താൾ:Mangalodhayam book-10 1916.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൨ മംഗളോദയം ക്തിസംബന്ധമായവ തന്നെ.എന്നാൽ സൂർയ്യനിൽ വിദ്യുച്ഛക്തി എങ്ങിനെ ഉണ്ടാവുന്നു? സൂർയ്യഭഗവാന്റെ ശ്വാസോച്ഛ്വാസവായുവെന്നപോലെ രണ്ടു വായു ഒഴുക്കുകൾ സൂർയ്യമണ്ഡലത്തിൽ ഉണ്ടെന്നു മുമ്പു പ്രസ്താവിച്ചുവല്ലൊ.ഇവ രണ്ടും തമ്മിൽ മുട്ടുമ്പോൾ വിദ്യുച്ഛക്തി ഉണ്ടാവുന്നു.ഇതിന്റെ വെളിച്ചം ചുറ്റുമുള്ള ബാഷ്പപദാർത്ഥങ്ങളിൽ വീഴുമ്പോൾ അവ പ്രകാശമുള്ളവയായി തീരുന്നു.മേൽ പ്രസ്താവിച്ച കറുത്തപൊട്ടുകൾക്കും വിദ്യുച്ഛക്തിക്കും വളരെ സംബന്ധമുണ്ടന്ന് ഊഹിക്കാം.എന്തുകൊണ്ടെന്നാൽ ഈ കുത്തുകൾക്കു വല്ല മാറ്റവും സംഭവിച്ചാൽ ഉടനെ ഈ വെളിച്ചത്തിനും ഒരു മാറ്റം നേരിടുന്നു.ഭൂമിയുടെ കാന്തശക്തുകൂടി ഈ വിദ്യുച്ഛക്തിനിമിത്തം ഉണ്ടാവുന്നതാകുന്നു.കറുത്തകുത്തുകൾ ഈ ശക്തിക്കു ഏതാനും മാറ്റം ചിലപ്പോൾ മാത്രമേ ഉണ്ടാക്കുന്നുള്ളു.

                               -വി.ആർ.കൃഷ്ണയ്യർ,ബി.എ.
           _________________________________________
                                പുലയന്മാർ
            _____________________

ഇവിടങ്ങളിൽ 20-​ 30- 100- വല്ലിയാളന്മാരുള്ള ജന്മികളും കൃഷിക്കാരുമുണ്ട്.ഉടമസ്ഥന്മാർക്കുവേണ്ടി അവർ പകൽ മുഴുവനും വേലയെടുത്തും,രാത്രി വിളവുകാത്തും,അതിലേക്ക് ആളൊന്നുക്കു രണ്ടുരണ്ടര ഇടങ്ങഴി നെല്ലുമാത്രം പറ്റി അതുകൊണ്ട് സംതൃപ്തിയോടെ കാലം കഴിച്ചും വരുന്നു.എങ്കിലും അവർ കീഴിൽ നിന്നും ഓടിക്കളഞ്ഞെങ്കിലോ എന്നൊരു ഭയം ഉടമസ്ഥന്മാരുടെയുള്ളിൽ കടന്നുകൂടീട്ടുണ്ട്.എന്നാൽ അവരുടെ സ്ഥിതി കുറേക്കൂടി നന്നാക്കണമെന്നോ കൂലിയില്ലെങ്കിലും ഭേദഗതി ചെയ്യണമെന്നോ ആവർ വിചാരിക്കുന്നുമില്ല.ഇങ്ങിനെയൊക്കെയാണെങ്കിലും സ്വാതന്ത്ര്യം ലഭിച്ചതുകൊണ്ട് അവരുടെ സ്ഥിതിയിൽ യാതൊരു ഭേദവും വന്നിട്ടില്ലെന്നു പറയാനും വയ്യ.മുതലാളന്മാരുടെ ബന്ധനത്തിലാണെന്ന് അവർക്കുള്ള ബോധം കുറേശ്ശെ കുറഞ്ഞുവരുവാൻ തുടങ്ങീട്ടുണ്ട്.പിന്നെ,പാതിരിമാരുടെ ഉത്സാഹത്താലും ഇവരുടെ സ്ഥിതിക്കു വലിയ ഭേദം കണ്ടുവരുന്നുണ്ട്.

പുലയരിൽ തന്നെയും പലേആവാന്തര വിഭാഗങ്ങളുണ്ട്. മേൽജാതിക്കാർ ഇവരെല്ലാവരും ഒന്നുപോലെ നീജന്മാരാണെന്നു നിനച്ചുവരുന്നുണ്ടെങ്കിലും,അവരും 'നായർതമ്പ്രാക്കളുടെ'ഇടയിലെന്ന പോലെ ഈ ആവാന്തരവിഭാഗങ്ങൾ തമ്മിലുള്ള അല്പാല്പവ്യത്യാസങ്ങളെയും ആചാരസമ്പ്രദായനടവടിക


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/141&oldid=164653" എന്ന താളിൽനിന്ന് ശേഖരിച്ചത്