താൾ:Mangalodhayam book-10 1916.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

൨൧൮

ഭത്തെക്കൂടി ബ്രിട്ടീഷുരാജാവ് അമത്തിക്കളഞ്ഞു." ' അതിന്നു ശേഷം കേശവലാലിനെപ്പററി യാതൊരു വത്തമാനവും എനിക്ക് കിട്ടിയില്ല. സന്ധ്യാസമയത്തെ ചുകന്ന പ്രഭയിൽ ആകാശത്തു ദൂരത്തായി ഇടയ്ക്കിടെ പ്രകാശിച്ചുകണ്ടിരുന്ന സ്വരൂപങ്ങൾ ഇരുട്ടായതോടുകൂടി പെട്ടന്നു കാണാതായി.' 'ഇതോടുകൂടി ഞാൻ എന്റെ ഗുരുവന്റെ രക്ഷയിൽനിന്നും വിട്ട് , വീടുവീടായി കേശവലാലിനെ തിരഞ്ഞുനടന്നു. പലെ പുണ്യസ്ഥലങ്ങളിൽ നടന്നു നോക്കിയെങ്കിലും , അദ്ദേഹത്തിനെ കാണുകയുണ്ടായില്ല. യുദ്ധഭൂമിയിൽവെച്ചോ, അഥവാ യുദ്ധശേഷമുള്ള മരണശിക്ഷയിലകപ്പെട്ടോ, കേശവലാൽ മരിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിചിതന്മാരുടെ അഭിപ്രായം . എന്നാൽ ഇതൊരിക്കലും വാസ്തവമല്ലെന്ന് എന്റെ ഹൃദയത്തിൽനിന്ന് ഒരു ചെറിയ ശബ്ദം നിരന്തരം കേട്ടുകൊണ്ടിരുന്നു. കേശവലാൽ മരിച്ചിരിക്കയില്ല . ആ ബ്രാഹ്മണൻ _ അത്യുഗ്രമായ തീപ്പൊരി _ ഒരിക്കലും നശിക്കുവാൻ തരമില്ല. എന്റെ ആത്മാവിനെയും, എന്റെ ഇഹലോകജീവിതത്തേയും ഞാൻ അദ്ദേഹത്തിന്നായി സമപ്പി ക്കുന്നതിനെ കാത്തുകൊണ്ട് ഏകാന്തമായ ഒരു ക്ഷേത്രത്തിൽ അതിതേജസ്സോടെ ആ അഗ്നി ജ്വലിച്ചുകൊണ്ടു തന്നെയിരിക്കുന്നു. തപശ്ശക്തികൊണ്ടു മാത്രം, നീചജാതിയിൽ ജനിച്ച പലേ ആളുകളും ബ്രാഹ്മണരായി തീന്നിട്ടുണ്ടെന്നുള്ളതിന്നു ഹിന്തു പുരാണങ്ങളിൽ പലേ ദൃഷ്ടാന്തങ്ങളും കാണാം. എന്നാൽ മുസൽമാൻ ജാതിയിൽ ഒരാൾക്ക് ബ്താഹ്മണ്യം സിദ്ധിച്ചതായി ഒരിടത്തും പ്രതിപാദിച്ച് കാണുന്നില്ല. എനിക്ക് കേസവലാലുമായി ഐക്യം സിദ്ധിക്കുന്നതിന്നു വളരെ കാലതാമസം വേണ്ടിവരുമെന്നു എനിക്കു അറിയാമായിരുന്നു; എന്തെന്നാൽ ആ സ്ഥാനം ലഭിക്കണമെങ്കിൽ ഞാൻ ബ്രാഹ്മമപദവിയിൽ എത്തിയിരിക്കേണ്ടതാണ് . ഇപ്രകാരം മുപ്പത് സംവത്സരങ്ങൾ കഴിഞ്ഞു.' ' മനോവൃത്തിയിലും, നിത്യവൃത്തിയിലും ഞാൻ ഒരു ബ്രാഹ്മണസ്ത്രീയായിത്തീന്നു. എന്റെ മുതുമുത്തശ്ശിയായിരുന്ന ആ ബ്രാഹ്മണസ്ത്രീയിൽ നിന്നു പരമ്പരയായി എനിക്ക് ലഭിച്ചിരുന്ന ആ രക്തം, അതിൽ ബാധിച്ചിരുന്ന മലിനതകളിൽ നിന്നു വേറിട്ട് എന്റെ നാഡികളിൽക്കൂടെ പരിശുദ്ധമായി ഒഴുകിത്തുടങ്ങി. ഈ സ്ഥിതിയിൽ എത്തിയതിന്നുശേഷം , എന്റെ യൌവനത്തിൽ ഞാൻ ഞാൻ കണ്ടതായ ആ ഹ്രാഹ്മണന്റെ__ ലോകത്തിൽ എനിക്ക് എല്ലാംകൂടി ഉണ്ടായിരുന്ന ആ ഏകബ്രാഹ്മണന്റെ_പാദങ്ങളിൽ ഞാൻ എന്നെ മനസ്സാ സമപ്പിച്ചു. അതോട് കൂടി സ്വഗ്ഗിയസുഖത്തിന്റെ ഒരു പ്രഭാമണ്ഡലം എന്റെ തലയ്ക്കുചുററും വിലസിത്തുടങ്ങി. ' ശിപായിലഹളയിലെ യുദ്ധത്തിൽ കേശവലാൽ കാണിച്ചതായ ധീരകൃത്യങ്ങളെപ്പററി ഞാൻ കേട്ടിരുന്നു. എന്നാൽ ഈ വക യാതൊരു സംഗതിയും എന്റെ മനസ്സി

ൽപ്രവേശിച്ചിരുന്നില്ല. മ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/235&oldid=164698" എന്ന താളിൽനിന്ന് ശേഖരിച്ചത്