താൾ:Mangalodhayam book-10 1916.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്രാധിപർ ൧൪൭

ക്കാരുടെ ശകാരം സാഹിത്യത്തിന്നുള്ള വ്യംഗ്യമര്യാദയെ വിലവെക്കാതെ കേവലം തുറന്ന രൂപത്തിലായിരുന്നു. അവയിലെ ഓരോ അക്ഷരവും, കൂട്ടുകൂടാത്ത പച്ച ഭാഷയിൽ, കേൾക്കുന്നവന്റെ മുഖത്തു കരിതേക്കത്തക്കവിധം അത്ര പച്ചയായിരുന്നു. ഇതിന്റെയൊക്കെ ഫലം എന്തെന്നാൽ, ആ രണ്ടു ഗ്രാമക്കാർക്കും സംഗതികളെല്ലാം വ്യക്തമായി മനസ്സിലായതായിരുന്നു. ഞാനാകട്ടെ, മര്യാദയെ ലംഘിക്കുന്നതിനുള്ള വൈമനസ്യം കൊണ്ടും, എന്റെ ഭാഷയിലുള്ള അർത്ഥകല്പനകൾ വേണ്ടവിധം മനസ്സിലാക്കുവാൻ തക്ക പ്രാപ്തി എന്റെ ശത്രുക്കൾക്കും ബന്ധുക്കൾക്കും ഇല്ലാത്തതുകൊണ്ടും വല്ലാതെ കുഴങ്ങി. ഈ യുദ്ധത്തിൽ എനിക്കാണു വാസ്തവത്തിൽ ജയമുണ്ടായതെങ്കിലും, എന്റെ വായനക്കാർ ആ ജയത്തെ അറിഞ്ഞില്ല.

     ഒടുവിൽ ഒരു നില്ക്കക്കള്ളിയുമില്ലാതായപ്പോൾ ഞാൻ സാഹിത്യസംബന്ധമായുള്ള ലേഖനമര്യാദയെപ്പറ്റി ഒരു പ്രസംഗമാണെഴുതിയത്. പക്ഷേ, ഞാൻ ആ ചെയ്തതു വലിയ തെററായെന്നു പിന്നെ ഞാൻ കണ്ടുപിടിച്ചു. ഹാസ്യജനകമായി പറയുന്ന ഒന്നിനേക്കാൾ ഗൌരവമായിപ്പറയുന്നതിനെയാണധികം ആളുകൾ ഹസിക്കുക എന്നു ഞാൻ മനസ്സിലാക്കി. അതുകൊണ്ടു, എന്റെ സഹജീവികളെ മര്യാദ പഠിപ്പിക്കുന്നതിന്നുള്ള ശ്രമം വിപരീതമായ ഫലത്തെയാണുണ്ടാക്കിയത്.
     ഈ ഘട്ടത്തിൽ, എന്റെ പ്രഭു മുമ്പെന്നോടു കാട്ടിയിരുന്ന സ്വഭാവ ത്തിൽ ഭേദഗതി വന്നുതുടങ്ങി എന്നെനിക്കു മനസ്സിലായി. എനിക്കു സാധാരണ കിട്ടാറുള്ള ബഹുമതിക്കുള്ള ക്ഷയം തട്ടിത്തുടങ്ങിയെന്നല്ലാ, അതിന്റെ ഗുണത്തിന്നും കുറവു കണ്ടുതുടങ്ങി. ഞാൻ തെരുവീഥിയിലിറങ്ങുമ്പോൾ എന്റെ ലേഖനങ്ങളെ പ്രശംസിച്ചുംകൊണ്ടു ആരും പറയാതേയുമായിത്തുടങ്ങി. എന്നുതന്നെയല്ലാ, ആളുകൾ അതിപരിചയം നടിച്ച എന്റെ പുറത്തു തട്ടുവാനും ഓരോ പുതിയ പേരുകൾ വിളിക്കുവാനും തുടങ്ങി. എന്നെ ആദ്യം അഭിനന്ദിച്ചിരുന്നവർ, എന്റെ യശസ്സിന്നു കാരണമായ പ്രഹസനങ്ങൾ കാര്യം തന്നെ ഇപ്പോൾ മറന്നുതുടങ്ങിയൊ എന്നു തോന്നി. ഞാനിപ്പോൾ അററംവരെ കത്തിത്തീർന്നു കരിപിടിച്ച ഒരു തീപ്പെട്ടിക്കോലിന്റെ മാതിരിയിലായെന്നു എനിക്കു തോന്നി. ആകപ്പാടെകൂടി മനസ്സിന്നു വലിയ ഇടിച്ചൽ തട്ടുകയാൽ, തലച്ചോറുപയോഗിക്കുവാൻ എത്ര ശ്രമിച്ചിട്ടും ഒരു വരിപോലും എഴുതുവാൻ എനിക്കു സാധിച്ചില്ല. ജീവിതം എത്ര സുഖകരമാണെങ്കിലും എനിക്കതിലുള്ള കൊതിതന്നെ ഇല്ലാതായി.
      'പ്രഭ' ഇപ്പോളെന്നെ ഭയപ്പെട്ടും കൊണ്ടാണു വളർന്നുവരുന്നത്. വിളിച്ചാലല്ലാതെ അടുത്തുവരുവാൻ അവൾ ശ്രമിക്കാറേയില്ല. ഒരു അസാധാരണപുരുഷനും പ്രഹസനകർത്താവുമായ അച്ഛനെക്കാൾ സാധാരണമായ ഒരു കളിക്കോപ്പാണ് സാഹചര്യത്തിന്നധികം നല്ലതെന്ന് അവൾ ധരിച്ചുകഴിഞ്ഞിരിക്കുന്നു. 
      ഒരു ദിവസം ആഹീർഗ്രാമത്തിലെ പത്രം എന്റെ പ്രഭുവിനെ ഒഴിവാ

9*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/156&oldid=164668" എന്ന താളിൽനിന്ന് ശേഖരിച്ചത്