Jump to content

താൾ:Mangalodhayam book-10 1916.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രത്യക്ഷപരിണാമം ൧൧൨ ന്നതാണ്. യൌവനയുക്തനായ ഒരു സ്ത്രീ പുരുഷൻമ്മാർ നിറഞ്ഞിരിക്കുന്ന ഒരു സദസ്സിൽ ഒന്നാമതായി പ്രവേശിക്കുന്നതു വിവാഹവസരത്തിലാണ്. അഗ്നിസാക്ഷിയായി വധവരന്മരുടെ ബന്ധുജനങ്ങളുടെ മദ്ധ്യത്തിൽവെച്ചു ലജ്ജയാൽ രണ്ടാമുണ്ടുകൊണ്ടു മുഖത്തുള്ള സ്തോഭത്തെ മാച്ചു ശാസ്തോക്തപ്രകാരമുളള കർമ്മങ്ങൾ ചെയ്യുന്ന വശവും നാടകരംഗത്തിൽ പ്രവെശിക്കുംപൊ നിർലജ്ജയായി പുരുഷൻമ്മാരുടെ സദസ്സിൽ പ്രവേശിച്ചു വരനെ ഷേയ്ക്ക്ഫാണ്ട് ഷെയ്ക്ക് മോതിരം മാറി സഭൃമ്മാരുടെ ഹസ്താഡനമദ്ധ്യെ 'എനിക്കത്ര ലജ്ജയൊന്നുമില്ലെ എന്നും ഇതിൽ ഇത്രയുള്ളത്. ഭർത്തവിന്റെ കയ്യുംപിടിച്ച് നാളെ തെരുവീഥികളിൽ കൂടെ ലാത്താൻ പോകുന്ന എനിക്കെന്ത ഇന്നു ഒരു വികാരത്തിന്റ ആവശ്യം എന്നു നടിക്കുന്ന സ്ത്രീയും തമ്മിൽ എന്താണു വ്യത്യാസം.പരിണാമം ആഡംബരങ്ങളെ മാത്രമല്ല മനോവികാരങ്ങളെയും ബധിക്കുന്നുണ്ടെന്നു ഈ വക ദാമ്പത്യജീവിത്തിലുള്ള സംഭവങ്ങൾ തന്നെ ദൃഷ്ടാന്തമയി വളരെ കാണിപ്പാനുണ്ടകും.

എം.ആർ.കെ.സി ലൺൻപട്ടണത്തിലെ തെരുവുവീഥികളിൽ കൂടി രാത്രി സമയം യൂറോപ്യരുടെ ഉടുപ്പും ധരിച്ചു നടക്കുന്ന ഒരു ഇന്ത്യക്കാരന്റെ വേഷമാണ് ഈ കാണുന്നത്. കറുത്തമനുഷ്യന്മരെ പരിഹസിച്ച് ലണ്ടൻ പട്ടണത്തിലെ ഒരു മാസിക പ്രസിദ്ധപ്പെടത്തിയ ചിത്രമാണ് ഇത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/118&oldid=164630" എന്ന താളിൽനിന്ന് ശേഖരിച്ചത്