താൾ:Mangalodhayam book-10 1916.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വാമി

          വിരജാനന്ദസരസ്വതി

ലോകോപകാരികളുടെ ശേഖരത്തിൽവെച്ച് ഒരു സ്ഥാനത്തു പ്രകാശിക്കുന്ന മഹാത്മാവും, അജ്ഞാനമാകുന്ന അന്ധകാരത്തിൽ തപ്പിത്തടയുന്ന തന്റെ സഹോദരൻമാർക്ക് ആത്മപ്രകാശം ഉണ്ടാക്കികൊടുക്കുന്നതിനു പ്രയത്നിച്ച മാന്യഗുരുവും, 'ആര്യസമാജ' സ്ഥാപകനുമായ സ്വാമി ദയാനന്ദസരസ്വതിയുടെ ഗുരുവാണ് ഈ ലേഖനത്തിനു വിഷയമായിരിക്കുന്നത്.

              'സ്വാമി വിരജാനന്ദസരസ്വതി' ജനിച്ചതു വിക്രമവർഷം 1854-ൽ ആയിരുന്നു. 'പഞ്ചാബ് രാജ്യത്തിൽ കുടിയൊഴുകുന്ന 'ബീയാസ് എന്ന നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന 'ഗംഗാപുരം'എന്ന ഒരു ചെറുഗ്രമമാണു ജന്മഭൂമി. സ്വാമിയുടെ അച്ഛൻ ശ്രീമാൻ 'നാരായണദത്തൻ' നല്ല ഉൽപ്പന്നനായ ഒരു സരസ്വതബ്രാഹ്മണനായിരുന്നു. മകനെ സമർത്ഥനായ ഒരു സംസ്കൃതപണ്ഡിതനാക്കിതീർക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നതിനാൽ, വേണ്ട സമയത്തു പുത്രനെ വിദ്യാഭ്യാസമാരംഭിച്ചു; 'ദേലവാണി' പഠിപ്പിച്ചുതുടങ്ങുകയും ചെയ്തു. അന്നു മുതൽക്കുതന്നെ പഠിപ്പിൽ അസാധാരണമായ ധാരണാശക്തിയും ഉത്സാഹവും ആ ബാലൻ പ്രദർശിപ്പിച്ചു. ഇതു കണ്ട് അച്ഛനു വളരെ സന്തോഷമായി എന്നു പറയേണ്ടതില്ലല്ലോ.
                           തങ്ങളുടെ വാത്സല്യഭാജനമായിരുന്ന ഈ സാന്തനത്തെ മാതാപിതാക്കന്മാർ അത്യന്തം ലാളിച്ചുവളർത്തുകയും, കുട്ടിയുടെ ജീവിതം സുഖപ്രദമാക്കിത്തീർക്കേണ്ടതിനു യഥാശക്തി സദാ പ്രവർത്തിയ്ക്കയും ചെയ്തിരുന്നു. എങ്കിലും, ദൈവവൈപരീത്യത്താൽ, ബാല്യത്തിൽ തന്നെ 'വിരജാനന്ദ'ന്ന് അനേക കഷ്ടാരിഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്നു. വിധി മതം തടുക്കാവുന്നതല്ലല്ലോ. അഞ്ചാമത്തെ വയസ്സിൽ, വസൂരി എന്ന മഹാരോഗം അദ്ദേഹത്തെ പിടിപ്പെടുകയും, തന്മൂലം അദ്ദേഹത്തിനു വളരേ കഷ്ണിക്കേണ്ടിവരികയും ചെയ്തു. അതു മാറിയതോടുകൂടി കണ്ണിന്റെ കാഴ്ചയും പോയി; അതിന്റെ ശേഷം സൂര്യന്റെ വെളിച്ചം കാണുവാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. പക്ഷെ, മനസ്സിൽ വേറെയോരു പ്രകാശമുണ്ടായിരുന്നതുകൊണ്ട് ആദ്യത്തേ തില്ലാഞ്ഞതുകൊണ്ടുള്ള ബുദ്ധിമുട്ടു അധികം അനുഭവിക്കേണ്ടിവന്നില്ല.
                      'ആപത്തുവരുമ്പോൾ കൂട്ടത്തോടെ' എന്ന പഴമൊഴിയുടെ വാസ്തവം എത്ര ശരിയായിരിക്കുന്നു! വിരജാനന്ദന്നു പതിനൊന്നു വയസ്സായപ്പോൾ അമ്മയച്ഛ.

ഈ ലേഖനത്തിലെ സംഗതികൾ ഒരു ഇംഗ്ലീഷ്മാസികയിൽ നിന്ന് സംഗ്രഹിച്ചിട്ടുള്ളവയാകുന്നു. *2


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/128&oldid=164640" എന്ന താളിൽനിന്ന് ശേഖരിച്ചത്