താൾ:Mangalodhayam book-10 1916.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൮ മംഗളോഭയം


             ടേണ്ട ' എന്നു ഞാൻ അവളോടു പറഞ്ഞു . അവൾ ഒരു പുഞ്ചിരിയോടെ , അതിവിശേഷമായ ഹിന്തുസ്ഥാനിഭാഷയിൽ ഇങ്ങിനെ മറുപടി പറഞ്ഞു :-  
                   'ഭയവും ഞാനുമായി വേർപിരിഞ്ഞിട്ടു  കാലം വളരെയായി . ഇനിമേൽ എനിക്കു മാനാപമാനങ്ങൾ  എന്നതില്ല . ഹേ , ബാബുജി !  എന്റെ അമ്മകൂടി സമ്മതംകൂടാതെ അകത്തുകടക്കാത്ത വിധത്തിൽ , എന്റെ സ്വന്തം അന്തഃപുരത്തിൽ , ഞാൻ ജിവിച്ചിരുന്നതായ ഒരു കാലം ഉണ്ടായിരുന്നു .എന്നാൽ ഇപ്പോഴാവട്ടെ,ലോകത്തിലെങ്ങുംതന്നെ എനിക്കു ഒരു മൂടുപടം ഇല്ല.'
      'ബാബുജി'എന്ന് എന്നെ വിളിച്ചതിൽ എനിക്കു കുറഞ്ഞൊരു നീരസം തോന്നി.എന്റെ ഉടുപ്പും നടപ്പും മുഴുവൻ പാശ്ചാത്യമട്ടില്ലായിരുന്നു.എന്നിട്ടും ഞാൻ ബാബുജാതിയാണെന്ന് ഈ മൂഢസ്ത്രീ സംശയിച്ചത് എനിക്കു ഒട്ടും തന്നെ ഇഷ്ടമായില്ല.
          'തീവണ്ടി'സായ്പിനെപ്പോലെ മൂക്കൂവിരുത്തി മേല്പോട്ടാക്കി ,സിഗരറ്റിന്റെ പുക പിന്നിലേക്കു വിട്ടുംകൊണ്ടു നടന്ന്,ഈ കെട്ടുകഥ തുടങ്ങുന്നതോടുകൂടിത്തന്നെ അവസാനിപ്പിക്കുന്നതായിരിക്കുമോ നല്ലത് എന്നു ഞാൻ കുറഞ്ഞൊന്നു സംശയിച്ചു.. പക്ഷെ അവളുടെ ചരിത്രമറിവാനുള്ള ജിജ്ഞാസ എന്നെ അതിന്നനുവദിച്ചില്ല . മാന്യമായ ഒരാളാണെന്നു നടിച്ചുകൊണ്ടു ഞാൻ അവളോടു   ഇപ്രകാരം ചോദിച്ചു :'നിങ്ങൾക്കു എന്റെ സഹായം വല്ലതും ആവശ്യമുണ്ടോ?'
        അവൾ എന്റെ മുഖത്തേക്കു ഒന്നു  നിവർന്നുനോക്കി,'ഞാൻ ബദ്രവോൺ നവാബായ ഗുലാംഖാദർഘാനിന്റെ മകളാണ് ' എന്നു മറുപടി പറഞ്ഞ.
        ബദ്രവോൺ എവിടെയാണെന്നോ , അവിടുത്തെ നവാബു ആരാണെന്നോ , വിശേഷിച്ചു  കലക്കനത്താനിരത്തിന്റെ വളവിലിരുന്നു  കരയുന്ന ഈ സന്യാസിനി ഒരു നവാബിന്റെ മകളാണെന്നോ വിചാരിപ്പാനും വിശ്വസിപ്പാനും എന്നാൽ സാധിച്ചില്ല . 'കഥ ​ഏതായാലും രസം കൂടുന്നുണ്ട്; പിന്നെയെന്തിന്നു ധ്രതിപ്പെടുന്നു'എന്നു ഞാൻ വിചാരിച്ചു..വളരെ പ്രാഭവത്തോടെ നിലംതൊട്ടു ഒരു സലാം ചെയതുകൊണ്ടു 'ബീബിസാഹിബ് ! എനിക്കു മാപ്പുതരണം.'നിങ്ങൾ ആരാണെന്നു ഞാൻ അറിഞ്ഞിരുന്നില്ല.' എന്നു പറഞ്ഞു.
   ഇതു കേട്ടപ്പോൾ ബീബിസാഹേബിന്നു കുറച്ചൊരു സന്തേഷമുണ്ടായി. അടുത്തുണ്ടായിരുന്ന കല്ലിനെ ചൂണ്ടിക്കാണിച്ചു 'ബൈതീയി'(ദയവുചെയ്ത് ഇരുന്നാലും) എന്നു പറഞ്ഞു.

മറ്റുളളവരെ അനുസരിപ്പിക്കാനുളള ശക്തി അവൾക്ക സഹജമായിട്ടുണ്ടന്ന് അവളുടെ ചേഷ്ടകളിൽ നിന്നു ഞാൻ ഗ്രഹിച്ചു അവൾക്കരികലുളള ആ പരുത്തു നനഞ്ഞു വാശിപിടിച്ച പാറമേൽ ഇരിക്കുവാൻ എന്നെ അനുവദിക്കുന്നത് എന്റെ യോഗ്യതയിൽ കവിഞ്ഞതായ ഒരു ബഹുമതിയാണെന്നും എനിക്കു തോന്നി. ബദ്രവോണിലെ ഗുലാംഖാദീർഘാൻ അവർകളുടെ മകളോടൊപ്പം ആകല്കത്തറോഡിന്റെ വളവിൽ ഒരു ചളിപുരണ്ട പാറമേൽ ഇരിക്കത്തക്ക മാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/225&oldid=164688" എന്ന താളിൽനിന്ന് ശേഖരിച്ചത്