താൾ:Mangalodhayam book-10 1916.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വാമി വിരജാനന്ദസരസ്വതി ൧൨൩ ല്ലത്തോളമുണ്ടായി. അതിന്റെ ശേഷം അദ്ദേഹം 'ഹൃഷീകേശ'ത്തേക്കു പുറപ്പെട്ടു. അവിടെച്ചെന്നു സമീപമുണ്ടായിരുന്ന കാടുകളിൽ മുറയ്ക്കു തപസ്സാരംഭിച്ചു. പതിനെട്ടു വയസ്സു തികയുന്നതു വരെ തപസ്സുചെയ്തു. തദനന്തരം 'ഹരിദ്വാരത്തു'ചെന്നു. 'സ്വാമി പൂർവ്വാനന്ദസരസ്വതിയുടെ' തൃക്കൈകോണ്ടു സന്യാസവും, 'സ്വാമി വിരജാനന്ദസരസ്വതി'എന്ന പേരും സമ്പാദിച്ചു. സ്വാമികൾ സിദ്ധാനന്ദ കൗമുതി എന്ന വ്യാകരണഗ്രന്ഥം പഠിച്ചതും ഇവിടെ വച്ചായിരുന്നു.

                                                    അദ്ദേഹം പിന്നെ സന്ദർശിച്ച ഗ്രാമം കങ്കൻ ആണ്. ഈ ഗ്രാമത്തിനടുത്താണ് ഗുരുകുല വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകരോടുകൂടി കുറഞ്ഞതു പതിനാറു കൊല്ലം വസിച്ചു ബ്രഹ്മചർയ്യവിധികൾ അല്പവും പിഴയ്ക്കാതെ അനുഷ്ഠിക്കേണമെന്ന് ഇപ്പോഴും ഇവിടെ ഒരു നിയമമുണ്ട്.  ഗുരുകുല വിദ്യാലയത്തിൽ കൊടുക്കുന്നതരം വിദ്യാഭ്യാസമാണു, ഭാരതഖണ്ഡത്തിന്റെ ഭാവിശ്രേയസ്സിനു കാരണദ്രതന്മാരായിട്ടുള്ള നമ്മുടെ ഇന്നത്തെ യുവജനങ്ങൾക്കു കൊടുക്കേണ്ടത് എന്നതിനു യാതൊരു സംശയവുമില്ല. സ്വാമി വിരജാനന്ദ സരസ്വതിയുടെ അന്യാദൃശമായ പ്രതിഭാവിലാസത്തിന്റേയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യൻ ദയാനന്ദസരസ്വതിയുടെ അത്ഭുതകരമായ പാണ്ഡിത്യത്തിന്റേയും സ്മരണയെ നിലനിർത്തിക്കൊണ്ട് ഈ അദ്വിതീയമായ വിദ്യാലയം എന്നും പരിലസിക്കട്ടെ. കാശിയിൽ വെച്ചായിരുന്നു സ്വാമികൾ 'തക്ക'വും 'വേദാന്ത'വും ജാഗ്രതയോടുകൂടി പഠിക്കാൻ തുടങ്ങിയത്. താൻ സംസ്കൃതമഭ്യസിച്ചിരുന്ന കാലത്തുതന്നെ ഇദ്ദേഹം അധ്യാപകന്റെ നിലയും വഹിച്ചിരുന്നു. അസഖ്യം കുട്ടുകൾ ഇക്കാലത്ത് അദ്ദേഹത്തിന്റെ കൂഴിൽ വിദ്യഭ്യസിച്ചു പോന്നിരുന്നു. അതുകൊണ്ടു, വാസ്തവത്തിൽ, അധികകാലവും സ്വാമികൾ ഒരേ സമയത്തുതന്നെ ഗുരുവും ശിഷ്യനുമായിരുന്നു എന്നുവേണം പറയാൻ. ഇക്കാർയ്യം നിർവ്വഹിക്കുന്നതു സാധാരണന്മാർക്കു സാധ്യമല്ലെന്നു പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ;എന്നാൽ വിരജാനന്ദനു ഇതും ഇതിലപ്പുറവും ചെയ്യാൻ പ്രയാസമുണ്ടായിരുന്നില്ല. ബാഹ്യമായി കുരുടനെങ്കിലും, ആ മഹാഷിശ്രേഷ്ഠന് അത്യന്തം ബലവത്തായ ധാരണാശക്തിയും മറ്റുള്ളവരെ പഠിപ്പിക്കുന്നതിന്നു പ്രത്യേകമായ ഒരു പാഠവുമുണ്ടായിരുന്നു. 
                                                    കാശിയിൽ നിന്നു അദ്ദേഹം നേരെ പോയതു ഗയ യ്ക്കായിരുന്നു. അവിടെ വളരെ കാലം താമസ്സിച്ചു. 'വേദാന്ദ ദർശനം'മുഴുവനും അതിസൂക്ഷ്മതയോടുകൂടി അദ്ദേഹം പഠിച്ചു.

ഒരു യഥാർത്ഥ യോഗിയ്ക്കു ധനത്തിൽ കൊതി ഉണ്ടാകുന്നതല്ല. കൊട്ടാരവും കാടും അദ്ദേഹത്തിനു സമമായി. മായാമയമായ ഈ പ്രപഞ്ചത്തിലെ നിബിന്ധമായ അന്ധകാരത്തിനും അനേകദു:ഖങ്ങൾക്കുമിടയിൽ ജീവിച്ചിരിക്കുവാൻ ആഗ്രഹിക്കുന്ന മൂഢന്മാർക്ക്, ഒരു സമയം രാജധാനി സുഖപ്രദമായും വനം ഭയങ്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/130&oldid=164642" എന്ന താളിൽനിന്ന് ശേഖരിച്ചത്