താൾ:Mangalodhayam book-10 1916.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൦

                          മംഗളോദയം
     കച്ചേരിക്കു പോകുന്നതു പകൽ അഞ്ചു മണിക്കായിരുന്നു. കേസ്സുവിച്ചാരണകളെല്ലാം രാത്രിയിലായിരുന്നു. തഹസീൽദാർമാർരുടെ ജോലികളെല്ലാം യഥാർത്ഥത്തിൽ നടത്തിയിരുന്നതു ഗുമസ്തന്മാരായിരുന്നു. സാക്ഷികളുടെ വായ്മൊഴികൾ എഴുതി എടുത്തിരുന്നതും ഗുമസ്തന്മാർ തന്നെയായിരുന്നു.സാക്ഷികൾ വായ്മൊഴി കൊടുത്തതല്ല കയ്പീത്തിൽ കാണുക. ഈ അഴിമതികൾക്കെല്ലാം ശേഷയ്യൻ നല്ല അമർച്ച വരുത്തി.ശേഷയ്യൻ കചേരിയ്ക്കു ശരിയ്ക്കു പതിനൊന്നു മണിയ്ക്ക് എത്തും. സാക്ഷിക്കയ്പീത്തു മുതലായതു സ്വന്തം കയ്യക്ഷരത്തിൽ തന്നെ ശേഷയ്യൻ എഴുതി എടുക്കും.
  അക്കാലങ്ങളിൽ കവർച്ചയും കളവും വളരെ അധികമായിരുന്നു. താലുക്കുകച്ചേരിയിലെ ഒരു ഗുമസ്തൻ തന്നെ ഇതിനെല്ലാം ഒറ്റുകാരനായിരുന്നു. വേലി തന്നെ പഞ്ചതിന്നാൻ തുടങ്ങിയാലത്തെ കഥ പറയേണ്ടതില്ലല്ലൊ. ശേഷയ്യന് ഈയാളെ സംശയം തോന്നി. ഒരു ദിവസം രാവിലെ പൊടുന്നനവേ ശേഷയ്യൻ അയാളുടെ വീട്ടിൽ ചെന്നു പരിശോധന കഴിച്ചപ്പേൾ വളരെ കളവുസാധനങ്ങൾ കണ്ടുകിട്ടി. ഈയാളിൽനിന്നു കൂട്ടുകാരുടെ വിവരങ്ങളെല്ലാം അറിഞ്ഞ് അവരേയും പിടിച്ചു ശേഷയ്യൻ അവരെയെല്ലാം സെഷ്യൻകോർട്ടിലേയ്ക്കു കമ്മട്ടാക്കി. അവർക്കു നല്ല ശിക്ഷ കിട്ടുകയും ചെയ്തു. അന്നു മുതൽക്ക് ആ താലൂക്കിൽ കളവു നന്നേ ചുരുങ്ങിവന്നു. ശേഷയ്യൻ മസൂലിപട്ടണത്തിലെ ജനസംഖ്യ എടുക്കാൻ ഉത്സാഹിക്കുകയും ഒരുമാതിരി കാനേഷുമാരിക്കണക്ക് എടുക്കുകയും ചെയതു. ജനങ്ങൾക്ക് ഇതിൽ അശേഷം തൃപ്തിയുണ്ടായിരുന്നില്ല. ആളെ എണ്ണുന്നതു ചിത്തയാണെന്നാണു ഹിന്തുക്കളുടെ വിശ്വാസം.. എങ്കിലും ശേഷയ്യന്റെ സാമർത്ഥ്യത്താലും നയത്താലുമാണ് ഒരുമാതിരിയായിട്ടെങ്കിലും കാനേഷുമാരക്കണക്കെടുക്കാൻ സാധിച്ചത്. 1854_ാം മാണ്ടിൽ നൈബ് ശിരസ്തദാരുടെ പണിക്ക് ഒഴിവു വരികയും ആ ജോലിയ്ക്കു കലക്ടർ ശേഷയ്യനെ നിശ്ചയിക്കുകയും ചെയ്തു.1856_ാമാണ്ടിൽ ഹേഡ് ശിരസ്തദാർ ദീനം നിമത്തം കല്പനയെടുത്തപ്പോൾ രണ്ടു ജോലിയും കൂടി നോക്കാൻ കലക്ടർ ശേഷയ്യനെ ഏല്പിച്ചു. അതിന്നു ശേഷയ്യനു 80 ക. അധികശമ്പളം നിശ്ചയിക്കുകയും ചെയ്യതു. ആഗസ്ത് മാസത്തിൽ ഹേഡ് ശിരസ്തദാർ മരിച്ചു. അപ്പോഴത്തെ കലക്ടർ ലഷിങ്ങടൻസായ്പ് കല്പന എടുത്തു പോവാൻ ഭാവിയ്ക്കുയായിരുന്നു. ശേഷയ്യനെ ഹേഡ് ശിരസ്തദാരായി നിശ്ചയിപ്പാൻ കലക്ടർ ശിപാർശി ചെയ്തു. ഇതിന്നു കമ്മിഷണർക്ക് ആദ്യം മനസില്ലായിരുന്നു. എങ്കിലും സബ് കലക്ടരും ശേഷയ്യനെത്തന്നെ ശിപാർശി ചെയ്തതിനാൽ അദ്ദേഹത്തെ ഹേഡ് ശിരസ്തപണിക്കു നിശ്ചയിച്ചു. ഈ വിധം എഴുകൊല്ലം മുമ്പു പന്ത്രണ്ടര ഉറുപ്പിക ശമ്പളമായി ഏറ്റവും നിസ്സാരമായ ഒരു ഗുമസ്തന്റെ പണി നോക്കിയിരുന്ന ആൾ അക്കാലത്ത് ഒരു നാട്ടുകാരനു റവന്യു ഡിപ്പാർട്ടുമേണ്ടിൽ എത്രത്തോളും ഉന്നതി ലഭിക്കാമോ അത്രത്തോളും ഉന്നതിയെ പ്രാപിച്ചു.

കെ. കുഞ്ഞുണ്ണിനായർ ബി,എ,ബി,എൽ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/217&oldid=164680" എന്ന താളിൽനിന്ന് ശേഖരിച്ചത്