താൾ:Mangalodhayam book-10 1916.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ചാത്യപരിഷ്കാരം

                                                                                                           ൨൩൩

ല്ല. പ്രാണശക്തിയെ നമുക്കു നടിച്ചു കാണിപ്പാൻ കഴിയുമോ? വാസ്തവത്തിൽ,വെറും നാട്യം, ജന്മനാ സിദ്ധിച്ച ജീവിതഭാവത്തെ, നശിപ്പിച്ച് ഏതാണ്ടൊരു പ്രകാരത്തിലുള്ള മന:പ്രകൃതിയെ മററൊരു പ്രകാരത്തിലുള്ള ശരീരപ്രകൃതികൊണ്ടു മൂടിയ മട്ടിൽ മനുഷ്യസൃഷ്ടിയെ താറുമാറാക്കിക്കളയുകയാണ് ചെയ്യുന്നത്.

    ഒക്കെയും  പൌരസ്ത്യഭാവത്തിൽത്തന്നെയിരിക്കണമെന്നുവെച്ച് , സ്വന്തം രക്ഷയ്ക്കായി യൂറോപ്പിനെപ്പോലെ പുതിയതരം യുദ്ധസാമ്രഗ്രികൾ ശേഖരിച്ചുവെക്കേണ്ട കായ്യത്തിൽ ജപ്പാൻ ശ്രദ്ധവെക്കാതിരിക്കേണമെന്നു ഞാൻ പറയുന്നില്ല.എന്നാൽ,അതു സ്വകീയസംരക്ഷണത്തിനു പയ്യാപ്തമായുള്ള സീമയിൽനിന്ന്  ഒരിക്കലും  കവിഞ്ഞുപോയ്ക്കൂടാ.  വാസ്തവത്തിൽ,  യഥാത്ഥമായ  ശക്തി  ഇത്തരം  ആയുധങ്ങളെസംബന്ധിച്ചതല്ലാ എന്നും, ആ ആയുധങ്ങളെ  പ്രയോഗിക്കുന്നവരെ  സംബന്ധിച്ചതാണെന്നും ജപ്പാൻ  അറിഞ്ഞിരിക്കേണ്ടതാണ്.  ആന്തരസുഖം അസ്തമിച്ചുപോയാലും അധികാരശക്തി അധ:പതിക്കരുതെന്നു കരുതി ആയുധബലത്തെ അഭിവൃദ്ധിപ്പെടുത്താൻ  ആരംഭിച്ചാൽ  അതിൽനിന്ന് അപരന്മാരെക്കാൾ അവനവന്നാണ് അധികം  ആപത്തുണ്ടാകുകയെന്നും  ആ ദേശം  അറിഞ്ഞിരിക്കേണ്ടതു തന്നെ.
    ജീവികൾക്കൊക്കെയും   എളുപ്പത്തിൽ  ജീവഹാനി    നേരിടുനാകയാൽ, ജീവസംരക്ഷണത്തിനു  പ്രകൃതി  തന്നെ വേണ്ടത്തക്ക ഏപ്പാടുകൾ  ചെയ്തവെച്ചിട്ടുണ്ടു. ദൈഹികമായ    സാധനങ്ങൾകൊണ്ട്  ഉണ്ടാക്കപ്പെട്ട ആവരണത്തിനുള്ളിൽ  ജീവനെ  അടച്ചുവെച്ചിരിക്കുന്നു.അതായത്, ഈ  ശരീരം  ജീവന്നായ്ക്കൊണ്ടു പ്രകൃതി തന്നെ നിമ്മിച്ചു  വെച്ചിട്ടുള്ള ദൃഢതമമായ  ദുഗ്ഗമാണ്.   കാലോചിതമായ  വളച്ചയ്ക്ക തക്കവണ്ണമാണ്  ശരീരഘടന.  മനുഷ്യനുള്ള  സവ്വബലവും  ജീവനോടു സംബന്ധിച്ചുകൊണ്ടു സ്വന്തം അന്തരംഗത്തിൽത്തന്നെയാണ്  അടങ്ങിയിരിക്കുന്നത് .   ആയുധങ്ങളാവട്ടെ, നിജ്ജീവപദാത്ഥങ്ങൾകൊണ്ടു  നിമ്മിക്കപ്പെട്ടവയാകുന്നു.  പ്രകൃത്യാ  സിദ്ധിച്ച   രക്ഷയും ബലവുംകൊണ്ടു  തൃപ്തിപ്പെടാതെ, ആയുധബലത്തെ  ആശ്രയിക്കുന്ന    മനുഷ്യൻ ആ  ആയുധങ്ങൾകൊണ്ടുള്ള  ആപത്തു തനിക്കുതന്നെ  ബാധകമാവാതിരിക്കത്തക്കവണ്ണം  പ്രത്യേകം  സൂക്ഷിച്ചിരിക്കേണ്ടതാണ് .  മനുഷ്യൻ സ്വന്തം രക്ഷയ്ക്കായി  ആയുധവഗ്ഗത്തെക്കൊണ്ടു  നിമ്മിച്ചിട്ടുള്ള ഇടുങ്ങിയ  ആവരണത്തിനുള്ളിൽ തൻറെ ശരീരത്തെ കുടുക്കി മറച്ചുവെക്കുവാൻ  ശ്രമിക്കുന്നതായാൽ, അവൻ  തന്നെത്താനറിയാതെ ഒട്ടൊട്ടായി  ചെയ്തുവരുന്ന  ആത്മഹത്യയാണത് .  മററുള്ളവയെല്ലാം തങ്ങൾക്കു  കീഴ്പ്പെടുത്തിനിത്തി  സവ്വാധികാരവും  തങ്ങളിൽത്തന്നെ  ഉറപ്പിക്കുവാൻ  ആഗ്രഹിച്ചു ,  പലവകയായി  പുതിയ പുതിയ ഭാരങ്ങൾ ഒന്നിനൊന്നു വദ്ധിപ്പിച്ചു വദ്ധിപ്പിച്ച് , ആ ഭാരമെല്ലാം തങ്ങൾ തന്നെ ചുമന്നു മനുഷ്യഭാവത്തെ ചതച്ചുകളഞ്ഞുകൊണ്ടു  ഭയങ്കരമായ  ആത്മഹത്യയിലേക്കാണ്  പാശ്ചാത്യർ  പോയിക്കൊണ്ടിരിക്കുന്നതെന്ന  വാസ്തവത്തെ, ജപ്പാൻ  ലോകനീതിപ്രകാശത്തിൽ  നിന്നുകൊണ്ടു   നോക്കിക്കണ്ടറിയേണ്ടതാണ്.

ഇപ്പോൾ ജപ്പാനിൽ നാൾക്കുനാൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/254&oldid=164717" എന്ന താളിൽനിന്ന് ശേഖരിച്ചത്