താൾ:Mangalodhayam book-10 1916.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൩ മംഗളോദയം

                       ഞങ്ങളുടെ വായനശാല 
       
 ൧ ലോകമഹായുദ്ധം, രണ്ടാംഭാഗം:-(കുന്നത്തു ജനാദ്ദനമേനോൻ എഴുതിയത് ; ഭാരതമിത്രം പ്രസ്സ്, കൊച്ചി വില ൧ക)
                    ഈ പുസ്തകത്തിന്റെ ഒന്നാംഭാഗത്തെ നിരൂപണം ചെയ്തിട്ടുള്ളതുകൊണ്ടു ഇതിന്റെ 

സ്വരൂപത്തെപ്പറ്റി അധികം വിസ്തരിക്കേണ്ട ആവിശ്യമില്ല. സൈന്യനിർമ്മാണം ,യുദ്ധക്രമം, യുദ്ധതന്ത്രം മുതലായവയുടെ വിവരണമാണ് ഈ രണ്ടാംഭാഗത്തിലെ വിഷയം.ഇതിന്റെ ഒന്നാം ഭാഗത്തിൽ പുതിയ ആശയങ്ങളില്ലെന്നു ഞങ്ങൾ പറഞ്ഞതു ഗ്രന്ഥകർത്താവു സമ്മതിച്ചിരിക്കു ന്നു ; പക്ഷെ പുതിയ ആശയങ്ങൾ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം അതിനെപ്പറ്റി ഭിന്നരുചിർഫിലോകം എന്നേ പറയാനുള്ളു. അക്ഷരാഭ്യാസം മാത്രമുള്ള മലയാളികളെ സഹായിക്കാനാണ് ഗ്രന്ഥകർത്താവ് ഈ ഗ്രന്ഥം എഴുതിട്ടുള്ളതെന്നു കാണുന്നു. അതിനു ജോയിക്കത്തക്കവിധം തന്നെ ഇതിലെ ഭാഷ അ‌നേകഭാഗങ്ങളിൽ ലളിതമായിക്കാണുന്നുമുണ്ടു പക്ഷെ തമിഴുരീതിയിലുള്ള ചില പടങ്ങളും പ്രയോഗങ്ങളും ദുർലഭം ചില വലിയ സംസ്ക്രത വാക്കുകളും ഇതിൽ കൂടാതെ കഴിക്കാമായിരുന്നു. അതിനാൽ എന്നർത്ഥത്തിൽ എന്നതിനാൽ എന്നുള്ള പ്രയോഗം ഇതിൽ അനവധിയുണ്ട്. ഇത് ഓരോ വാക്യങ്ങളിൽ ചേരുമ്പോൾ വളരെ അഭംഗിയായിട്ടാണ് കാണുന്നത്. ഉദാഹരണം വേണ്ടവർ ഇതിലെ ഏടുകൾ മറച്ചുനോക്കിയാൽ പല ഏടുകളിലും കാണാം. ആകപ്പാടെ ഭാഷയ്ക്ക് ഒരു പ്രസാദം പോര തജ്ജമയുടെ ഛായയാണ് തോന്നുന്നത്. അച്ചടിത്തെറ്റുകളാണെങ്കിൽ വരിക്കുവരിക്കു കാണുന്നുണ്ട്. വളരെ വേഗം എഴുതി രണ്ടാമതൊരിക്കൽ വായിക്കാതെ പ്രസ്സിലേക്കയച്ചതു കൊണ്ടാണ് ഇങ്ങനെ വന്നതെന്നു ഒരു സമാധാനം പറഞ്ഞുകാണുന്നു.പക്ഷെ ഇത്രയൊക്കെ ധ്രതികൂട്ടുവാൻ നിർബന്ധിച്ചതാരാണെന്ന റിയില്ല. ഈ പുസ്തകത്തിൽചില പടങ്ങൾ ചേർക്കുവാനായി കുറെയേറെ താമസിച്ചുവെങ്കിലും ഒടവിൽ അതിനു സാധിക്കാതെ വന്നതിൽ വ്യസ്നിക്കുന്നു. എന്നാൽ സാധിക്കാതെ പോയ ആ കാര്യത്തിനായി താമസിച്ചിരുന്നവെങ്കിലും പ്രസ്സിലേക്കഴിക്കുന്ന വിഷയങ്ങൾ ഒന്നുകൂടി വായി ച്ചു ശരിപ്പെടുത്തുവാനും പ്രൂഫുകൾ പരിശോധിക്കുവാനുമായി ഗ്രന്ഥകർത്താവ് വിനിയോഗിച്ചിരു ന്നുവെങ്കിൽ വളരെ ഉചിതമായിരുന്നേനെ.ഇല്ലാത്തത് ഉണ്ടാക്കുവാനല്ല ഉള്ളതുനന്നാക്കുവാനാ ണ് ഒന്നാമതായി ശ്രദ്ധിക്കേണ്ടത്. ഏതായാലും ജനാദ്ദനമേനോനവർകളുടെ ഉദ്യമത്തെ ഞങ്ങൾ അഭ്നന്ദിക്കുന്നു.

ശേഷം പുസ്തകങ്ങളുടെ അഭിപ്രായങ്ങൾ വഴിയെ പ്രസിദ്ധപ്പെടുത്തുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/119&oldid=164631" എന്ന താളിൽനിന്ന് ശേഖരിച്ചത്