താൾ:Mangalodhayam book-10 1916.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു പൊട്ടിത്തകന്ന സ്വപ്നം ൨൧൭ സഞ്ചാരങ്ങൾ കേൾക്കുവാൻ ഒട്ടും സുഖമുള്ളതല്ല ; അങ്ങിനെ ആയിരുന്നാൽക്കൂടിയും , അതിനെ വിസ്തരിച്ച് പറഞ്ഞു മുഴുമിക്കുവാനുള്ള ശക്തിയും എനിക്കില്ല. ചുരുക്കിപ്പറയുന്നതതായാൽ, ഞാൻ പലേവിധബുദ്ധിമുട്ടുകളിൽക്കൂടെയും, അപായങ്ങളിൽക്കൂടേയും, അപമാനങ്ങളിൽക്കൂടെയും കടന്നുപോന്നിട്ടുണ്ട്. എന്നിട്ടും എനിക്കു തീരെ ദുസ്സഹമായി തോന്നിയില്ല. വാണമെന്നപോലെ , കത്തിത്തീരുന്തോറും ഞാൻ അധികമധികം മേല്പോട്ട് കയറുകയാണ് ചെയ്തത്. ഈ ഓട്ടത്തിന്റെ വേഗം ശമിക്കുന്നതുവരെ, കത്തുന്ന വേദനയെ ഞാൻ അറിഞ്ഞില്ല. എന്നാൽ എന്റെ അളവില്ലാത്ത സുഖത്തിന്നും, ശക്തിമത്തായ ദു:ഖത്തിന്നും ഏക കാരണമായ ആ അഗ്നി കെട്ടതോടുകൂടി ഞാൻ ക്ഷീണപരവശയായി ഭൂമിയിലെ ധൂളിയിൽ വീണ്ടും മറിഞ്ഞുവീണു. എന്റെ യാത്ര ഇന്നത്തോടുകൂടി അവസാനിച്ചു ; എന്റെ കഥയും ഇതോടുകൂടെ അവസാനിച്ചു ." ഇത്രയും പറഞ്ഞ് അവൾ നിർത്തി. ഞാൻ എന്റെ തല കുലുക്കി 'ഇതു വേണ്ടവിധത്തിലുള്ള ഒരു സമാപ്തിയായില്ല' എന്നു തന്നെത്താൻ പറഞ്ഞു. എന്റെ തെററി പിഴച്ചുകൊണ്ടുള്ള ഹിന്തി ഭാഷയിൽ ' എന്റെ സംസാരം മയ്യാദപോലെയാകുന്നില്ലെങ്കിൽ എനിക്ക് മാപ്പു തരണം. ഹേ രാജപുത്രി! നിങ്ങൾ ഈ കഥയെ കുറെക്കൂടി വെലിവാക്കി അവസാനിപ്പിക്കുന്നതായാൽ അതു എനിക്കു വളരെ സമാധാനകരമായിരിക്കും' എന്നു പറഞ്ഞു.നവാബിന്റെ പുത്രി ഒന്നു ചിരിച്ചു. അബദ്ധസങ്കുലമായ എന്റെ ഹിന്തി കൊണ്ടും ഉദ്ദേശസാദ്ധ്യമുണ്ടായതായി ഞാൻ അറിഞ്ഞു. പരിശുദ്ധമായ ഹിന്തുസ്ഥാനിയിൽത്തന്നെയാണ് ഞാനും സംസാരിച്ചിരുന്നതെന്നുവരികിൽ, അവൾക്ക് അവളുടെ മടിയെ തള്ളിക്കളയുവാൻ സാധിക്കാതെ വന്നേക്കുമായിരുന്നു. എന്നാൽ എന്റെ ഭാഷയുടെ കുററം അവളെ താന്നു പറയുവാൻ ധൈയ്യപ്പെടുത്തി. അവൾ വീണ്ടും തുടർന്നു." ഇടക്കിടെ കേശവലാലിന്റെ വത്തമാനം ഞാൻ കേട്ടിരുന്നു. എങ്കിലും അദ്ദേഹത്തിനെ ഒരു നോക്കുപോലും കാണുവാൻ സാധിച്ചില്ല. ' താന്തിയാനോപ്പി ' എന്നാളുടെ കൂട്ടത്തിൽക്കൂടി, ഒരിക്കൽ കിഴക്കൻ ദിക്കിലും , മറെറാരിക്കൽ പടിഞ്ഞാറൻ ദിക്കിലും അവിടവിടെയായി ലഹള നടത്തി, ഇടിമിന്നൽപോലെ പെട്ടന്ന് കാണാതാവുകയായിരുന്നു പതിവ് . ഞാൻ സന്യാസിനീവേഷം ധരിച്ചു കാശിയിൽ പോയി 'ശിവാനന്ദസ്വാമിയുടെ ശിഷ്യയായി ചേന്നു സംസ്കൃതദ്തന്ഥങ്ങളെ

പഠിക്കുവാനാരംഭിച്ചു. ഞാൻ അദ്ദേഹത്തെ 'പിതാവേ' എന്നു വിളിച്ചു വന്നു. ഇന്ത്യയിലെ എല്ലാദിക്കിൽ നിന്നും വത്തമാനങ്ങൾ സ്വാമിസന്നിധിയിൽ എത്താറുണ്ടായിരുന്നു. അതിഭക്തിയോടെ അദ്ദേഹത്തിന്റെ കാല്ക്കൽ ഇരുന്നു ഗ്രന്ഥപാരായണം ചെയ്യുമ്പോൾ അത്യാസക്തിയോടെ യുദ്ധവത്തമാനങ്ങൾക്കും ഞാൻ ചെവികൊടുത്തിരുന്നു. ഹിന്തുസ്ഥാനിൽ എല്ലാടവും ലഹളയെ ഒതുക്കിയതിന്നു പുറമേ, അതിന്റെ അവശിഷ്ടമായി അവിടവിടെ ഉണ്ടായിരുന്ന ക്ഷോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/234&oldid=164697" എന്ന താളിൽനിന്ന് ശേഖരിച്ചത്