ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒരു പെട്ടിത്തകർന്ന സ്വപ്നം . ഞാൻ ഡാർജിലിങ്ങിൽ പോയി വന്നപ്പോൾ കാലാവസ്ഥ വിട്ടിന്ന്. കത്തിരിപ്പാൻ ഉപദ്രവം തോന്നുന്നവിധവും പുറത്തിറങ്ങുവാൻ ഉന്മേഷമുണ്ടകാത്തവിധവും മഴക്കാറും മഞ്ഞുമായി മൂടൽപിടിച്ചതായിരിക്കും ഹോട്ടലിൽനിന്നു രാവിലെത്ത പ്രാതൽ കഴിച്ച് ,തടിച്ച ബൂട്ട്സും, മഴക്കോട്ടുമായി ഞാൻ പതിവുപോല പുറത്തിറങ്ങി.
അപ്പപ്പോഴായി കുറേശ്ശ മഴ പാറിയിരിന്നു; മഞ്ഞുകൊണ്ടു മൂടിയരുന്നു കന്നുകളെക്കണ്ടാൽ ,ഒരു ചിത്രക്കാരന്ര മാച്ചകളയുവാൻവേണ്ടി ഏതാണ്ടു തുടച്ചുവെച്ചിട്ടുള്ള ഒരു ചിത്രമാണെന്നു തോന്നും . കലക്കത്താനിരത്തിൽക്കുടെ നടക്കുമ്പോൾ, ജീവിതത്തിനുള്ള പിൻപുറം കൂറെക്കൂടെ പ്രകാശമാനമായീരിക്കേണ്ടതാണെന്ന് എനിക്കു തോന്നി .മഞ്ഞുകൊണ്ടു മൂടെപ്പട്ട ആ രാജ്യം , മനുഷ്യജീവിതത്തിനു പറ്റിയതെല്ലന്നും ഞാൻ വിചാരിച്ചു . ആ സമയത്തു , ഞാൻ നടന്നിരുന്നതിന്റെ വളെര അടുതുനിന്ന് ഒരു സ്ത്രീയുടെ വിലാപം കേട്ടു . അതു നമ്മുടെ ശ്രദ്ധയെ ബലാദാകഷിക്കത്തക്കവിധത്തിലുള്ളതായിരുന്നില്ല ; മറ്റൊരു സമയത്തായിരുന്നെങ്കിൽ ഞാൻ അതിനെ വിലെവച്ചിരിക്കയുമില്ല; പക്ഷെ അതികഠിനമായ ആ മഞ്ഞിൽ , വീർപ്പുമുട്ടുന്ന ഒരു ലോകത്തിന്റെ രോദനംപോലെ അതു എനിക്ക് തോന്നി. ശബ്ദം പുറപ്പെട്ട സ്ഥലത്തു ചെന്നപ്പോൾ നിരത്തുവക്കിലുള്ള ഒരു പാറപ്പുറത്ത് ഒരു സ്ത്രീ ഇരിക്കുന്നതായി കണ്ടു . വെയിൽ തട്ടി ചെമ്പിച്ച ജടപിടിച്ചതായ കേശത്തെ അവൾ തലയിൽ ചുറ്റി വെച്ചിരുന്നു.അവളിൽ നിന്ന് അപ്പോൾ പുറപ്പെട്ടതായ ആ ശബ്ദം അവൾ മേഘത്താൽ മൂടപ്പെട്ട ആ മലഞ്ചരുവിൽ ഏകാകിനിയായിരുന്ന സമയത്തു , വളരെക്കാലമായി അത്യാവശയോടെ പ്രതീക്ഷിച്ചിരുന്ന ഒരു സംഗതിയിലുണ്ടായ കഠിനമായ നൈരാവശ്യം സഹിപ്പാൻ കഴിയാതെ അവളുടെ ഹ്യദയം പൊട്ടിയതാണൊ എന്നും തോന്നും . 'ഇതാകപ്പാടെ നല്ലതു തന്നെ ; ആശ്ചയ്യകരമായ ഒരു കഥയുടെ ആരംഭമാണിത് .ഡാർജിലിങ്ങിൽ ഒരു കുന്നിൻമുകളിൽ ഒരു സന്ന്യാസിനി ഇരുന്നു കരയുന്നതു കുറച്ചു അസാധാരണം തന്നെ' എന്നു ഞാൻ തന്നെത്താൻ പറഞ്ഞു .
അവൾ ഏതൊരു മതസംഘത്തിൽ പെട്ടവളാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല . അവൾ ആരാണെന്നും ,അവളുടെ വ്യസന്നത്തിന്നു കാരണമെന്തെന്നും ഞാൻ ഹിന്തിദാഷയിൽ അവളോടു ചോദിച്ചു .അതിന്നെ നിക്കു യാതൊരു മറുപടിയും ലഭിചില്ല ; അശ്രപുർണ്ണങ്ങളായ നേത്രങ്ങൾകൊണ്ട് അവളെ ചുറ്റിയിരുന്ന മഞ്ഞിന്നിടയിൽ കൂടി എന്നെ സൂക്ഷിച്ചുനോക്കി ' ഭയപ്പെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.