താൾ:Mangalodhayam book-10 1916.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ചാത്യ പരിഷ്കാരം

                              (ജപ്പാനെ നോക്കി പറയുന്നത് )


ഒരൊററ രാത്രികൊണ്ടു പ്രാചീനാചരങ്ങളെയെല്ലാം അഴിച്ചുകളഞ്ഞ്, ജപ്പാൻ പൂണ്ണവിജയഭാവത്തിൽ പ്രത്യക്ഷപ്പെട്ടതു ലോകം അത്യത്ഭുതത്തോടുകുടിയാണു നോക്കിയിരിക്കുന്നത്. പുതുതായി ഒരു ഗൃഹം പതുക്കെപ്പതുക്കെ, സാവധാനം കെട്ടിയുയത്തുന്നതുപോലെയല്ലാതെ,പുതിയൊരു വസ്ത്രം പഴയ വസ്ത്രത്തെ മാററിക്കളഞ്ഞ് അപ്പോൾതന്നെ എടുത്തുടുക്കുന്നുതുപോലെ അത്രയും വേഗത്തിലാണ് ജപ്പാന്നുണ്ടായിരിക്കുന്ന ഈ ഉയ്യച്ച .കാലാനുകൂലതയാലോ, കാലപരിണാമത്തലോ അനുഭവപ്പെടുന്ന ധൈയ്യം,സ്ഥൈയ്യം,യൌവനത്തിളപ്പ്,ശക്തിപ്പരപ്പ് രുപികരണമാണ് ഈ അഭിവൃദ്ധിയെന്നു ജപ്പാൻ കാണിക്കുന്നു. ഈ സംഭവം ലോകചരിത്രത്തിലെ കേവലം വിനോദകരമായ ഒരദ്ധ്യായമാണെന്നും, കാലത്തിന്റെ കായ്യകാരണ ബന്ധമില്ലാത്ത ഒരു കളിയാണെന്നും, രൂപപരിപൂത്തിയും വണ്ണമനോജ്ഞതയും തികഞ്ഞതാണങ്കിലും അന്തഭാഗം ശുദ്ധശൂന്യമായുള്ള നീർപ്പോളപോലെയാണെന്നും ആദ്യകാലത്തു ലോകം സംശയിക്കയും ഭയപ്പെടുകയും ചെയ്തിരുന്നു.തന്നിൽ ലയിച്ചുകിടന്നു രൂപപ്പെട്ടു കൊണ്ടിരുന്ന ശക്തിപ്രഭാവം വെളിപ്പെട്ടതു താല്ക്കാലികമായ ഒരത്ഭുതസംഭവമല്ലെന്നും,അദൃശ്യമായിക്കിടന്നിരുന്ന ആ ശക്തി കാല യോഗത്തികവാൽ പ്രത്യക്ഷപ്പെട്ട് , ഇനി മേൽ വിസ്തതിയിൽ മറഞ്ഞുപോകാതിരിക്കത്തക്കവണ്ണം അത്രയേറെ സുസ്ഥിരമായി നില്ക്കുന്ന ഒന്നാണെന്നും ജപ്പാൻ നിസ്തക്കം തെളിയിച്ചിരിക്കുന്നു.

     ജപ്പാൻ ഒരേകാലത്തിൽ പ്രാചീനവും അവ്വാചീനവുമായ സമ്പ്രദായങ്ങളെ ഒരുപോലെ തന്നെ കൈകൊണ്ടു പ്രവത്തിച്ചിരിക്കുന്നുവെന്നതാണ്  മേൽപ്പറഞ്ഞ സംഭവത്തിൽ അടങ്ങിക്കിടക്കുന്ന രഹസ്യം. പൌരസ്ത്യഭൂഖണ്ഡത്തിലെ യും പൌരാണികമായ  നാഗരികസമ്പത്ത് ജപ്പാനിൽ അന്യൂന്യം നിറഞ്ഞുകിടക്കുന്നുണ്ട്. മനുഷ്യനെ, അവന്റെ ഹൃദയാന്തഭാഗത്തിൽനിന്നുതന്നെ അനശ്വരമായ ഗുണവൈഭവത്തേയും അധികാരശ്രേഷ്ഠതയേയും അന്വേഷിപ്പാനായി പ്രേരിപ്പിക്കയും, നഷ്ടകഷ്ടങ്ങളിലും ആപൽക്കാലങ്ങളിലും സമാധാനം നൽകുകയും, സ്വാത്ഥഭാവത്തിൽനിന്നകററി  പരാത്ഥം ആത്മത്യാഗം ചെയ്യുവാകൂടിയും സന്നദ്ധനാക്കുകയും, മനുഷ്യജന്മലാഭത്തിൽ അന്യക്കു ചെയ്യേണ്ടതായി വന്നിരിക്കുന്ന അസംഖ്യങ്ങളായ കടമകളെ സസന്തോഷം  നിവ്വഹിപ്പിക്കുകയും, അനിത്യമായ സവ്വവസ്തുക്ക

ളിലും ആ നിത്യാനന്ദത്തെ കാട്ടിക്കൊടുക്കുകയും, ഈ പ്രപഞ്ചം ആകമാനം മനുഷ്യ

* സർ. രവീന്ദ്രനാഥടാഗോറിന്റെ ഒരുപന്യാസം. 8 *


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/252&oldid=164715" എന്ന താളിൽനിന്ന് ശേഖരിച്ചത്