പുലയന്മാർ ൧൩൫
യ്ക്കു കുറെ അരിയും കറിസ്സാമാനങ്ങളും കള്ളും കൊണ്ടുചെല്ലും. പെണ്ണിന്റെ തലയിൽ അന്നും കുറെ വെള്ളമൊഴിക്കുകയും ഇടങ്ങഴി അരി വീതം വെള്ളോന്മാർ ഓരോരുത്തർക്കും കൊടുക്കുകയും ചെയ്യും. അന്നു പുലർച്ചയ്ക്കുതന്നെ പെണ്ണും മറ്റു ഏഴു പുലയക്കന്യകമാരും എണ്ണ തേച്ച് അടുത്തുള്ള കുളത്തിലോ തോട്ടിലോ പോയി കുളിച്ചു വരും. അനന്തരം പെണ്ണിനെ വൃത്തിയായുടുപ്പിച്ച്, അവളുടെ മുഖത്ത് മഞ്ഞളും തേപ്പിച്ചു, പലനിറത്തിലുള്ള പൊട്ടുകളും കുത്തി അവളെ കുറെ പറയരുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും. അവളുടെ ദേഹത്തിൽ വല്ല പ്രേതങ്ങളും ബാധിച്ചിട്ടുണ്ടെങ്കിൽ അവർ അതുകളെ ഒഴിക്കുവാൻ തങ്ങളുടെ പീപ്പിയും ചെണ്ടയും കൊണ്ട് ഒരു വാദ്യം നടത്തും. ഇങ്ങിനെ ചെയ്യുമ്പോൾ പ്രേതബാധയുണ്ടെങ്കിൽ പെണ്ണു തുള്ളും. അപ്പോളവർ ഓരോ വഴിപാടുകൾ ചെയ്തു പ്രേതങ്ങളെ ആവാഹിച്ചുകൊണ്ടുപോയി അടുത്തുള്ള വൃക്ഷത്തിൽന്മേൽ വെച്ച് ആണി തറയ്ക്കും. ബാധയില്ലെങ്കിൽ തുള്ളില്ല. എന്നാൽ വാദ്യം നിർത്തിക്കളയും. ബാധയൊഴിക്കൽ കഴിഞ്ഞാൽ സഖിമാരൊന്നിച്ച് പെണ്ണിനെ വീണ്ടും കുളിപ്പിക്കും. അവർ കുളിച്ചു വന്നാൽ അവർക്കും മറ്റു സ്വജനങ്ങൾക്കും ഒരു സദ്യയുണ്ട്. അതു കഴിഞ്ഞാൽ എല്ലാ ക്രിയകളും അവസാനിച്ചു. ഇതു കൊച്ചിയിലും അടുത്തുള്ള പ്രദേശങ്ങളിലുമുള്ള വള്ളുവപ്പുലയരുടെയിടയിൽ നടപ്പുള്ള സമ്പ്രദായമാണ്. മറ്റുള്ളവരുടെയിടയിൽ ഇങ്ങിനെയൊന്നും പതിവില്ല. എന്നാൽ പെണ്ണുങ്ങൾ തിരണ്ടാൽ അവരെ ചെകുത്താൻ ബാധിക്കുന്നതാണെന്നും,അവരെ കർമ്മാനുഷ്ഠാനമായ ബലികളാൽ ഒഴിക്കേണ്ടതാണെന്നുമുള്ള വിശ്വാസം ഇവർക്കെല്ലാവർക്കുമുള്ളതാണ്. പുലയർ സ്വവർഗ്ഗത്തിൽനിന്നു മാത്രമേ വിവാഹം ചെയ്യുന്നുള്ളു. ഒരേ കൂട്ടത്തിൽ പെട്ടവർ തമ്മിൽ വികല്യാണ സമ്പ്രദായം വാഹം പതിവുമല്ല. ചിറ്റൂരും പാലക്കാടും ഒരേ തറക്കാർ തമ്മിൽ കൂടി കല്യാണം നടത്താറില്ല. എന്തുകൊണ്ടെന്നാൽ, അവർ തമ്മിലുള്ള ചാർച്ചയെപ്പറ്റി സൂക്ഷ്മം അറിവില്ലെങ്കിലും അവരുടെ പൂർവ്വികന്മാർ ഏതെങ്കിലും ഒരേ ഭൂമിയുടമസ്ഥന്റെ (മുതലാളന്റെ) അടിമകളായിരുന്നേക്കാമെന്നും,തന്മൂലം എല്ലാവരും ഒരേ താവഴിക്കാരായിരിക്കാമെന്നുമാണ് അവരുടെ വിചാരം. മിക്ക സ്ഥലങ്ങളിലും അമ്മവഴിക്കുള്ള അമ്മാവന്റെ മകളെയാണ് ഒരുവൻ കല്യാണം കഴിച്ചുവരാറുള്ളത്.
പുലയരുടെ കല്യാണരീതി ഓരോ ദിക്കിൽ ഓരോ വിധമാകുന്നു. കൊച്ചിയിലെ തെക്കൻ പ്രദേശങ്ങളിൽ കുട്ടികളെ പ്രായം ചെല്ലുന്നതിന്നുമുമ്പു കല്യാണം ചെയ്തു കൊടുക്കും. മറ്റുള്ള പ്രദേശങ്ങളിൽ ഈ നടപ്പില്ല. ഈ നടപ്പുള്ള പ്രദേശങ്ങളിലും കൊച്ചിയിലും അതിന്നു ചുറ്റുമുള്ള പ്രദേശങ്ങളിലും കുട്ടികളെ ചെറുപ്പത്തിൽ കല്യാണം ചെയ്തുകൊടുക്കാതിരിക്കുന്നത് അപമാനകരമായി കരുതിവരുന്നു. ഇക്കൂട്ടരിൽ കല്യാണം ചെയ്വാൻ പെണ്ണിനു വകയില്ലാതിരുന്നാൽ ചിലപ്പോൾ കരക്കാരെല്ലാവരും കൂടിച്ചെന്നു വരിയിട്ടെടുത്ത് അവളെ അവരിലാർക്കെങ്കിലും തന്നെ കല്യാണം ചെയ്തുകൊ 6*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.