൧൩൪ മംഗളോദയം
അവരെ അനുവദിച്ചിരുന്നില്ല അവരുടെ മാടങ്ങളെല്ലാം മറ്റുതാണജാതിക്കാരിൽ മഹാസാധുക്കളുടേതുപോലെ തന്നെ മോശമാണ്. തറ അല്പം ഉയർന്നിരിക്കുമെങ്കിലും വർഷകാലത്ത് ഓതം കയറത്തക്കവിധം താണതുതന്നെ. മേൽപ്പുരകൾ നാലൊ ആറൊ മുളന്തൂണുകളിന്മേലൊ മരത്തൂണുകളിന്മേലൊ കേറ്റി പനയോലകൊണ്ടൊ മടഞ്ഞ തെങ്ങോലകൊണ്ടൊ വയ്ക്കോൽ കൊണ്ടൊ മേഞ്ഞിരിക്കും.. നാലുപുറവും പനമ്പുകൊണ്ടൊ മേൽപ്പറഞ്ഞ ഓലകൾകൊണ്ടൊ കുത്തിമറയ്ക്കുകയും ചെയ്യും. ചിലേടങ്ങലിൽ മണ്ണുകൊണ്ടു ചുമരു വച്ചും വരുന്നുണ്ട്. ആകെ ഒരു മുറിയേ ഉണ്ടായിരിക്കുള്ളു. അതിലേക്കുള്ള ഏകമാർഗ്ഗം വളരെ ചെറുതുമായിരിക്കും. കതവുകൾ പനയോലകൊണ്ടാണ്. ചിലപ്പോൾ അതുകൂടി ഉണ്ടായിരിക്കില്ല. ഒരു ചെറിയ ദ്വാരം മാത്രമേ ഉണ്ടായിരിക്കുള്ളു. വെയ്പാനുള്ള അടപ്പിടുന്നത് ഈ മുറിയുടെ ഒരു മൂലക്കലാണ്. അത് അധികവും വർഷകാലത്തെ ഉപയോഗിക്കാറുള്ളു. വേനൽക്കാലത്തു പുറത്തുതന്നെ കഴിച്ചുകൂട്ടും.. വായുസഞ്ചാരത്തിന്നുള്ള മാർഗ്ഗം വളരെ കുറവാകകൊണ്ട് അകത്തുള്ള വായുമിക്ക സമയവും മലിനപ്പെട്ടേ ഇരിക്കുള്ളു. ചിറ്റൂരും പാലക്കാടും താലൂക്കുകളിലുള്ള കണക്കചെറുമക്കളുടെ മാടങ്ങൾക്കു മൺചുമരും മരവാതിലുകളും പനയോല മേഞ്ഞ മേൽപ്പുരയുമുണ്ട്. അതുകൾ അധികവും നില്ക്കുന്നത് പാടങ്ങളുടെയിടയിലുള്ള ഓരൊ ചെറിയ പറമ്പുകളിലാണ്. അതുകൾക്കു നാലുപുറവും, ഇല്ലെങ്കിൽ മുൻവശത്ത്,എറയവുമുണ്ട്. പുലയ്ക്ക് ആകെയുള്ള വീട്ടുസാമാനങ്ങൾ, ഇരിക്കുവാനും കിടക്കുവാനും 'ലോഗ്യം' ചെയ്വാനും മറ്റുമായി കുറെ പായകളും,വെയ്ക്കാനും ഉണ്ണാനും വെള്ളമെടുക്കാനുമായി കുറെ ചട്ടികലങ്ങലും പിഞ്ഞാണങ്ങളും, സാമാനങ്ങൾ സൂക്ഷിക്കുന്നതിലേക്കും മറ്റുമായി ചില കൊട്ടവട്ടികളും, അപൂർവ്വമായി ഉരൽ ഉലക്ക മുതലായതുകളും തന്നെ. അവരുടെ ആകെയുള്ള സ്വത്തും ഇതുതന്നെ.
ഒരു പുലയപ്പെണ്ണു തിരണ്ടാൽ അവളെ ഏഴു ദിവസം ഒരു പ്രത്യേക മാടത്തിൽ പാർപ്പിക്കും.താരുണ്യം സംബന്ധിച്ചുള്ള സമ്പ്രദായങ്ങൾ. അക്കാലത്ത് അവൾക്കുള്ള ഭക്ഷണം അകലെ ഒരിടത്തു വെച്ചുകൊടുക്കുകയേ ഉള്ളു. അവളെ പുറത്തിറങ്ങി സഞ്ചരിക്കാനൊ സഖികളൊന്നിച്ചു കളിക്കാനൊ അനുവദിക്കുന്നതുമല്ല. ആദ്യത്തെ ദിവസം കാലത്ത് ഒരു പറയൻ ഒരു മണിക്കൂറുനേരം ചെണ്ട, പീപ്പി (കുഴൽ) മുതലായ വാദ്യങ്ങളോടുകൂടി 'മലപ്പാട്ട്' എന്നൊരുവക പാട്ടുപാടും.അതിന്നവന്ന് ഏഴണക്കും അവന്റെ സഹായികൾക്കു മൂന്നണയ്ക്കുംനെല്ലു പതിവുണ്ട്. പാട്ടു കഴിഞ്ഞാൽ ഏഴു നാളികേരവുമുടച്ച് അതിലെ വെള്ളം പെണ്ണിന്റെ തലയിൽ ഒഴിക്കുകയും, നാളികേരത്തിന്റെ മുറികൾ അവിടെ ക്ഷണിച്ചുവരുത്തുന്ന അഞ്ചു വെള്ളോന്മാർക്കും ഏഴു പെൺക്കുട്ടികൾക്കും കരക്കാർക്കും കൂടി വീതിച്ചുകൊടുക്കുകയും ചെയ്യും. ഏഴാം ദിവസം കാലത്തു കരയിലെ വെള്ളോന്മാരെയും സ്വജാതിക്കാരെയും വീണ്ടും ക്ഷണിച്ചു വരുത്തുന്നതാണ്. അപ്പോൾ സ്വജാതിക്കാർ സദ്യച്ചിലവിലേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.