താൾ:Mangalodhayam book-10 1916.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രത്യക്ഷപരിണാമം

പരിഷ്കാരം എന്നാൽ പരിണാമം എന്ന അർത്ഥത്തിൽ ബാഹ്യപരിഷ്കാരത്തെപ്പറ്റിയുള്ള നമ്മുടെ ചില പ്രത്യക്ഷാനുഭവങ്ങളെ കഴിഞ്ഞ ലക്കത്തിൽ വിശദമാക്കിയല്ലോ.പുരുഷന്മാരെ എന്നപോലെ സ്ത്രീകളെയും ഈ പരിണാമം ബാധിക്കാതിരുന്നിട്ടില്ല.ബാഹ്യമായി സ്ഥൂലശരീരത്തെ സംബന്ധിച്ചെടത്തോളം സൗന്ദര്യഭ്രമംകൊണ്ടോ അല്ലെങ്കിൽ മറ്റു ചില ചിത്തവൃത്തികളുടെ ചാപല്യം കൊണ്ടോ വലുതായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.അത്യാവശ്യവും ആവശ്യവും കഴിഞ്ഞ് ആഡംബരത്തിൽ എത്തിച്ചേർന്നിട്ടുള്ള പരിഷ്കാരം നമ്മുടെ ധനസ്ഥിതിക്കു എത്രത്തോളം അനുകൂലിച്ചതാണെന്നു ധനശാസ്ത്രപാരംഗതന്മാരായ വിദ്വാന്മാർ തീർച്ചപ്പെടുത്തിക്കൊള്ളട്ടെ. നമ്മുടെ രാജ്യത്തുള്ള ശീതോഷ്ണസ്ഥിക്കനുസരിച്ചുള്ള വസ്ത്രാഢംബരങ്ങൾ ഏതാണെന്ന് ഇപ്പറഞ്ഞ പരിഷ്കാരസൂര്യന്റെ ഉദയത്തിനുമുൻപും ശേഷവും ജീവിച്ചിരിക്കുന്നവരുടെ അനുഭവം കൊണ്ടു ദൃഷ്ടാന്തപ്പെടുത്തീട്ടുണ്ടാവണം.ഈ സംഗതിയിൽ വടക്കേ ഇന്ത്യയിൽ ഇതിനിടെ നടന്ന ഒരു സംഭവം പ്രത്യേകം പ്രസ്താവയോഗ്യമാണ്.

ശ്രുതിപ്പെട്ട ശ്രീമാൻ ഗാന്ധി ഒരു ബാരിസ്റ്റരാണ്. ഇദ്ദേഹം യൂറോപ്യൻരാജ്യങ്ങളിലും യൂറോപ്യന്മാരുടെ ഇടയിലും ദേശാവസ്ഥയ്കനുസരിച്ചുള്ള വസ്ത്രാഢംബരങ്ങൾ ധരിച്ചു അധികകാലം കഴിച്ചുകൂട്ടിയ ഒരാളാണ്. നാലഞ്ചുക്കൊല്ലമായി ഇന്ത്യയിലാണ് ഇദ്ദേഹം പാർത്തുവരുന്നത് ഇന്ത്യയിൽ വന്ന മുതൽ ഇന്ത്യക്കാരുടെ മുണ്ടും രണ്ടാംമുണ്ടും മാത്രമാണ് ഇദ്ദേഹം ധരിച്ചിരുന്നത്. ഗാന്ധിയുടെ ഈ സമ്പ്രദായത്തെപ്പറ്റി പരിഹസിച്ചുക്കൊണ്ടഒരു സായ്പ് എഴുതിയതിന്നു ഗാന്ധി കൊടുത്ത മറുപടി യഥാർത്ഥ ഭാരതീയരായ നാം മനസ്സിരുത്തി പഠിക്കേണ്ടതാണ്. ഇംഗ്ലണ്ടിൽ മുലകുടി മാറിയ കുട്ടിയെ ഒക്കത്തെടുത്തു മദ്യഷാപ്പിൽച്ചെന്ന് മദ്യം വാങ്ങി വായിൽ ഒഴിച്ചുകൊടുക്കുന്ന മാതാക്കന്മാരെ ധാരാളം കാണാം.ഒരു സ്ത്രീ മദ്യഷാപ്പിൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/116&oldid=164628" എന്ന താളിൽനിന്ന് ശേഖരിച്ചത്