താൾ:Mangalodhayam book-10 1916.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു പ്രണയകലഹം ൧൪൯

ർശം എന്നെ പെട്ടെന്ന് അവളുടെ സമീപത്തിലേക്കാകർഷിച്ചു.

                          ഞാൻ വീട്ടിൽ മടങ്ങിച്ചെന്നപ്പോൾ 'പ്രഭ'അവളുടെ കിടക്കയിൽ കിടക്കുന്നതായിട്ടാണു കണ്ടത്. അവളുടെ കണ്ണുകൾ പകുതി അടഞ്ഞിരിക്കുന്നു.അവൾ എന്തോ ഒരു വേദന സഹിക്കുന്നുണ്ടന്ന് എനിക്കു തോന്നി.സന്ധ്യാസമയത്തു ഞെട്ടറ്റുവീണു പൊടിപുരണ്ടു കിടക്കുന്ന ഒരു പുഷ്പമെന്നപോലെ അവൾ  കിടക്കുന്നു.ഞാൻ എന്റെകൈ അവളുടെ നെറ്റിമേൽ വെച്ചുനോക്കി. അവൾക്കു പനിയായിരുന്നു. അവളുടെ ശ്വാസങ്ങൾ ചൂടുള്ളതായിരുന്നു. നാഡികൾ മിടിച്ചുകൊണ്ടിരുന്നു. സാധുവായ എന്റെ കുട്ടി, പനിയുടെ ലക്ഷണങ്ങൾ കണ്ടപ്പോൾ അച്ഛന്റെ സ്നേഹവാത്സല്യങ്ങളോടുകൂടിയ ശുശ്രൂഷയേല്ക്കുവാനുള്ള മോഹത്തോടെ അച്ചന്റെ അടുക്കൽ വന്നിരിക്കയായിരുന്നുവെന്നും, അപ്പോൾ അവളുടെ അച്ഛൻ വർത്തമാനപത്രത്തിലേക്കു തീക്ഷ്ണമായ ഒരു പ്രത്യാഖ്യാനമെഴുതുവാൻ ആലോചിച്ചിരിക്കയായിരു ന്നുവെന്നും ഞാൻ മനസ്സിലാക്കി. ഞാനവളുടെ അടുക്കെ ഇരുന്നു. 'പ്രഭ' ഒന്നും സംസാരിക്കാതെ, പനിപിടിച്ചു ചുട്ടിരിക്കുന്ന  അവളുടെ രണ്ടു കൈകളോടുംകൂടി എന്റെ നെറ്റിമേൽ വെച്ച് അനങ്ങാതെകണ്ടു കിടന്നു.
                           എന്റെ വീട്ടിലുണ്ടായിരുന്ന ജാഹീർഗ്രാമം കടലാസ്സിന്റെ പ്രതികളെല്ലാം ഞാൻ ചുട്ടഭസ്മമാക്കി. എന്നെപ്പറ്റിയുള്ള ആക്ഷേപത്തിന്ന്  ഒരു മറുപടിയും ഞാനെഴുതിയില്ല. ഞാൻ തോറ്റു എന്നു സമ്മതിച്ചപ്പോളുണ്ടായപോലൊരു സന്തോഷം എന്റെ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടുമില്ല. 
                           എന്റെ കുട്ടിയുടെ അമ്മ മരിച്ചതിന്നുശേഷമാണ് ഞാനവളെ എന്റെ കരത്തിൽ എടുത്തത്. പിന്നെ അവളുടെ അമ്മയുടെ സ്ഥാനത്തിരുന്ന പത്രികയെക്കൂടി സംസ്കരിച്ചതിന്നുശേഷം വീണ്ടും ഞാൻ എന്റെ കുട്ടിയെത്തന്നെ കയ്യിൽ എടുത്തു. ‌
      ഒരു സഹൃദയൻ.


                                                       ഒരു പ്രണയകലഹം
      മൌലിയിൽക്കാണുന്നതെന്തുനാഥാ?              ഉള്ളിൽവെളുത്തൊന്നുകാൺമാനുണ്ട, 
      ബാലക്കുളിർമതിതന്നെബാലേ!                      വെള്ളംജടയിന്നുപോകുന്നില്ല.
      പിന്നെയുമേതാനുമുണ്ടോനാഥാ?                     വെള്ളത്തിനിപ്പോൾമുഖവുമുണ്ടോ,
      പന്നഗപംക്തികളുണ്ടുബാലേ!                         കള്ളമല്ലാമുഖമല്ലേകാൺമൂ?
      അത്ഭുതമേതാനുമുണ്ടോനാഥാ?                       അംബുജമംബുവിൽക്കാണുന്നേരം

അല്പവുംഞാനറിഞ്ഞീലബാലേ! തന്മുഖമെന്നങ്ങുതോന്നിപ്പോകും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/158&oldid=164670" എന്ന താളിൽനിന്ന് ശേഖരിച്ചത്