താൾ:Mangalodhayam book-10 1916.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൮ മംഗളോദയം

മേ ഇതു സംഭവിക്കുകയുള്ളൂ എന്നു പ്രകൃതിശാസ്ത്രം സിദ്ധാന്തിക്കുന്നുണ്ട്. ചലനസൗകര്യമുള്ളിടത്ത് ഒരു ബാഷ്പസഞ്ചയത്തെ നല്ലവണ്ണം ഞെരുക്കി അമർത്തി ആകൃതിയിൽ പകുതിയും ഘനത്തിൽ എട്ടിസൊരംശംവും ആക്കിത്തീർത്താൽ അവസാനത്തിൽ അതിന്റെ ചൂട് ഇരട്ടി വർദ്ധിച്ചിട്ടുള്ളതായി ക്കാണാം. ഇതു പ്രകൃതിശാസ്ത്ര സംബന്ധമായ ഒരു പ്രധാന തത്വമാകുന്നു. എന്നാൽ ബാഷ്പാണുക്കളെ ഇപ്രകാരം ഞെക്കിയമർത്തുമ്പോൾ ഇതിലും എത്രയോ അധികം ഉഷ്ണം ജനിക്കുന്നുണ്ട്.പക്ഷെ അത് ഒരണുവിൽ നിന്നു മറ്റൊന്നിലേക്കു വ്യാപിച്ച് ഒടുവിൽ പദാർത്ഥമാസകലം സമമായ ചൂടുള്ളതായി തീരുമ്പോൾ അതിൽ ഏതാനും ഭാഗം അസ്പഷ്ടമായി തീരുന്നു.അതുകൊണ്ടു അവസാനത്തിൽ രണ്ടിരട്ടി ഉഷ്ണം ഉള്ളതായിട്ടേ പ്രത്യക്ഷത്തിൽനാം കാണുന്നുള്ളൂ. ഒരു പദാർത്ഥത്തിൽ എല്ലാ അണുക്കളിലും ഒരു പോലെ ചൂടു വ്യാപിക്കുന്നതിൽ എത്ര അളവ് ചൂടു അസ്പഷ്ടമാകുമെന്ന കണക്കു പദാർത്ഥത്തിന്റെ പ്രകൃതിയെ അനുസരിച്ചിരിക്കും. അണുക്കളുടെ ഒഴുക്കിന്നു വിഘ്നമില്ലാതിരുന്നാൽ ഏറ്റവും ഘനമുള്ള അണുക്കളുടെ ഘനം ക്രമമായി ചുരുങ്ങിവരുകയും ഒടുവിൽ ഉപരിഭാഗത്തിലെത്തുമ്പോൾ ഏറ്റവും ഘനം ചുരുങ്ങിയതായ ഹൈഡ്രജൻ,(Hydrogen) ഹീലിയം(Helium), നെബൂലിയം(Nebulium) മുതലായ വായുക്കൾ കത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നതായി കാണാം.

അണുമയമായ ഒരു ബാഷ്പസഞ്ചയത്തിന്മേൽ ബാഹ്യമായ ഒരു ശക്തിയും പ്രവർത്തിക്കാത്ത പക്ഷം അതിന്റെ ഉപരിഭാഗത്തിൽ യാതൊരു കുലുക്കവും ഉണ്ടാവുന്നതല്ല. എന്നാൽ സൂര്യമണ്ഡലത്തിൽ സദാ കുലുക്കമുള്ളതായിട്ടാണ് നാം കണ്ടുവരുന്നത്. അതിന്റെ കാരണം എന്തായിരിക്കും? രാശി ചക്രത്തിൽ ഒരു പ്രത്യേക ശോഭ കാണപ്പെടുന്നുണ്ടെന്നു മുൻപ്രസ്താവിച്ചുവല്ലോ. ഈ വെളിച്ചം സൂര്യമണ്ഡലത്തിന്റെ ഒരു ഉപാംഗമാണെന്നു പറയാം. അവിടെ തിങ്ങിനിൽക്കുന്ന ഉൽക്കാണുകളിൽ (Meteorio Particules) നിന്നാണ് അതുത്ഭവിക്കുന്ന ത്. സൂര്യമണ്ഡലം മുഴുവനും ഉൽത്താണുമയമാണെങ്കിലും ഉപാംഗസ്ഥമായ ഈ അണുക്കൾ തീവ്രമായി ചുറ്റുന്നതുകൊണ്ട് അവയെ ആകർഷിച്ചെടുത്തു മറ്റണുക്കളോടു സംയോജിപ്പിച്ചുകൊള്ലുവാൻ സൂര്യനു അശക്യമായി ഭവിക്കുന്നു. അതിവേഗമായിചുറ്റിക്കൊണ്ടിരിക്കുന്ന രണ്ടു ബ്രഹ്മാണ്ഡങ്ങൾ തമ്മിൽ മുട്ടി മറ്റു ചില അണ്ഡങ്ങളുടെ ഉല്പത്തിക്കു കാരണമായിത്തീരുന്നു.സൂര്യന്റെ ഉല്പത്തി തദനുസരണം ഉണ്ടായെന്നാണ് ചില ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. എന്നാൽ സൂര്യനിബന്ധന ഗ്രഹമണ്ഡലത്തിലുള്ല ഗ്രഹങ്ങൾ ഇപ്രകാരം ഉണ്ടായവയില്ല. സൂര്യനിൽ നിന്നും എത്രയോ ദൂരസ്ഥമായ ഉല്ക്കാപിണ്ഡങ്ങൾ ഈ മുട്ടലിൽ അകപ്പെടാതെ വളരെ വേഗത്തോടുകൂടി ചലിച്ചുകൊണ്ടിരിക്കുന്നുവെന്നും ക്രമേണ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/137&oldid=164649" എന്ന താളിൽനിന്ന് ശേഖരിച്ചത്