താൾ:Mangalodhayam book-10 1916.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൧ മംഗളോദയം

പോകയോ? നമ്മുടെ കഥയെന്താണു! അവിടെ എല്ലാ കാലവും തണുപ്പാണ്. ശരീരത്തിനു ചൂടുകൊടുക്കത്തക്ക        വണ്ണമുള്ള ശക്തിയുള്ള മദ്യവും,അവർക്ക് ആവശ്യമാണത്രെ. പോരെങ്കിൽ ഗുരുത്വമുള്ള മത്സ്യമാംസാദിഭക്ഷണ
സാധനങ്ങൾ ഉപയോഗിക്കുന്നവരായതുകൊണ്ടു ഹേനശക്തി കൊടുക്കുന്ന മദ്യം അത്യന്താപേക്ഷിതമാണുപോ

ൽ. ഇതിനുപുറമെ ഉള്ളിൽ ചൂടുപിടിക്കുവാൻ പുകവലിയും അത്യാവശ്യമാണ്. ചൂടുള്ള പ്ലാനൽകൊണ്ടുണ്ടാക്കിയ

കുപ്പായങ്ങൾ ഒന്നിനുമീതെ ഒന്നായി അനവധി വേണംതാനും.നഖശിഖാന്തം എപ്പോഴും മൂടിയിരിക്കുകയും വേണം. ഇപ്രകാരമുള്ള ഒരു രാജ്യത്തു വളരുന്നവരെപ്പോലെ ഉഷ്ണമേഘലയിൽ വസിക്കുന്ന ഇന്ത്യക്കാർ തുടങ്ങി

യാൽ എന്താണുകഥ! ഇവിടങ്ങളിൽ ഉഷ്ണകാലത്തു ഉടുത്ത മുണ്ടും കൂടെ അഴിച്ചിട്ടു നിലത്തു കിടന്നുരളുന്നവർ എത്രയുണ്ട്! ഇങ്ങിനെയാണെങ്കിൽ ഇന്ത്യയിൽ വസിക്കുന്ന യൂറോപ്യന്മാർ എന്തുകൊണ്ടു അവരുടെ വസ്ത്രാഡം ബരങ്ങളിൽ മാറ്റം വരുത്തുന്നില്ല? എന്നാണെങ്കിൽ അതിനു കൽക്കത്തയിൽ നിന്നു പ്രസിദ്ധപ്പെടുത്തുന്ന അമ്ര തഭസാർ പത്രിക തക്കതായ ഒരു സമാധാനം കണ്ടുപിടിച്ചിരിക്കുന്നു. അതായത് തങ്ങളുടെ ദേഹം ഇന്ത്യക്കാർ

കണ്ടാൽ ഈശ്വരസ്രഷ്ടിയിൽ  യൂറോപ്യന്മാരും ഇന്ത്യക്കാരും  ഒരു പോലെയുള്ള അവയവങ്ങളോടു   കൂടിയവരാണെന്നു ഇന്ത്യക്കാർ ധരിച്ചുവെങ്കിലോ  എന്ന വിചാരംകൊണ്ടു മാത്രമാണത്രെ  യൂറോപ്യന്മാർ,   

ഇന്ത്യയിൽ വന്നു ചൂടു സഹിച്ചുംകൊണ്ടു നടക്കുന്നത് പോരെങ്കിൽ ഈ ഉഷ്ണമേഘലയിൽ വന്നു താമസിക്കുന്നുവെന്ന കാരണത്താൽ യൂറോപ്യന്മാർക്കു ശമ്പളം കൂടുതൽ കിട്ടുന്നുണ്ട്. കൊല്ലത്തിൽ അത്യഷ്ണകാലം ഊട്ടകമെണ്ട മുതലായ മലകളിൽ തണുപ്പുള്ള ദിക്കിൽ ചെന്നു പാർക്കുനാൻ സായ്പന്മാർക്കു പ്രത്യേകം അലവൻസും ഉണ്ട്. കട്ടിലുകണ്ടുപനിച്ചാൽ കണക്കല്ലു കിട്ടമെന്നാകിലേ മോഹം ജനിക്കാവു എന്നു പറഞ്ഞപ്രകാരം ഇന്ത്യക്കാർ യൂറോപ്യന്മാരെ കണ്ടു മോഹിച്ചിട്ടു ഫലമില്ല. ബാഹ്യപരിഷ്കാരമൊ അങ്ങിനെയിരിക്കട്ടെ. ആന്തരമായ വല്ല പരിഷ്ക്കാരവും ഈ പരിണാമത്തിൽ നമുക്കുണ്ടായിട്ടുണ്ടൊ എന്നു നോക്കുകതന്നെ സ്ത്രീത്വം എന്ന സ്വഭാവത്തിൽ ലജ്ജയ്ക്കു മാന്യമായ ഒരു സ്ഥാനം

കൊടുക്കാതെതായില്ല. ഒരു സ്ത്രീക്കു ലജ്ജയില്ലെങ്കിൽ മറ്റെന്തു സൗന്ദയ്യമുണ്ടായിട്ടും ഫലമില്ലെന്നാണു യോഗ്യ ന്മാരായ ചിലരുടെ അഭിപ്രായം. നമ്മുടെ പരിണാമത്തിന്റെ ഒരു ഫലം സ്ത്രീകളിൽ ലജ്ജയെന്ന ചിത്തവ്രത്തി നശിപ്പിച്ചുവരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/117&oldid=164629" എന്ന താളിൽനിന്ന് ശേഖരിച്ചത്