പുലയന്മാർ ൧൩൩
ളെയും വലിയ സാരമായി ഗണിച്ചും കൂടുതൽ ശ്രേഷ്ഠതയുണ്ടെന്നു നിനച്ചു വരുന്ന കൂട്ടർ അതിനെപ്പറ്റി അഭിമാനിച്ചും മറ്റവരെ താണവരായി തള്ളിയും കഴിഞ്ഞുവരുന്നുണ്ട്. 1901-ൽ കഴിഞ്ഞ കാനേഷുമാരിക്കണക്കുപ്രകാരം മലബാറിൽ ആകെ 37 അവാന്തരവിഭാഗങ്ങളാണ്. അവയിൽ മുഖ്യമായവ കണക്കപെറുമന്മാർ, പുലചെറുമന്മാർ,എരളന്മാർ, കൂടന്മാർ, രോളന്മാർ എന്നിവയാകുന്നു. കൊച്ചിരാജ്യത്തിലെ വടക്കൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ചു ചിറ്റൂർ താലൂക്കിൽ, എരളന്മാർ അല്ലെങ്കിൽ എറചെറുമന്മാർ, *കൊങ്ങചെറുമന്മാർ, കൂടന്മാർ, കണക്കചെറുമന്മാർ, പുലചെറുമന്മാർ അല്ലെങ്കിൽ പശുപ്പുലയന്മാർ എന്ന ഉപവർഗ്ഗങ്ങളെ കണ്ടുവരുന്നുണ്ട്. തെക്കൻ പ്രദേശങ്ങളിൽ കുളമാരി അല്ലെങ്കിൽ വള്ളുവപ്പുലയന്മാർ, വെട്ടുവന്മാർ അല്ലെങ്കിൽ വേട്ടുവപ്പുലയന്മാർ, തണ്ടപ്പുലയന്മാർ എന്നിങ്ങനെ അവർ വിഭാഗിക്കപ്പെട്ടിരിക്കുന്നു. തിരുവിതാംകൂറിലെ വിഭാഗം ഇതിൽ നിന്നും തീരെ വ്യത്യാസപ്പെട്ടതാണ്. ഓരോ ഉപവർഗ്ഗക്കാരും മറ്റുള്ളവരേക്കാൾ ശ്രേഷ്ഠത്വം ഭാവിച്ചു വരുന്നുണ്ട്. ഇങ്ങിനെ വന്നതു ഇവർ അന്യോന്യം പരിചയമൊ ബന്ധമൊ ഇല്ലാതെ വളരെക്കാലം മുമ്പു മുതൽക്കെ അകന്നിരുന്നു കഴിഞ്ഞുവരിക കൊണ്ടായിരിക്കണം. അതിൽ ഒരു കൂട്ടർക്കു മറ്റവരേക്കാൾ യഥാർത്ഥമായി ശ്രേഷ്ഠത്വം കൂടുമെങ്കിൽ
- ഇവർക്കു ഈഴവക്കുടികളുടെ 'എഠ' വരെ ചെല്ലുവാൻ വിരോധമില്ലാത്തതിനാലാണ് ഈ പേർ സിദ്ധിച്ചിട്ടുള്ളത്.
ആയതറിവാനൊ ശ്രഷ്ഠത്വത്തിന്റെ ക്രമം നോക്കി അവരെ തിരിക്കുവാനൊ സാദ്ധ്യമല്ല ഓരോ ഉപവർഗവും 'ഇല്ല' മൊ,'കൂട്ട' മൊ ആയി വീണ്ടും വിഭാഗിക്കപ്പെട്ടിട്ടുണ്ട്. ഒരേ കുടുംബം തമ്മിൽ കല്യാണകാര്യത്തിൽ ഏർപ്പാടുചെയ്യുമ്പോളെല്ലാം ദമ്പതിമാരുടെ ഇല്ലം അല്ലെങ്കിൽ കൂട്ടത്തെപ്പറ്റി അവർ സൂക്ഷമത്തോളം മനസ്സിലാക്കും. തണ്ടേലത്തു കൂട്ടം,മൂത്താനംകൂട്ടം, പരുത്തിക്കൂട്ടം, കൊച്ചാനംകൂട്ടം, മണ്ണത്തുകൂട്ടം, നരിങ്കണക്കൂട്ടം എന്നിതുകളാണ് കൊച്ചിക്കു സമീപമുള്ള പുലയക്കൂട്ടങ്ങളുടെ പേരുകളിൽ ചിലവ. ഈ പേരുകൾ മുതലാളന്മാരുടെ വീട്ടുപേരുകളിൽനിന്നൊ അല്ലെങ്കിൽ പൂർവ്വികന്മാർ അടിമപ്പെട്ടിരുന്നവരുടെ പേരുകളിൽ നിന്നൊ എടുത്തിട്ടുള്ലതാണ്. എങ്കിലും കൂട്ടങ്ങൾക്കു അധികമായും മുതലാളന്മാരുടെ പേരുകളിൽനിന്നാണ് പേരു സിദ്ധിക്കുന്നത്.
പുലയരുടെ കുടിയിടങ്ങൾക്കു 'മാടങ്ങൾ' എന്നാണ് സാധാരണയായി പേർ പറയുക. അതുകൾ കുടിയിടങ്ങൾ വയലുകളിലൊ വയൽ വക്കുകളിലുള്ള വൃക്ഷച്ചുവടുകളിലൊ വിളവു കാക്കുന്നതിലേക്കു സൌകര്യമാവത്തക്കവിധം കെട്ടിയുണ്ടാക്കും. മേൽജാതിക്കാരെ തീണ്ടാത്തിരിക്കത്തക്കവണ്ണം അവരുടെ സഞ്ചാരപദ്ധതികളിൽനിന്ന് അകന്നുമിരിക്കും. കുറെക്കൂടി സൌകര്യവും സുഖകരവുമായവിധം ജീവിതം നയിക്കപ്പെടുന്നതായാൽ അവർക്കു കൃഷിയിലേക്കുള്ള ശ്രദ്ധ കുറഞ്ഞുപോയെങ്കിലൊ എന്നു കരുതി ഭേദപ്പെട്ട മാടങ്ങൾ പണിയാൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.