ഒരു പൊട്ടിതകന്ന സ്വപ്നം ൨൧൯ നോഹരമായ ചന്ദ്രികയിൽ, ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന ആ യമുനാജലത്തിൽക്കൂടെ കേശവലാലിനെ വഹിച്ചു കൊണ്ടു പോയിരുന്ന ആ കടത്തുതോണി മാത്രമായിരുന്നു എന്റെ മനസ്സിൽ നിരന്തരം പ്രകാശിച്ചിരുന്ന ഏകരൂപം. യാതൊരു സഹായിയെയോ സേവകനെയോ കൂടാതെ, പരാശ്രയമില്ലാത്തവനും സ്വതന്ത്രചിത്തനുമായ ആ ഹ്രാഹ്മണശ്രേഷ്ഠൻ അന്തരമില്ലാത്ത അഗാധമായ ജലപ്രവാഹത്തിലേക്ക് ഒഴുകിപ്പോകുന്നതിനെ ഞാൻ രാവുപകൽ കാണാറുണ്ടായിരുന്നു'. 'അവസാനം , ശിക്ഷയിൽനിന്നു രക്ഷപെടുവാൻ വേണ്ടി അദ്ദേഹം ' നേപ്പാൾ ' അതിത്തി കടന്നു ഓടിപ്പോയിരിക്കുന്നതായി ഞാൻ അറിഞ്ഞു. ഉടനെ ഞാൻ നേപ്പാളത്തേക്ക് പോയി. വളരെക്കാലം അവിടങ്ങളിൽ അന്വേഷിച്ചതിന്നു? ശേഷം , അദ്ദേഹം ആ രാജ്യം വിട്ുപോയിട്ടു വളരെക്കാലമായിരിക്കുന്നുവെന്നും, എങ്ങോട്ടാണ് പോയിരിക്കുന്നതെന്നു ആർക്കും അറിവില്ലെന്നും ഞാൻ കേട്ടു . അതിന്നുശേഷം ഞാൻ മലയാള മലയെല്ലാം നടന്ന് തിരിഞ്ഞു, അവസാനം ഈ ദിക്കിൽ എത്തി. ഈ രാജ്യം ഹിന്തുക്കളുടെ രാജ്യമല്ല . ഈ ദിക്കിലെ ഭട്ടീയന്മാർക്കും ലീച്ഛന്മാക്കും മതവിശ്വാസമില്ല. അവരുടെ ഭക്ഷണത്തെപ്പററി അവക്കു യാതൊരു നിഷ്കഷയുമില്ല . അവരുടെ സ്വന്തമായി ചില ദൈവങ്ങളും, പ്രാത്ഥനസമ്പ്രദായങ്ങളുമാണ് അവക്കുള്ളത്. പലേവിധത്തിലുമുണ്ടാകാവുന്ന സകലദൂഷ്യങ്ങളെയും അകററിനിത്തി അതിശ്രദ്ധയോടെ ഞാൻ എന്റെ ജീവിതത്തെ പരിശുദ്ധമായി സൂക്ഷിച്ച് വന്നു. എന്റെ തോണി കരയ്ക്കണയുവാനടുത്തിരിക്കുന്നുവെന്നും, എന്റെ ഇഹലോകജീവിതത്തിന്റെ ഒടുവിലത്തെ പടി വളരെ ദൂരത്തല്ലന്നും എനിക്ക് തോന്നിത്തുടങ്ങി.' ' അതിന് ശേഷം_ എങ്ങിനെയാണുഞാൻ അവസാനിപ്പിക്കേണ്ടത് ? എല്ലാ അവസാനവും ക്ഷണത്തിൽ കഴിയുന്നതാണ്. വിളക്കു കെടുവാൻ ഒരൊററ ശ്വാസം മാത്രം മതി. പിന്നെ എന്തിന്നായി ഞാൻ ഇതിനെ വലിച്ചു നീട്ടുന്നു. ഇതാ ഇന്ന് രാവിലെ, മുപ്പത്തെട്ടുകൊല്ലത്തെ വേർപാടിന്നു ശേഷം ഞാൻ കേശവലാലിനെ കണ്ടു.' ഇവിടെ വച്ചു അവൾ നിത്തിയപ്പോൾ എനിക്കുണ്ടായ ഉൽകണ്ഠയെ ഒതുക്കുവാൻ വയ്യാതെ 'എങ്ങിനെയാണ് നിങ്ങൾ കണ്ടത് ' എന്നു ചോദിച്ചു . ' ഒരു ഭട്ടീയ ഗ്രാമത്തിന്റെ മുററത്തു തന്റെ ഭട്ടീയഭായ്യയോടൊന്നിച്ച് , തന്റെ ഭട്ടീയപൌത്രന്മാരാലും , പൌത്രികളാലും ചുറ്റപ്പെട്ട് , ധാന്യകതിരുകളിൽനിന്നു മണികളെ വേർപെടുത്തിയും കൊണ്ടു നില്ക്കുന്നതായിട്ടാണ് ഞാൻ കണ്ടത്.' എന്നു നവാബിന്റെ പുത്രി മറുപടി പറഞ്ഞു.ഇതോട്കൂടി കഥ അവസാനിച്ചു. അവളുടെ സമാധാനത്തിന്നായി വല്ലതും ചില വാക്കുകളെങ്കിലും പറയാതെ കഴിയില്ലെന്നു എനിക്കു തോന്നി. ഞാൻ ഇപ്രകാരം പറഞ്ഞു. ' പ്രാണഭയത്തോടുകൂടെ ഒളിഞ്ഞിരുന്നു, മുപ്പത്തെട്ടുവഷം അന്യജാതിക്കാരോടൊപ്പം കഴിച്ചുകൂട്ടേണ്ടിവന്ന ആ മനുഷ്യന്നു ഏതു
9*

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.