താൾ:Mangalodhayam book-10 1916.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൬

                                              മംഗളോദയം
             അവിടെ കൂടുന്നവരെല്ലാവരും കുടിക്കയും ചെയ്യും . ഒരുവൾക്കു കല്യാണത്തിന്നുമുമ്പു ഗർഭമാവുന്നതായാൽ,ജാരൻ ഒരു പുലയനാണെങ്കിൽ ,അവളെ കല്യാണം ചെയുവാൻ അവനെ നിർബ്ബന്ധിക്കും .അല്ലെങ്കിൽ അവളെക്കൊണ്ടു തക്കതായ പ്രായശ്ചിത്തം ചെയ്യിക്കും. ജാരൻ പറയനാണെങ്കിൽ പുലച്ചിയെ ജാതിയിനിന്നും ഭ്രഷ്ടയാക്കിക്കളയും. അവൾ പിന്നെ ക്രിസ്ത്യൻ മതത്തിലൊ മുഹമ്മദീയമതത്തിലൊ ചേരുകയാണ്. എന്നാൽ അരവയറും പട്ടിണിയായി ഈ കൂട്ടരുടെയിടയിൽ ഈ വക ദുർവ്രത്തികൾ ദുർല്ലഭംതന്നെ. എങ്കിലും മേൽജാതിക്കാരായുള്ള സംസർഗ്ഗത്തിന്റെ ഫലമായി ഇവിടെയും അവിടെയും സൌഭാഗ്യമുള്ള കുട്ടികളെ കണ്ടുവരാറില്ലെന്നില്ല.
               തണ്ടപ്പുലയരുടെയിടയിൽ രസകരമായ ഒരു സംഗതി ഇന്നും നടന്നുവരുന്നുണ്ട്. അവരെ തണ്ടവസ്ത്രംകൊണ്ടടിക്കുന്നതു തീരെ അപമാനകരമായി വിചാരിച്ചുവരുന്നു. അടികൊണ്ടവനെ യോഗത്തിൽനിന്നും അകറ്റി നിർത്തുന്നതുമാണ്. 
                                                                                  കെ.പരമേശ്വരക്കുറുപ്പ് *.


                                                വിവാഹമംഗളാശംസ.
         

പ്രേമംകൊണ്ടുവസന്തകാന്തിയുളവായ് വിശ്വാസമന്ദാനില-

സ്തോമംകൊണ്ടുകുളിത്തതായ്സരസമായാമോദസങ്കേതമായ്

ശ്രീമത്തായ് വിലസുംതൃതീയപുരുഷാർത്ഥാരാമമാന്നീടുമീ

യോമൽദ്ദമ്പതികൾക്കുസർവ്വസുഖവുംനൽകട്ടെസർവ്വേശ്വരൻ.

ഏതാനുംചിലരല്ലമാന്യരഖിലംമാനിച്ചിടുംതാതനും

മാതാവുംനിഭൃതാഭിമാനമകമേകൊണ്ടാടിടുംബാലികേ!

ഏതാദൃഗ്ഗുണപൂർണ്ണരായസുതരാൽസന്തുഷ്ടരായനിസ്തുല-ശ്രീതാവുംപ്രിയനോടുംമൊത്തുസുഖമായ് വത്സേ!വസിച്ചീടുക.<poem>

                                                                      കുറ്റിപ്പുറത്തു കേശവൻനായർ
                                                           
   
             *ദമ്പതികൾ:-ശ്രീമതി ടി.മാധവിയമ്മാൾ

ശ്രീമാൻ പി.ഗോവിന്ദമേനോൻ അവർകൾ ബി.എ;ബി.എൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/223&oldid=164686" എന്ന താളിൽനിന്ന് ശേഖരിച്ചത്