താൾ:Mangalodhayam book-10 1916.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൪ മംഗളോദയം വളന്നു പരന്നുവരുന്ന പാശ്ചാത്യബാഹ്യ പരിഷ്കാരഭാവം സ്വന്തം സുഖത്തിന്റെയൊ ബലത്തിന്റെയൊ ഉറപ്പിനും വളച്ചക്കും അനുഗുണമായിട്ടുള്ളതാണെന്നും ഞാൻ വിചാരിക്കുന്നില്ല. ഈ അനുകരണഭ്രമത്തിന്റെ ഫലം, ജപ്പാന്റെ സ്വഭാവികമായുള്ള സ്ഥിതിക്കു പാഴുംചുമടായിത്തീന്ന്, ആ സ്ഥിതിയെ ദുർബ്ബലപ്പെടുത്തുകയാണുണ്ടാകുക: ഈ വാസ്തവം ജപ്പാൻ, ക്രമേണ തന്നെത്താൻ അറിഞ്ഞുകൊള്ളും. ഇന്നത്തെ ജപ്പാൻകാർ ബാല്യം മുതല്ക്കേ അനുഷ്ഠിച്ചുവരുന്ന സ്വഭാവോചിതമല്ലാത്ത വിദേശീയാചാരങ്ങൾ, ഒടുക്കം ജപ്പാന്റെ സ്വന്തം ഭാവത്തെ പാടേ മൂടിമറച്ചു. നശിപ്പിച്ചുകളഞ്ഞേക്കാമെന്നു ഞാൻ ഭയപ്പെടുന്നു. പുരാണധമ്മങ്ങളെയെല്ലാം വിസ്മരിച്ച് പ്രാചീനാഗമത്തിൽനിന്നുള്ള ഉറവിനെ ഈ പരിഷ്കാരംകൊണ്ട് അടച്ചുകളയുന്നതായാൽ, ജപ്പാന്റെ ശക്തിക്കും വൃദ്ധിക്കും സൌന്ദയ്യത്തിനും കാരണഭൂരമായിരിക്കുന്ന ജീവനദി നിജ്ജലമായിത്തീന്നു വറ്റിവരണ്ടു പോയ്ക്കളയും.

          പാശ്ചാതൃപരിഷ്കാരസമ്പ്രദായങ്ങളെ അതേവിധം അഭിനയിച്ചു  ശീലിക്കുന്നതിനെക്കാൾ ഏറ്റവും ആപൽകരമായിട്ടുള്ളതാണ്,ആ പരിഷ്കാരത്തിന്റെ അന്തഭാവത്തെ സ്വായത്തമാക്കി വെക്കുവാനുള്ള ശ്രമം.ജപ്പാനിലെ

പ്രാചീനാചാരങ്ങൾ നവീനരാജ്യതന്ത്രപ്രവാഹത്താൽ നിശ്ശേഷം മറഞ്ഞുപോയിത്തുടങ്ങിയിരിക്കുന്നു. ജപ്പാൻകാർ അവരുടെ ആത്മീയധമ്മങ്ങളെക്കൂടിയും വിസ്മരിക്കുമാറു രാജാംഗവിനോദലാലസന്മരായിത്തീന്നിരിക്കുന്നു. മറ്റുള്ളവർ എങ്ങിനെ തുലഞ്ഞുപോയാലും തൻകായ്യം ശരിക്കു നടത്തിക്കൊണ്ടിരിക്കുവാൻ കഴിവുള്ളവൻ മാത്രമേ ലോകരംഗത്തിൽ ശോഭിക്കയുള്ളുവെന്ന സ്വാത്ഥബുദ്ധിപ്രമാണത്തെ, ജപ്പാൻ തന്റെ ആധുനിക ചരിത്രഹമ്മ്യത്തിന്റെ ദ്വാരകവാടത്തിൽ തെളിവായി എഴുതിവെച്ചിരിക്കുന്നുവെന്നാണ് കാണുന്നത്. അന്ധതയാ, താൻ സ്പശിക്കുന്ന വസ്തുക്കളെ മാത്രം വിശ്വസിക്കുന്ന അന്ധന്റെ ജീവിതപ്രമാണമാണിത്.എന്നാൽ,അന്യന്റെ നേരെ വിടുന്ന ദ്രോഹം തന്നിൽത്തന്നെ തിരിയെ വന്നുചേരുവാൻ തക്കവണ്ണം പരസ്പരബന്ധത്തോടുകൂടിയാണ് മനുഷ്യസമുദായസൃഷ്ടിയെന്ന തത്ത്വം സാധാരണന്മാക്കുകൂടിയും അല്പം ബുദ്ധിചെലുത്തിയാൽത്തന്നെ അറിയുവാൻ കഴിയുന്ന ഒന്നാണ്. പരക്ഷേമത്തെ സ്വന്തം ക്ഷേമമായി ഗണിക്കുകയെന്നതു മനുഷ്യജന്മം കൊണ്ടു സാധിക്കേണ്ടതായുള്ള മഹത്തായ ധമ്മമാണെന്നതാണ് മനുഷ്യർ കണ്ടറിഞ്ഞിട്ടുള്ള തത്ത്വങ്ങളിൽ മുഖ്യമായത് . ഈ തത്ത്വം നമ്മുടെ ജീവിത്തിലെ ഓരോ

ഘട്ടത്തിലും പ്രത്യക്ഷപ്പെട്ടു കാണാവുന്നതാണ്.ഇതും ഇതുപോലെ വേറെയുമുള്ള ധമ്മങ്ങളെയെല്ലാം വിസ്മരിച്ചു സ്വദേശാഭിമാനമൊന്നു മാത്രം സശ്രദ്ധം അഭ്യസിച്ചുവരുന്ന ജനസമുദായം, പെട്ടെന്നു ഭയങ്കരവും ​അഗാധവുമായ നാശത്തിൽ ചെന്നു വീഴുകയേ ചെയ്കയുള്ളൂ. മുൻകാലങ്ങളിൽ വിദേശാക്രമണങ്ങളും, യുദ്ധങ്ങളും, അസൂയയേയും ദുരാശയേയും ആദരിച്ചുകൊണ്ടുള്ള യു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/255&oldid=164718" എന്ന താളിൽനിന്ന് ശേഖരിച്ചത്