താൾ:Mangalodhayam book-10 1916.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൬

                        മംഗളോദയം                                 
      സൂര്യമണ്ഡലത്തിൽനിന്നു പലപ്പോഴും നീണ്ടു കോണിച്ച ജ്വാലാസമൂഹങ്ങൾഅനേകായിരം യോജന ദൂരത്തിലേയ്ക്കു പൊങ്ങുന്നതായി ശാസ്ത്രജ്ഞന്മാർ പറയുന്നു. പ്രത്യേകം ചില സമയങ്ങളിൽ അവ ഇതിലും ദിഗ്ലിച്ചു പോകുന്നുണ്ടത്രെ. തത്സമയം വലിയ കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും അതികഠിനമായി തിളങ്ങിക്കൊണ്ടിരിക്കുന്ന സൂര്യമണ്ഡലത്തിൽ അടിക്കുകയും അവിടെ കറുത്ത് ഇരുണ്ട ചില കളങ്കങ്ങളെ അല്ലെങ്കിൽ കുത്തുകളെ വിശദമാക്കുകയും ചെയ്യുന്നു. ഈ ഘോരവഹ്നിയിൽ ഭൂഗോളം എങ്ങാനും അകപ്പെട്ടുപോയാൽ നമ്മുടെ അവസ്ഥഎന്തായിത്തീരുമെന്ന് എടുത്തുപറയേണ്ടാവശ്യമില്ല.

     ഈ കൊടുങ്കാറ്റുകൾക്കും അഗ്നിശിഖകൾക്കും പുറമെ സൂര്യമണ്ഡലത്തിൽനിന്നു ചില പ്രത്യേക വൈശിഷ്ട്യങ്ങൾ ഉണ്ട്. സൂര്യനു സ്വന്തം അച്ചുതണ്ടിൽ ഒരു പ്രാവശ്യം ചുറ്റുവാൻ മുപ്പതു ദിവസങ്ങൾ വേണം. എന്നാൽ അതിന്റെ മദ്ധ്യപ്രദേശങ്ങൾക്ക് അവിടന്നു നാല്പതു ഡിഗ്രി തെക്കും വടക്കും അകലെ കിടക്കുന്ന മറ്റു പ്രദേശങ്ങളെക്കാൾ രണ്ടു ദിവസം മുമ്പു ചുറ്റിത്തീർപ്പാൻ സാധിക്കും. അതുകൊണ്ട് അവിടെ വായ്വാകാരത്തിൽ സ്ഥിതിചെയ്യുന്ന പല വിധ പദാർത്ഥങ്ങൾക്കും ചലനസൗകര്യം ധാരാളം ഇല്ല. അവ ഒന്നിന്മേൽ ഒന്നു മുട്ടി തഴുവി പ്പോകുന്നുണ്ടെന്നും അതിനാൽ സൂര്യമണ്ഡലത്തിൽ ഒരു വിശേഷമായ കലക്കും കൂടി ഉണ്ടാകുന്നുണ്ടെന്നും ഊഹിക്കാം.
      സൂര്യമണ്ഡലത്തിന്റെ ഏതു ഭാഗത്ത് നിന്നാണ് നമുക്ക് ദിവസം പ്രതി ഇത്ര വിശേഷമായ വെളിച്ചം കിട്ടുന്നത് ?.അതിതീക്ഷ്ണമായ ശോഭയോടെ സദാ ജ്വലിച്ചുകൊണ്ടിരിക്കുന്ന അതിന്റെ ഉപരിഭാഗത്ത് നിന്നാണ് അത് ഉദ്ഭവിക്കുന്നത്.ഈ പ്രദേശത്ത് നിന്ന് പാശ്ചാത്യജ്യോതിശാസ്ത്രജ്ഞന്മാർ ഫോട്ടോസ്പിയർ (Photoshere)എന്ന് ഇംഗ്ലീഷിലും സൂര്യമണ്ഡലം എന്ന് ആകപ്പാടെ നാം മാതൃഭാഷയിലും പേർ പറഞ്ഞു വരുന്നു.  ഇതിനു മീതെ

ഇതിനു മീതെ ബാഷ്പദ്രവ്യങ്ങളുടെ ഘനം(Aerostatic Pressure) വ്യാപിക്കുന്നില്ല.ഇതിനു മേല്പോട്ടുള്ള വസ്തുക്കൾ ഇതരസഹായം കൂടാതെ തന്നെ സ്വന്തംനില ഉറപ്പിച്ചു കൊള്ളുന്നു. സൂര്യമണ്ഡലത്തിൽ രണ്ടു തരം വായുക്കൾ അടങ്ങീട്ടുണ്ട്. സ്ഥാനം അനുസരിച്ച് അവയെ രണ്ട് അട്ടിയായി വിചാരിക്കാം. ഒന്നാമതായി വിശേഷപ്പെട്ട ലോഹങ്ങൾ വായ്വാകാരത്തിൽജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരട്ടി. ഇതിന്ന് എകദേശം അറുനൂറു നാഴികയോളം ഘനം കാണും. സൂര്യരശ്മി സംബന്ധമായ 'സ്പെക്ട്രം"(Spectrum) പരിശോധിച്ചാൽ അതിൽ നാനാവിധ വർണ്ണഭേദങ്ങൾക്കും മദ്ധ്യെ കറുത്തിരുണ്ട ചീല വരകൾ സ്പഷ്ടമായി കാണാം. ഈ വരകൾക്ക് കാരണം മേൽപ്പറഞ്ഞ ലോഹങ്ങളാണത്രേ‍. ഇതിന്നുമീതെ ഒരട്ടിയിൽ ഏറ്റവും നേർമ്മയുള്ളതും ഘനം ചുരുങ്ങിയതുമായ 'ഹൈഡ്രജൻ' (Hydrogen) മുതലായ വായുക്കൾ അടങ്ങിയിരിക്കുന്നു. ഈ പ്രദേശം തുടുത്ത നിറത്തോടു കൂടിയതാകുന്നു. ഇത് സൂര്യമണ്ഡലം വിട്ട് മേല്പോട്ട് അനേകായിരം യോ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/135&oldid=164647" എന്ന താളിൽനിന്ന് ശേഖരിച്ചത്