താൾ:Mangalodhayam book-10 1916.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൦ മംഗളോദയം

വിടെ വിസ്തരിക്കുന്നില്ല.കേരളീയകവികളുടെ കൃതികളിലും ചിത്രങ്ങളിൽ പകർത്തിയതുപോലെ ഉള്ളിൽ പതിയുന്ന പലേ വർണ്ണനകളുമുണ്ട്. ആ വക ഭാഗങ്ങൾ ചിത്രകാരന്മാരുടെ തൂലികയ്ക്കു മഹോത്സവമായിരിക്കുമെന്നു മാത്രമേ പറയുവാൻ തോന്നുന്നുള്ളൂ. അവയെ ഇവുടെ ചുരുക്കത്തിലെങ്കിലും ഉദാഹരിക്കുന്നതായാൽ ഈ ലേഖനം വളരെ നീണ്ടുപോകുമെന്നു ഭയമുണ്ടെങ്കിലും ഒരുദാഹരണം താഴെ കാണിച്ചിരിക്കുന്നു തുഞ്ചത്തെഴുത്തച്ഛന്റെ ഭാരതം കിളിപ്പാട്ടിൽ അർജ്ജുനസാരഥിയായി ശോഭിക്കുന്ന ശ്രീകൃഷ്ണന്റെ രൂപം വർണ്ണിച്ചിട്ടുള്ളതാണിത് :- “നിറന്നപീലികൾനിരക്കവേകുത്തി നെറുകയിൽ‌കുത്തിറമൊടുകെട്ടി കരിമുകിലൊത്തചികുരഭാരവും മണികൾമിന്നീടുമണികിരീടവും കുനുകുനച്ചിന്നുംകുറുനിരതന്മേൽ നനുനനപ്പൊടിഞ്ഞൊരുപൊടിപ്പറ്റി …. …. …. …. …. …. …. …. …. …. …. …. …. …. …. …. …. …. മകരകുണ്ഡലം പ്രതിബിംബിക്കുന്ന കവിൾത്തടങ്ങളുംമുഖസരോജവും വിയർപ്പുതുള്ളികൾ പൊടിഞ്ഞനാസികാ- സുമന്ദഹാസവുമധംശോഭയും തുളസിയുംനല്ലസരസിജങ്ങളു- മിളതായീടിനതളിരുകളുമാ - യിടകലർന്നുടനിളകുംമാലകൾ. തുടയാംമുത്തുമാലകളും കൗസ്തുഭ- മണിയും ചേരുന്നഗളവും ചമ്മട്ടി പിടിച്ചൊരുകരതലവുംകുങ്കുമം മുഴുക്കപ്പൂചിനതിരുമാറുമാറ്റം നിറന്നമഞ്ഞപ്പൂനൂകിലുംകാഞ്ചികൾ. …. …. …. … … … …. …. …. …. മണിരഥം തന്നിലകംകുളിർക്കവേ മണിവർണ്ണന്തന്നെളിഞ്ഞുകണ്ടുഞാൻ

ഇത്രയും പറഞ്ഞതിൽ നിന്നു കവികളുടെ ഗുണമായ'ചിത്രനിർമ്മാണശക്തി 'യെപ്പറ്റിയ ഒരു സാമാന്യജ്ഞാനം സിദ്ധിക്കുമെന്നു വിശ്വസിക്കുന്നു.പാശ്ചാത്യന്മാർ ഇതിനെ കവിതാഗുണങ്ങളിലൊന്നായി പറയുന്നുണ്ട്,നമ്മളാകട്ടെ അങ്ങിനെ പറയുന്നില്ല ;വാസനാശാലികളായ കവികൾ എന്തെങ്കിലും ഒരു വർണ്ണനചെയ്യുമ്പോൾ അവർ വർണ്ണിക്കുന്ന വസ്തു അതിന്നുള്ള സ്തോഭത്തോടുകൂടി വായനക്കാരുടെ ഹൃദയത്തിൽ പതിയുന്നതു സാധാരണമാണ്. അങ്ങിനെ ഹൃദയത്തിൽ പതിയുന്ന കവിതകളുണ്ടാവാനുതകുന്ന കവിശക്തിയെ ചിത്രനിർമ്മാണശക്തിയെന്നു പറയുന്നതിന്നു വിരോധമില്ലെന്നേ ഉള്ളൂ.ഈ ഒരു ഗുണം കവിതകളിൽ എത്രമാത്രം ആവശ്യമാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.കവികൾ സഹൃദയന്മാരുടെ ഹൃദയത്തെ രസിപ്പിക്കുവാൻ കടപ്പെട്ടവരാണ്. എന്നാൽ വായനക്കാരുടെ സ്ഥിതിവ്യത്യാസമനുസരിച്ച് അവരിൽ ഓരോരുത്തർക്കും ഓരോ ഗുണങ്ങളിലായിരിക്കും രസം. ചിലർ ശബ്ദഭംഗിയെ കയമായിക്കരുതുന്നു. മറ്റുചിലർ അർത്ഥകൽപനകളെയും അലങ്കാരങ്ങളെയുംആണധികം വിലമതിക്കുന്നത്.എന്നാൽ, ഒരു വസ്തുവ്നെ യാതൊരുമാറ്റവും വരുത്താതെ അതിന്റെ താദാത്മ്യത്തോടുകൂടി വർണ്ണിച്ച് അതിന്റെ ഛായയെടുത്തെന്നപോലെ അനുഭവപ്പെടുത്തുന്ന വിഷയത്തിലാർക്കും രസം ജനിക്കുന്നതാണ്.അതുകൊണ്ട് ഈ ഗുണം കവികൾക്ക് ഏറ്റവും വലുതായ ഒന്നാണെന്നുവേണം പറയുവാൻ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/127&oldid=164639" എന്ന താളിൽനിന്ന് ശേഖരിച്ചത്