Jump to content

താൾ:Mangalodhayam book-10 1916.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൧ സൂര്യമണ്ഡലം അവ സൂർയ്യമണ്ഡലത്തിൽ വീണ് പൊട്ടിത്തെറിക്കയും ചെയ്യുന്നു.അഗ്നിപർവതശിഖരത്തിൽക്കൂടി അഗാധത്തിൽ കിടക്കുന്ന പദാർത്ഥങ്ങൾ കൂട്ടംകൂട്ടമായി പുറത്തുചാടുകയും ,ഒടുവിൽ ദ്വാരം ആഴത്തിലും ആകൃതിയിലും വർദ്ധിക്കുന്തോറും ഏറ്റവും അഗാധത്തിൽ കിടക്കുന്നതായ ലോഹങ്ങൾക്കൂടി പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു.അതിവേഗമായി ചലിക്കുന്നതുകൊണ്ട് സൂർയ്യമണ്ഡലം വളരെ ഉറപ്പുള്ളതായിത്തീരുന്നു.എന്നാൽ കീഴ്പ്പോട്ടുള്ള ഭാരം ശമിക്കുന്വോൾ അതിൽനിന്നു മേല്പോട്ട് ഒരു ആവിയൊഴുക്കും അഗ്നിപർവതശിഖരത്തിലെ ഇരുപാശ്വങ്ങളിൽ കൂടി താഴോട്ട് ഒരു ആവിയൊഴുക്കും ഉണ്ടാകുന്നു.എന്നാൽ മേല്പോട്ടുള്ള ഒഴുക്കിന്റെ ശക്തിയെ വിപരീതമായ മറ്റെ ഒഴുക്കു ദിർഭലപ്പെടുത്തുന്നു.പക്ഷെ ഇത് എല്ലായ്പോഴും സംഭവിച്ചുവെന്നു വരില്ല.ആകർഷുക്കപ്പെട്ട കല്ലുകൾ ഏറ്റവും വലുതായിരുന്നാൽ‌ മേൽപ്പോട്ടുള്ള ഉഴുക്കിന് യാതൊരു വാട്ടവും തട്ടുന്നതല്ല.എന്നുമാത്രമല്ല ഈ ഒഴുക്കിന്റെ ശക്തികൊണ്ട് അനേകയോജനദൂരം ദീർഗ്ഘിച്ചു കിടക്കുന്ന സൂര്യകിരണങ്ങളെ അത് ഉളവാക്കുകയും ചെയ്യുന്നു.

                       അണുമയമായ ഉല്കാസഞ്ചയങ്ങൾ തമ്മിൽ മുട്ടി സൂര്യന്റെ സഹജമായ ശക്തിയെ സ്വതന്ത്രപ്പെടുത്തുന്നതിനാൽ ചില കറുത്ത കുത്തുകൾ ഉണ്ടാവുന്നു.സൂർയ്യസംബന്ധമായ ചില കൊടുങ്കാറ്റുകൾക്കും ഇതേകാരണം തന്നെ.പക്ഷെ ഈ കൊടുങ്കാറ്റുനിമിത്തമുണ്ടാവുന്ന കലക്കംതന്നെയാണ് നമ്മുടെ കാഴ്ചയിൽ കറുത്തകുത്തുകളായി തോന്നുന്നത് എന്നും സംശയിക്കാം.ആതുകൊണ്ട് ഈ കുത്തുകൾ ഉണ്ടാവുന്നത്  സൂർയ്യമണ്ഡലം വികസിക്കുമ്പോളാണെന്ന് പറഞ്ഞാൽ ശരിയായിരിക്കും.എന്നാൽ മദ്ധ്യേയിരിക്കുന്ന ആഗ്നേയഗിരിയുടെ ശിഖരം നമ്മുടെ കാഴ്ചയിൽനിന്നു ഒരിക്കലും മറയാതെ ഈ കലക്കസമയത്തികൂടി പൂർവ്വസ്ഥിതിയിൽ വ്യക്തമായി നമ്മുക്ക് കാണപ്പെടുന്നു.മേൽപ്പോട്ട് തെറിച്ചുപോയ പദാർത്ഥങ്ങൾ ക്രമേണ തണുത്തു  സൂർയ്യമണ്ഡലത്തിൽ വീണ്ടും പതിക്കുന്നതിനാൽ പ്രകാശമുള്ളവയായിത്തീരുന്നു.
                       ഈ കുത്തുകൾ ഒറ്റയൊറ്റയായിട്ടും അസംഖ്യം ഒന്നിച്ചുചേർന്ന് നീണ്ടവരകളായിട്ടും കാണപ്പെടുന്നു.ഏറ്റവും വലുതായ ഈ കുത്തുകൾ ഉണ്ടാവുന്നത് വാൽനക്ഷത്രങ്ങളിൽ നിന്നാണെന്നു ഒരഭിപ്രായമുണ്ട്.വ്യാഴൻ അനേകം വാൽനക്ഷത്രങ്ങളെ ആകർഷിച്ച് സൂർയ്യസന്നിധാനത്തിൽ ചേർക്കുന്നുവെന്നും അങ്ങിനെ ചേർക്കപ്പെട്ട വാൽനക്ഷത്രങ്ങൾ മിക്കവാറും സൂർയ്യന്റെ ആകർഷണശക്തിയിൽ അകപ്പെട്ടു പൊട്ടിച്ചിതറിപ്പോകുന്നുവെന്നും ഇത് ഒരു സാധാരണ സംഭവമാണെന്നും സ്കൂറ്റർ എന്നൊരു ജ്യോതിശ്ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഇങ്ങിനെ  ഛിന്നഭിന്നമായിപ്പൊട്ടിത്തെറിച്ച കഷ്ണങ്ങളുടെ പ്രേരണാശക്തികൊണ്ടാകുന്നു ഈ വലിയതരം കുത്തുകൾ ഉണ്ടാവുന്നത്.
                      പൂർണ്ണഗ്രഹണദിവസം ആദിത്യനു ചുറ്റും കാണുന്ന തേജസ്സ് വിദ്യുച്ഛക്തിയിൽനിന്നുണ്ടാവുന്നതാണ്.ധൂമകേതുക്കളുടെ വാൽ,മിന്നൽപ്പിണറുകൾ മുതലായ വിശേഷ ശോഭകളും വിദ്യുച്ഛ

.5










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/140&oldid=164652" എന്ന താളിൽനിന്ന് ശേഖരിച്ചത്