൧൨൭ സൂര്യമണ്ഡലം
ജന വിസ്താരത്തിൽ കിടക്കുന്നു. മൂന്നാമതായി ഒരട്ടിയും കൂടിയുണ്ട്. ഇവിടെ അതിവിശേഷമായ ഒരു ശോഭ പ്രത്യക്ഷപ്പെടുന്നു. അതു സൂര്യനു ചുറ്റും വൃത്താകാരത്തിൽ പരന്നു കിടക്കുന്നു. ഇതിനു രാശി ചക്രത്തിൽ കാണപ്പെട്ട വെളിച്ചം എന്നു പേർ പറയാം (Zodiacal Light). പക്ഷെ ഭൂമിയിടെ ചലനമാർഗ്ഗത്തിന്നുമപ്പുറം (Earth's orbit) കൂടി ഈ വെളിച്ചം വ്യാപിക്കുന്നുണ്ടോ എന്ന് ഊഹിപ്പാൻ തക്ക കാരണങ്ങൾ ഉണ്ട്.
ഒരു പൂർണ്ണ സൂര്യഗ്രഹണ ദിവസം സൂര്യമണ്ഡലം നമ്മുടെ കാഴ്ചയിൽ നിന്നും സ്വല്പ സമയത്തിന്നു മറഞ്ഞുപോകുന്നു. അപ്പോൾ ഒരു ഭൂതക്കണ്ണാടിയിൽ കൂടി സൂര്യമണ്ഡലത്തെ പരിശോധിച്ചാൽഅനേകായിരം വിശേഷപ്പെട്ട കാഴ്ചകൾ കാണാം.മുൻ വിവരിച്ച രണ്ടാം അടുക്കിലുള്ള ഹൈഡ്രജൻ വായു കത്തുന്നതാകുന്നു നമുക്ക് ഒന്നാമതായി വെളിവാകുന്നത്.രണ്ടാമതായി ഒന്നാം അടുക്കിലുള്ള ലോഹവായുക്കൾപഴുത്തു ജ്വലിക്കുന്നതുംഒരു ആഗ്നേയഗിരിപെട്ടും പോലെ പൊട്ടിത്തെറിക്കുന്നതുമാണ്.ബിംബം മുഴുവൻ മൂടപ്പെട്ട് ചുറ്റും പല വിധ വർണ്ണങ്ങൾ അടങ്ങിയ ഒരു ദിവ്യ തേജസ്സോടു കൂടി സൂര്യൻ വിളങ്ങുന്ന ഒരു അവസ്ഥയാണ്നാം മൂന്നാമതായി കാണുന്നത്.ഈ ദിവ്യ തേജസ്സിനു കൊറോണ (Corona) എന്നു പാശ്ചാത്യ ജ്യോതിശാസ്ത്രജ്ഞന്മാർ പേർ പറയുന്നു.
സൂര്യമണ്ഡലത്തിൽ ഉഷ്ണം ഒരിക്കലും ക്ഷയിപ്പാതിരിക്കാൻ കാരണമെന്ത്? ഹെംഹോൾട്സ് (Hemholts) എന്ന ജ്യോതിശ്സ്ത്രജ്ഞന്റെ അഭിപ്രായത്തിൽ ഇതിനു കാരണംഅവിടെയുള്ള വായുക്കളുടെ ഞെരുക്കവും വേഗവും ഒഴികെ മറ്റൊന്നുമല്ലെന്നാണ്. ഏറ്റവും ഉപരിഭാഗത്തുള്ള അണുക്കൾ ക്രമേണ തണുത്തു വരികയും ഉടനെ അവയുടെ തീവ്രഗതി കുറയുകയും ചെയ്യുന്നു. അപ്പോൾ സൂര്യൻ അവയെ തന്റെ മദ്ധ്യമുനയിലേയ്ക്ക് ആകർഷിക്കുന്നു.എന്നാൽ സൂര്യന്റെ ആകർഷണം നിമിത്തം സൂര്യമണ്ഡലം സമീപിക്കുന്തോറും ഈ അണുക്കളുടെ ചൂടും വേഗവും വീണ്ടും വർദ്ധിച്ചു വരുന്നു. ഒടുവിൽ സൂര്യമണ്ഡലത്തിൽ എത്തിക്കഴിഞ്ഞാൽ അവയുടെ വേഗം ഏറ്റവും ഉന്നതസ്ഥിതിയെ പ്രാപിക്കുകയും , പരക്കെ ഉഷ്ണം കഠിനമായി വർദ്ധിക്കുകയും ചെയ്യുന്നു. ഇപ്രകാരം
ഉപരിഭാഗത്ത് നിന്നു മദ്ധ്യമുനയ്ക്കു സദാ ഈ അണുക്കൾആകർഷിക്കപ്പെടുന്നു.അതിനാൽ ഉഷ്ണം സദാ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ ഈ അണുക്കൾ വീണ്ടും അതിശക്തിയോടെ ഉപരിഭാഗത്തിലേക്കു തള്ളപ്പെടുന്നു. അപ്പോൾ അവയുടെ ശക്തിയും വേഗവും കുറഞ്ഞുപോകുന്നതും ഉണ്ട്. ഇപ്രകാരം ഈ അണുക്കൾ തള്ളപ്പെടുകയും വീണ്ടും ആകർഷിക്കപ്പെടുകയും ചെയ്യുന്നതിനാലാണ് സൂര്യന്റെ ശക്തി നിരന്തരമായിരിക്കുന്നത്. അതുകൊണ്ട് ഈ ശ്വാസോശ്ഛ്വസം തന്നെയാണ് അതിന്റെ ജീവവായു. ഉപരിഭാഗത്തിൽ ഉഷ്ണം കുറയുന്തോറും സൂര്യന്റെ ശക്തി വർദ്ധിച്ചുവരുന്നു.എന്നാൽ അണുക്കൾക്കു യഥാവിധി ചലനസൗകര്യം ഉള്ളപ്പോൾ മാത്ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.