ശാസ്ത്രത്തിന്റെ ഉൽപത്തി ൨൩൭ തനിക്കുള്ള അഗ്നിമാന്ദ്യത്തെ ഔഷധം സേവിച്ചു ശമിപ്പിക്കുവാൻ ശ്രമിക്കുന്ന ബുഭുക്ഷുവിനെപ്പോലയാണു പാശ്ചാത്യർ നിവൃത്തിമാഗ്ഗം തേടുന്നത് . സ്വാത്ഥത്തിന്മേൽ ഉയത്തിവെച്ചിരിക്കുന്ന നിജ്ജീവരാജകിരീടവും, നീചവിചാരകമ്മങ്ങളെ മൂടിപ്പൊതിഞ്ഞിരിക്കുന്ന നാഗരികാഡംബരവും അങ്ങിനെതന്നെയിരിക്കേ, പാശ്ചാത്യർ ദു:ഖനാശനത്തിനായി വീണ്ടും പരിഷ്കാരത്തിന്റെ പിന്നാലെ ഓടിച്ചെല്ലുന്നു.
കുന്നത്തു ജനാദ്ദനമേനോ.
ശാസ്ത്രത്തിന്റെ ഉൽപ്പത്തി
ശാസ്ത്രം എന്നുവെച്ചാൽ എന്താണ്? (തുടച്ച) ഇതിന്നും പുറമെ ഒരു സംഗതികൂടി പറയുവാനുണ്ട്. ഒരു വഴിക്കു നോക്കുമ്പോൾ, നമ്മൾക്കു ലൌകികങ്ങളായ സകലകായ്യങ്ങളെയും പാരിമാണികമായിട്ടന്വേഷിച്ചാൽ മാത്രമേ അവയിൽ മിക്കവയുടേയും നിയമങ്ങളെ കണ്ടുപിടി
ക്കുവാൻ കഴികയുള്ളു എന്നും,എന്നാൽ മറ്റൊരു വഴിക്കു നോക്കുമ്പോൾ,നമ്മൾ മുൻകൂട്ടി കാണുന്ന ഫലങ്ങളുടെ നിയമങ്ങളെ കണ്ടറിയുന്നതിന്റെ വേഗത്തെ അനുസരിച്ചു മാത്രമേ നമ്മുടെ പാരിണാമികമായ ഭാവിദശനങ്ങളെ അധികമധികം വിഷയങ്ങളിലേയ്ക്കു വ്യാപിപ്പിക്കുവാൻ കഴിയുകയുള്ളൂവെന്നുംകൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, നേരിട്ടളന്നു നോക്കുന്നതിന്നു തരമില്ലാത്തതായ ഒരു ഫലത്തിന്റെ പരിണാമം ഇത്രയാണെന്നു തിട്ടപ്പെടുത്തി' പറയുന്നതിനുള്ള സാമത്ഥ്യം, നമ്മൾക്ക് അളന്നുനോക്കാവുന്ന ഒന്നിനെ ആ ഫലം ഇന്നമാതിരിയിൽ ആശ്രയിച്ചിരിക്കുന്നു എന്ന ജ്ഞാനം നമുക്കുള്ളതായി ധ്വനിപ്പിക്കുന്നു; എന്നുവെച്ചാൽ നമ്മൾ പ്രതിപാദിച്ച ആപ്രത്യേകസംഗതി സാമാന്യമായ മറ്റൊന്നിന്റെ ഒരു ദുഷ്ടാന്തമാണെന്നു നമ്മൾ അറിയുന്നതായി സൂചിപ്പിക്കുന്നു; നമ്മൾക്കു ഫലത്തിന്റെ പരിമാണം ഇത്രയെന്നു തിട്ടപ്പെടുത്തി പറയാവുന്ന വിഷയങ്ങളുടെ വ്യാപ്തി ആ വിഷയങ്ങളിൽ നമുക്കുള്ള വിശേഷജ്ഞാനത്തിന്റെ ആഴത്തെയും കാണിക്കുന്നുണ്ട് . ഇവിടെ ഇതിനെത്തന്നെ മറ്റൊരുവിധത്തിലും പറയാം. നമ്മൾ വിഷയങ്ങളുടെ സ്വരൂപത്തെയോ സ്വഭാവത്തെയോ സംബന്ധിച്ചു ചെയ്യുന്ന ഭാവിദശനത്തിൽനിന്നു പാരിണാമികമായ ഭാവിദശനത്തിലേയ്ക്കു കടക്കുമ്പോോൾ, സ്വാത്ഥാനുമാനത്തിൽനിന്നു പരാത്ഥാനുമാനത്തെയാണു പ്രാപിക്കുന്നത്. വ്യക്തിജ്ഞാനംകൊണ്ടു സാമാന്യജ്ഞാനത്തെ പ്രാപിക്കുക എന്ന സ്വാത്ഥാനുമാനത്തെ മാത്രം അവലംബിക്കുന്ന ശാസ്ത്ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.