താൾ:Mangalodhayam book-10 1916.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൨ മംഗളോദയം

ന്മാർ പരലോകപ്രാപ്തന്മാരായി.ഈ വ്യസനകരമായ സംഭവം നിമിത്തം അദ്ദേഹത്തിന്നു തന്റെ മനസ്സിൽ ഒരു വലിയ കനം തൂങ്ങിയതുപോലെതോന്നി.ഇക്കാലത്ത് അദ്ദേഹത്തിന്റെ സ്ഥിതി ഏറ്റവും ശോചനീയമായിരുന്നു.തന്റെ ഏകാശ്രയമായിരുന്ന അമ്മായച്ഛന്മാരിൽ , തന്നെ ലോകത്തിൽ നിസ്സഹായനായി വിട്ടു പരലോകം പ്രാപിച്ചു . താനോ,പതിനൊന്നുവയസ്സുമാത്രം പ്രായംചെന്ന ഒരു ബാലൻ ; പോരെങ്കിൽ കുരുടനും ; ഉപജീവനത്തിനു തീരെ മാർഗമില്ല ; പറയത്തക്ക ബന്ധുക്കളൊന്നുമില്ലതാനും ; ഒരു മാതുലൻ മാത്രം ശേഷിച്ചിട്ടുണ്ട് . അദ്ദേഹമാകട്ടെ , അനുകമ്പ ലേശം അറിഞ്ഞിട്ടില്ലാത്ത കഠിനഹൃദയനും ; ക്രൗര്യംകൊണ്ടു ഹിരണ്യകശിപുവിനെ അധഃകരിക്കുന്നവ ; അതും തന്റെ മരുമകനും (അതേ , സ്വന്തം സഹോദരിയുടെ പുത്രൻ തന്നെ) വിശന്നുവലഞ്ഞ് ഭക്ഷണത്തിനാവശ്യപ്പെടുമ്പോൾ കല്ലും , ദാഹംകൊണ്ടും തൊണ്ടവരണ്ട് വെള്ളം ആവശ്യപ്പടുമ്പോൾ തല്ലും നിന്ദവചനങ്ങളും ക്ഷാമമില്ലാതെ ദാനം ചെയ്യാൻ മടിക്കാത്ത മഹാപാപി!ഇതിലുമധികം ദയനീയമായ സ്ഥിതി ഒരു ബാലന്നു വരേണ്ടതുണ്ടോ?എങ്കിലും , അന്യാദൃശമായ മനഃസ്ഥൈയ്യവും ക്ഷമയും ഉണ്ടായിരുന്ന 'വിരജാനന്ദൻ' ലേശംപോലും കൂസൽകൂടാതെ അവയെല്ലാം ശിരസാവഹിച്ചു . മാതുലനായ 'ഹിരണ്യകശിപുവിൽ' നിന്നു ഈ 'പ്രഹ്ളാദ'നെ രക്ഷിക്കുന്നതിന്നായി 'നരസിംഹാ'വതാരം ചെയ്താൻ 'വിഷ്ണു' ഉണ്ടായിരുന്നതുമില്ല. അദ്ദേഹംതന്നെ ഒരുകാലത്തു 'നരസിംഹ'മാകുവാൻ വിധിക്കപ്പെട്ടിരുന്നു.വിരജാന്ദന്നു'വയസ്സു പന്ത്രണ്ടു തികഞ്ഞു.അമ്മാമന്റെ അക്രമങ്ങൾ തീരെ സഹിക്കവയ്യാതെയായി. ഒരു ദിവസം അദ്ദേഹം നാടുവിട്ടു കാട്ടിലേക്കു ഓടിപോയി. കായ്കനികൾ തിന്നുതൃപ്തിപ്പെട്ടുകൊണ്ടു കുറേ ദിവസം കഴിച്ചുകൂട്ടി.ഇടയ്ക്ക്, വിദ്യാതൽപരനായിരുന്ന ആ ബാലൻ ഗായത്രീ'മന്ത്രത്തിന്റെ തത്വം ആലോചിച്ചുകൊണ്ടിരിക്കുക പതിവായിരുന്നു. കാന്താരവാസം അദ്ദേഹത്തിന്ന് ഒട്ടുംതന്നെ ഭീതികരമായി തോന്നിയില്ല. എങ്ങിനെയാണുതതോന്നുക? ഈ സമയംകൊണ്ട് അദ്ദേഹം ഭയമരിയാതെ ഒരുയുവയോഗിയായി തീർന്നു കഴിഞ്ഞിരിക്കുന്നു. ആഘോരകാന്താരത്തിൽ വസിക്കുമ്പോൾ കൂടി, പരമാത്മാവിന്റെ ഹസ്തം, അദ്ദേഹത്തേയും സംസ്കൃത സാഹിത്യത്തേയും രക്ഷിക്കുന്നതിന്നു സന്നദ്ധമായിരുന്നു ജഗൽഗുരു സാക്ഷാൽ ശ്രീമച്ഛങ്കരാചാർയ്യസ്വാമിക, കുമാരിലഭട്ടൻ മുതലായ പുണ്യശ്ലോകന്മാരുടെ ജനനംകൊണ്ട് ഏറ്റവും സുകൃതവതിയായിത്തീർന്നിരിക്കുന്നു.'ഭാരതഭൂമിയുടെ'പ്രിയപ്പെട്ട സന്താനവും വേദങ്ങളുടെ രക്ഷിതാവും ആയിരുന്ന അദ്ദേഹത്തെ നശിപ്പിക്കുവാനാകട്ടെ, ഭയപ്പെടുത്തുവാനാകട്ടെ, കാട്ടുമൃഗങ്ങളുടെ ക്രൂരതയക്കും കാടിന്റെ വിജനതയ്ക്കും സാധിക്കാതെയിരുന്നതിൽ അത്ഭുതപ്പെടുവാനില്ലല്ലോ.

ഇങ്ങിനെയുള്ള വനവാസം മൂന്നു കൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/129&oldid=164641" എന്ന താളിൽനിന്ന് ശേഖരിച്ചത്