താൾ:Mangalodhayam book-10 1916.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

               #൨൩൨ 
              

മനോയന്ത്രത്തിനു കീഴ് പെട്ടിട്ടില്ലാത്ത ഒരു മഹാശക്തിയാൽ പരിപൂണ്ണമാണെന്ന വാസ്തവത്തെ ഗ്രഹിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും ഉൽകൃഷ്ഠമായ ഒന്നാണ് ആ പ്രാചീനനാഗരികസമ്പത്ത് . ഈ അനുഭവങ്ങളാൽ ജപ്പാൻ പൌരസ്താദേശത്തിൽഒരു ചെന്താമരയെന്നപോലെ നൈസഗ്ഗികമായ സൌന്ദയ്യത്തോടുകൂടി ഉയന്നു വിരിഞ്ഞു വിളങ്ങി, ഏറ്റവും ആഴത്തിലായുള്ള തന്റെ ഉൽഭവസ്ഥാനത്തിൽ വേരൂന്നി ഉറച്ചു നില്ക്കുന്നു. പൂരാതനമാഹാത്മ്യം പൂണ്ട പൌരസ്ത്യദേശത്തിന്റെ ഓമനക്കിടാവായ ജപ്പാൻ ആധുനീകമായ സവ്വസത്സമ്പ്രദായങ്ങളേയും ഒട്ടും അധൈയ്യപ്പെടാതെ സ്വായത്തമാക്കി വെച്ചിരിക്കുന്നു. പ്രാചീനാചാരങ്ങളിൽ ഔദാസീന്യശൃംഖലയുടെ കണ്ണികളായി തുച്ഛങ്ങളായിക്കിടക്കുന്ന ഭാഗ്ഗങ്ങളെ നിശ്ശേഷംനീക്കിക്കളഞ്ഞ് , സ്വന്തം അനുഭവങ്ങളെഅനുക്രമമായി അടക്കിവെക്കുന്നതിനും കൃത്യനിഷ്ഠയിലുമാണ് യഥാത്ഥക്ഷേമത്തിന്റെ കിടപ്പെന്നറിഞ്ഞ് ആ വഴിക്കു ചെല്ലുകയാലാണ് ജപ്പാന്റെ ധൈയ്യം വെളിപ്പെട്ടത് . ഇന്നത്തെ കാലഘതിക്കനുസരിച്ച് ,ആധുനികനാഗരികസംബന്ധമായ എല്ലാധമ്മങ്ങളേയും ജപ്പാൻ നിറഞ്ഞ വിശ്വാസത്തോടും തികഞ്ഞ സാമത്ഥ്യത്തോടും കൂടി അംഗീകരിച്ചിരിക്കുന്നു. ഇതാണ് ഏഷ്യ ഭൂഖണ്ഡത്തിലെ മററു രാജ്യക്കാക്ക് അഭിവൃദ്ധിക്കായി സധൈയ്യം പ്രവർത്തിക്കുന്നതിന്നു പ്രോൽസാഹപ്രദമായിത്തീന്നിരിക്കുന്നത് . ഇതുതന്നെയാണ് , പൌരസ്ത്യദേശത്തിൽ പൌരാണികമായുള്ള ആ ജീവനും ശക്തിയും കെടാതെ തന്നെ ഇന്നും നിലനിലയ്കണ്ടെന്നു വെളിപ്പെടുവാൻ മാഗ്ഗമായിത്തീന്നിരിക്കുന്നതും . നമ്മുടെ അഭിവൃതിക്കായി ഒന്നാമതായി ചെയ്യേണ്ടത്, നമ്മെ മൂടിക്കിടക്കുന്ന മാലിന്യത്തെ നിശ്ശേഷം അകററിക്കളകയാകുന്നു. നിരന്തരമായി പ്രവഹിച്ചുകൊണ്ടിരിക്കുന്ന കാലമഹാനദിയിൽ നാം നിലതെററി വീണു കുടുങ്ങിപ്പോകാതെസധയ്യം നീന്തിക്കയറണം. നമുക്കുള്ള പ്രാചീനമഹത്ത്വത്തെ കേവലം വാക്കുകൾക്കൊണ്ടു വെളിക്കു വിട്ടുകളയുന്നതിൽ നിന്നും ഫലമൊന്നുമുണ്ടാവാനിടയില്ലെന്നു , ആധുനികധമ്മങ്ങളൊക്കെയും യഥാവിധി നിവ്വഹിച്ചു വിജയം നേടുകയാണ് ഇന്നത്തെ സുഖജീവിതകവാടോൽഘാടനക്രിയയെന്നും നാം ജപ്പാനെ നോക്കി പഠിച്ചനുഷ്ഠിക്കുകയും വേണം . ഇന്നത്തെ ജീവിതത്തിന്റെ ആദശമെന്തെന്നറിഞ്ഞു നാം അതിനഭിമുഖമായി ചെല്ലുമ്പോൾ, കാലം എന്ന ദ്വാരപാലകനോട് അവന്റെ ചോദ്യങ്ങക്കെല്ലാം അതാതിന്നൊത്തവണ്ണം മറുവടി പറഞ്ഞ മടക്കുകയാണ്, കാലം എന്ന ദ്വാരപാലകനോട് അവന്റെ ചോദ്യങ്ങൾക്കെല്ലാം അതാതിനൊത്തവണ്ണം മറുവടി പറഞ്ഞു മടക്കുകയാണ് നാശത്തിൽ നിന്നു തെറ്റി മാറുന്നതിന് ഒരേവഴി . നമ്മുടെ പുരാതനനാഗരികബീജത്തിൽ ഇന്നും പ്രാണശക്തി തികഞ്ഞുതന്നെ ഇരിക്കുന്നുണ്ടെന്നും താൻ കണ്ടുപിടിച്ച രഹസ്യം ജപ്പാൻ ഏഷ്യാഭൂഖണ്ഡത്തോടു വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.

പാശ്ചാത്യസമ്പ്രദായങ്ങളെ അതേനിധം നടിക്കുന്നതുകൊണ്ടാണ് ജപ്പാൻ ഇന്നു ഈ സ്ഥിതിയിൽ വന്നിരിക്കുതെന്ന പ്രസ്ഥാവനത്തെ ഞാൻ‍ വിശ്വസിക്കുന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/253&oldid=164716" എന്ന താളിൽനിന്ന് ശേഖരിച്ചത്