താൾ:Mangalodhayam book-10 1916.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൮ മംഗളോദയം ക്കി ശകാരം മുഴുവൻ എന്റെ നേർക്കുതന്നെ പ്രയോഗിച്ചതായി ഞാൻ കണ്ടു. എന്നെപ്പറ്റി വളരെ ആഭാസമായ ആക്ഷേപങ്ങൾ എഴുതീട്ടുണ്ടായിരുന്നു. എന്റെ സ്നേഹിതന്മാരും പരിചയക്കാരും ഓരോരുത്തരായി വന്നുതുടങ്ങി. അവർ സാകൂതമായ ചിരിയോടുകൂടി ഓരോ ആക്ഷേപങ്ങൾ വായിച്ചുതുടങ്ങി. വിഷയത്തിൽ പ്രതിപാദിച്ച സംഗതിയിൽ യോജിപ്പാൻ മടിയുണ്ടെങ്കിലും എഴുതിയതു വളരെ സാമർത്ഥ്യത്തോടുകൂടെയായിട്ടുണ്ടെന്നു ചിലർ പറഞ്ഞുതുടങ്ങി. ആ ഒരു ദിവസം പകൽ കഴിയുന്നതിനിടയ്ക്ക് ഇരുപതിലധികം ആളുകൾ വന്ന് ഈഷൽഭേദത്തോടുകൂടി പറഞ്ഞതുതന്നെ പാഞ്ഞു മടങ്ങിപ്പോയി.

       എന്റെ വീട്ടിന്നുമ്മറത്തു മുമ്പിലായി ഒരു ചെറിയ തോട്ടമുണ്ട്. ആ തോട്ടത്തിൽ ഞാൻ വൈകുന്നേരം മനോവേദനയോടുകൂടെ ലാത്തുകയായിരുന്നു. പക്ഷികളെല്ലാം അവരുടെ കൂട്ടിൽ മടങ്ങിയെത്തി സന്ധ്യാസമയത്തെ നിശബ്ദതയ്ക്കു കീഴടങ്ങിയിരുന്നു. എന്നാൽ, പക്ഷികളുടെ കൂട്ടത്തിൽ പത്രപ്രവർത്തനത്തിൽ പരിചയിച്ചിട്ടുള്ളവരൊ ലേഖനമര്യാദയെപ്പററി വ്യവഹരിക്കുന്നവരൊ ഇല്ലെന്നു ഞാൻ മനസ്സിലാക്കി. ഞാനീയവസരത്തിൽ ഒന്നേ ആലോചിരിച്ചിരുന്നുള്ളൂ_എന്നെപ്പററി പറഞ്ഞിട്ടുള്ള ആക്ഷേപങ്ങൾക്ക് എന്തു സമാധാനമാണെഴുതേണ്ടതെന്നു മാത്രം. മര്യാദയ്ക്ക് ഒരു ദോഷമുണ്ട് . അതായത്, അതെല്ലാത്തരക്കാരും മനസ്സിലാക്കുന്നതല്ല. അതുകൊണ്ട്, എന്റെ നേരെ ഇങ്ങോട്ടെഴുതിയ സമ്പ്രദായത്തിൽത്തന്നെ അങ്ങോട്ടും എഴുതണമെന്നാണ് ഞാൻ തീർച്ചയാക്കിയത്. എനിക്കു തോല്മപററിയെന്നു സമ്മതിക്കുവാൻ ഞാനൊരിക്കലും ഒരുക്കമുണ്ടായിരുന്നില്ല.
       ഞാൻ ഇങ്ങിനെ തീർച്ചപ്പെടുത്തിക്കഴിഞ്ഞപ്പോഴേയ്ക്കും എനിക്ക് അതിപരിചിതമായ ഒരു ശബ്ദം, സന്ധ്യാസമയത്തെ അന്ധകാരത്തിൽകൂടെ വളരെ മൃദുവായി എനിക്കു കേൾക്കുമാറായി. അപ്പോഴയ്ക്കും എന്റെ കയ്യിന്റെ പടത്തിൽ മൃദുവായും ചൂടുള്ളതായും ഇരിക്കുന്ന ഒരു സ്പർശനവും തോന്നി. ആ ശബ്ദവും ആ കരസ്പർശവും എനിക്കു വളരെ അനുഭവമുള്ളതായിരുന്നുവെങ്കിലും, തൽക്കാലം മനസ്സിന്നുണ്ടായിരുന്ന വ്യസനവും കുണ്ഠിതവും നിമിത്തം അതെനിക്കു പരിചിതമാണെന്നുള്ള ജ്ഞാനം അപ്പോളുണ്ടായില്ല. 

എന്നാൽ, ആ ശബ്ദവും സ്പർശനവും വിട്ടു കുറച്ചുകഴിഞ്ഞപ്പോൾ അടുത്ത ക്ഷണത്തിൽ അതിന്റെ ഓർമ്മ എനിക്കുണ്ടായി. അത്, എന്റെ കുട്ടി സാവധാനത്തിൽ അടുത്തുവന്ന് 'അച്ഛാ!' എന്നു എന്റെ ചെവിയിൽ മന്ത്രിക്കുകയായിരുന്നു. പക്ഷെ, അതിന്നൊരു മറുപടിയും കിട്ടായ്കയാൽ അവൾ എന്റെ വലത്തെ കൈ പൊന്തിച്ച് അവളുടെ നെററിമേൽ തടവി നിശബ്ദമായി സ്വസ്ഥാനത്തേയ്ക്കു മടങ്ങിപ്പോകയാണുണ്ടായത്. വളരെ കാലമായിട്ടു 'പ്രഭ' എന്നെ ഇങ്ങിനെ വിളിക്കുകയുണ്ടായിട്ടില്ല. അവൾ എന്റെ അടുത്തു വരുവാൻ ധൈര്യപ്പെട്ടുകയും ഉണ്ടായിട്ടില്ല. അതുകൊണ്ട്, അവളുടെ ഇന്നത്തെ ഈ സ്പ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/157&oldid=164669" എന്ന താളിൽനിന്ന് ശേഖരിച്ചത്