താൾ:Mangalodhayam book-10 1916.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുലയന്മാർ.

                                                               (തുടർച്ച)
           പിന്നെ ദമ്പതിമാർ കുടിലന്നകത്തുചെന്ന് ഒരിലയിൽ ഇരുന്ന് ഊണുകഴിക്കും. അതിന്നുശേഷമെ അതിഥികൾക്കു ഭക്ഷിപ്പാൻ പാടുള്ളു. അവരുടെ  ഭക്ഷണവും കഴിഞ്ഞാൽ പൊലി ആരംഭിക്കുകയായി. അതിലേക്കു, നിലത്തു ഒരുച്ചുകന്ന തുണിയൊ പിച്ചളത്തമലയൊ വെച്ച് അതിന്റെ മുമ്പിൽ മണവാളനിരിക്കും. അപ്പോൾ അതിഥികൾ അവസ്ഥപോലെ ഒന്നും രണ്ടും,രണ്ടും മൂന്നും അണവിതം പൊലിക്കുകയും. പെണ്ണിനെ അപ്പോൾത്തന്നെ ചെക്കൻ കൂട്ടിക്കൊണ്ടു പോകുന്നതാണ്. പിറ്റെദിവസം അവളുടെ മാതാപിതാക്കന്മാർ ചെന്ന് അവരുടെ 'ലോക്യം' സ്വീകരിച്ചു മടങ്ങിപ്പോകുന്നതുമാണ്. നാലാംദിവസം ദമ്പതിമാർ കളികഴിച്ചു സ്ഥലത്തെ അമ്പലത്തിൽ തൊഴുകയും, ഏഴാംദിവസം വധുവിന്റെ മാടത്തിലേയ്ക്കുപോയി അവിടെവെച്ചു താലി അഴിച്ചുകളഞ്ഞു പകരം പിച്ചളകൊണ്ടുളള ആഭരണങ്ങൾ അണിയുകയും , പിറ്റെദിവസം രാവിലെ വധുവിന്റെ അമ്മ വരന്നും ചങ്ങാതിക്കും ചില ചില്ലറ സാമാനങ്ങൾ സമ്മാനിക്കുകയും, അവരൊന്നിച്ചു മക്കളെ പറഞ്ഞയക്കുകയും ചെയും.
     മലബാറിലെ ചെറുമന്മാരുടെ കല്യാണം പുറപ്പെടുമ്പോൾ ആണുങ്ങൾ  കൂട്ടമായിച്ചേർന്നു വടിതല്ലുന്നതും, പെണ്ണുങ്ങൾ അവരെ പ്രൊത്സാഹിപ്പിക്കുവാനായി 'കാണട്ടെ_കാണട്ടെ_വടിതല്ലു,ചിറമൊ ഓ!' എന്നും മറ്റും ഓരോ പാട്ടുകൾ പാടുന്നതും പതിവാണ്. അവരുടെ കല്യാണാഘോഷങ്ങളിൽ ആണുങ്ങളും പെണ്ണുങ്ങളും ഭേദംകൂടാതെ ചെന്ന് ആടുകയും പാടുകയും നൃത്തംവെയ്ക്കുകയും ചെയ്യും. അവരുടെയിടയിൽ, വധുവരന്റെ മാടത്തിൽ ചെന്നാൽ ഉറക്കെ നിലവിളിക്കയും തന്റെ ദൃഷ്ടത്തെപ്പറ്റി വിലപിക്കയും അകത്തു പ്രവേശിക്കുമ്പോൾ വിലങ്ങനെ വെച്ചിട്ടുളള ഒരു ഉലക്കയ് ന്മേൽ ചവിട്ടുകയും വേണം. ഈ സമ്പ്രദായം പുലച്ചെറുമന്മാരുടെയിടയിലും നടപ്പുണ്ട്. എന്നാൽ അത് ഇല്ലാതാവാൻ തുടങ്ങീട്ടുമുണ്ട്.
     വടക്കൻ ദിക്കുകളിൽ കല്യാണത്തിന്നുമുമ്പായി, മാതാപിതാക്കന്മാരുടെ അനുമതിയോടും കൂടി,പെണ്ണ് ഒന്നൊ രണ്ടൊ  ജാരന്മാരെ വെച്ചു കൊണ്ടിരിക്കുന്ന ഒരു പഴയ സമ്പ്രദായം ഇപ്പോഴും നിലനിന്നുവരുന്നുണ്ട്. ഇവരിൽ ഒരുവൻതന്നെയാണ് ഒടുവിൽ അവളെ കല്യാണം ചെയ്യുക. കല്യാണം കഴിഞ്ഞാൽ തൽക്ഷണം ഈ നിഷിദ്ധമായ സമ്പർക്കം വേണ്ടെന്നുവെയ്ക്കുകയും ചെയ്യും

തണ്ടപ്പുലയരുടെ പെൺകുട്ടികളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/218&oldid=164681" എന്ന താളിൽനിന്ന് ശേഖരിച്ചത്