Jump to content

താൾ:Mangalodhayam book-10 1916.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൨

                                                മംഗളോദയം
  തിരളുന്നതിന്നു മുമ്പും പിമ്പും കല്യാണം ചെയ്തുവരുന്നതാണ് .അവർക്കു കല്യാണത്തിന്നുമുമ്പ് ഏഴൊഎട്ടൊ വയസ്സിൽ മറ്റൊരു ക്രിയ ചെയുവാനുണ്ട് .അതിനു 'തണ്ടക്കല്യാണം' എന്നു പേർ .ഇതിൽ പ്രധാനമായ ക്രിയ ഏതെങ്കിലും ഒരു സ്ത്രീ (സാധാരണയായി കുട്ടിയുടെ ഒരു ചാർച്ചക്കാരത്തിയായിരിക്കും; അതില്ലാത്തപക്ഷം പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന ഒരുവൾ)കുട്ടിയെ തണ്ടച്ചെടിയുടെ ഇലകൊണ്ടുണ്ടാക്കിയ വസ്ത്രം ഉടുപ്പിക്കുകയാണ് . സാധാരണയായി ഒരു നല്ല ദിവസം ഉച്ചയ്ക്കു 12 മണിക്കാണ് ഈ ക്രിയയ്ക്കുള്ള മുഹൂർത്തം നിശ്ചയിച്ചുവരുന്നത്.അന്ന് എല്ലാ ബന്ധുമിത്രങ്ങക്കും ചോറും,കറിയും,കള്ളും,മത്സ്യവും കൊടുക്കന്നതും അവരുടെ ഭക്ഷണം കഴിയുന്നതോടുകൂടി ക്രിയകളവസാനിക്കുന്നതുമാകുന്നു.ഈ ക്രിയയ്ക്കുമുമ്പ് ഒരു കൂമ്പാളക്കോണകമല്ലാതെ മറ്റു യാതൊന്നും കുട്ടി ധരിക്കാറില്ല.തണ്ടക്കല്യാണം കഴിഞ്ഞേ തണ്ടവസ്ത്രം ധരിക്കാൻ പാടുള്ളൂ.
      തണ്ടപ്പുലയുരുടെ വധുവിന്നുള്ള കല്യാണക്കാഴ്ച്ച ഒരു തുണിയും ശംഖുകൊണ്ടുള്ള ഒരു താലികയുമാക്കുന്നു.വധുപ്പണം ആറേകാലുറുപ്പികമുതൽ പത്തര ഉറുപ്പികവരെ കൊടുത്തവരാറുള്ളതുമാണ്. ഇതു കല്ല്യാണത്തിന്നുമുമ്പായി വരന്റെ മാതാപിതാക്കന്മാർ കൊടുക്കും. ഇതിൽ ഒരുറുപ്പിക ചത്തരണ വധുവിന്റെ പിതൃസഹേദരന്നുള്ളതാണ്. ഈ വിധം സംഖ്യ അമ്മാമനും മുതലാളനുമുണ്ട്. ശിഷ്ടമുള്ളതേ മാതാപിതാക്കന്മാർക്കുള്ളൂ.താലികെട്ടു സാധാരണയായി ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടുകൂടിയാണ്. കെട്ടുകഴിഞ്ഞാൽ തണ്ടക്കല്യാണത്തിന്നുള്ളപോലെ അതിഥികൾക്കു ഒരു സദ്യ പതിവുണ്ട്. അതിന്നുശേഷം ചെക്കൻ പെണ്ണിനെയും കൂട്ടി മുതലാളന്റെ അടുക്കൽ ചെല്ലുകയും അയാൾ ഒരുറുപ്പികയ്ക്കു നെല്ലും അവൾ ചാരിനില്ക്കാൻ സംഗതിയാവുന്ന തെങ്ങിന്മേലെ നാളികേരം മുഴുവനും കൊടുക്കുകയും ചെയ്യും വൈകുന്നേരത്തോടുകൂടി കല്യാണത്തിന്റെ എല്ലാ അംഗങ്ങളും കലാശിക്കുന്നതാണ്.വധുവിനെ അപ്പോൾത്തന്നെ വരന്റെ മാടത്തിലേയ്ക്കു കൊണ്ടുപോകും. പോകുന്ന സമയം അവളുടെ അമ്മാമൻ അവളുടെ കയ്യുപിടിച്ചു വരന്റെ അമ്മാമന് ഏല്പിച്ചുകൊടുക്കും . ഭർത്തൃഗൃഹത്തിലേയ്ക്ക് അപ്പോൾ വേറെ ആരും പോകുന്ന പതിവില്ല.

തണ്ടുപ്പുലയന്മാരൊഴിച്ചു ബാക്കിയുള്ള പുലയജാതിക്കാരുടെയിടയിൽ ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും തീരെ നടപ്പില്ലെന്നുതന്നെ പറയണം . തണ്ടപ്പുലയന്മാർ ബഹുഭാര്യത്വം ആചരിച്ചവരാറുണ്ട് . എന്നാൽ ബഹുഭർത്തൃത്വം അവരുടെയിടയിലും നടപ്പില്ല . പാലക്കാട്ടുള്ള കണക്കച്ചെറുമന്മാർ ,രണ്ടു ഭാര്യമാരെയുണ്ടാക്കി ഒരേ മാടത്തിലൊ പ്രത്യേകം മാടങ്ങളിൽ തന്നെയൊ താമസിക്കുന്നത്, അപമാനകരമായി കരുതിവരുന്നു . അവർ രണ്ടു ഭാര്യമാരുള്ളവരെ സമുദായത്തിൽ കൂട്ടില്ല. തണ്ടപ്പുലയക്കു പതിവുംപടിയുള്ള സമ്പ്രദായത്തിൽ തന്നെ രണ്ടൊ മൂന്നൊ കല്ല്യാണം കഴിക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/219&oldid=164682" എന്ന താളിൽനിന്ന് ശേഖരിച്ചത്