താൾ:Mangalodhayam book-10 1916.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

ന്നാൽ ചെറുമക്കൾക്കു സ്വാതന്ത്ര്യം നൽകുന്നതിലേക്കു ഏർപ്പാടുകൾ അപ്പോൾ ആവശ്യമായികണ്ടില്ല. ഒടുവിൽ 1862-ൽ നടപ്പാക്കിയ ശിക്ഷാനിയമത്തിൽ അടിമവ്യാപാരത്തിന്നു നിയമിച്ചിരുന്ന ശിക്ഷകളെക്കൊണ്ടു മാത്രമേ ഈ വ്യാപാരത്തെ തീരെ നിർത്തൽചെയ്വാൻ സാദ്ധ്യമായുള്ളു.

                                                  മലബാറിൽ നടന്നുവന്നിരുന്ന വിധം അടിമവ്യാപാരം കൊച്ചിയിലും വളരെക്കാലം മുമ്പു മുതൽക്കേ നടന്നുകൊണ്ടിരുന്നു.അടിമവ്യാപാരം നിർത്തൽ ചെയ്വാനുള്ള വിളംബരത്തിന്റെ ഒരു പ്രതി അന്നത്തെ വലിയ തമ്പുരാൻ തിരുമനസ്സിലേക്കു ബ്രിട്ടീഷു ഗവൺമെന്റിൽനിന്നും അയച്ചുകൊടുത്തു. അത് ആ കൊല്ലത്തിൽത്തന്നെ ഇവിടെയും പ്രസിദ്ധപ്പെടുത്തുകയും , അടിമകളെ വ്യാപാരം ചെയ്യുന്നതും അവരെ ചില്ലറ കുറ്റങ്ങൾക്കും തെറ്റുകൾക്കും അക്രമമായി ശിക്ഷിക്കുന്നതും വലിയ കുറ്റമായി കല്പിക്കുകയും, കോടതിവിധിക്കും നികുതിയാക്കിക്കും അടിമകളെ വില്ക്കുന്ന സമ്പ്രതായം നിർത്തൽ ചെയ്കയും ഗവർമെണ്ടുകൾ ഭൂമികളിൽ പണിതുവന്നിരുന്ന പുലയർക്കു സ്വാതന്ത്ര്യം നൽകുകയും ചെയ്തു.
                സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും പുലയന്മാർ പല സ്ഥലങ്ങളിലും പണ്ടത്തെ സ്ഥിതിയിൽത്തന്നെ വളരെക്കാലം ഇരുന്നിരുന്നതും ഇപ്പോഴും ഇരിക്കുന്നതുമാകുന്നു.അവർക്കു കിട്ടിയ സ്വാതന്ത്ര്യത്തെ വേണ്ടുംവിധം ഉപയോഗപ്പെടുത്തുവാൻ അവരെകൊണ്ടു കഴിയുന്നില്ല നിത്യവൃത്തിക്ക് അവരിന്നും മുതലാളിമാരെ ആശ്രയിച്ചുതന്നെ വരുന്നു. നവീനസമ്പ്രദായത്തിലും അന്യമതത്തിങ്കലും മുതലാളന്മാർക്കുള്ള, വിരോധവും, അടിമജാതികളുടെ പ്രാധമികസമ്പ്രദായങ്ങളുമാണ്അവരുടെഇടിച്ചിലിന്നും അവരെ അന്യസമ്പർക്ക-ത്തിൽനിന്നു വിരോധിക്കുവാനും കാരണമാക്കിത്തീർത്തിരിക്കുന്നത്. മേൽജാതിക്കാർ ഇവരെ ബീഭത്സന്മാരെന്നു നിനച്ചും സാംക്രമികരോഗം പിടിപ്പട്ടവരെപ്പോലെ അകറ്റിനിർത്തിയും വരുന്നു. അവരുടെ സമുചസ്ഥിതി അവരിൽ ഭയവും വെറുപ്പും ഉണ്ടാകുന്നു. അവർ പട്ടണങ്ങൾ ചന്തകൾ മുതലായവ കൂടി അശുദ്ധമാക്കുന്നതായി വിചാരിച്ചും വരുന്നു.സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് അവരുടെ സ്ഥിതി ഇപ്പോഴത്തേതിൽ തുലോം ഭേദമായിരുന്നു എന്നും,അക്കാലത്തു മുതലാളിമ്മാർ ഉണ്ണുവാനും കല്ല്യാണം മുതലായ അടിയന്തരങ്ങൾക്കും വേണ്ടുംവിധം കൊടുത്തു രക്ഷിച്ചിരുന്നുവെന്നും, എന്നാലിപ്പോൾ ആ പക ചിലവുകളെല്ലാംതന്നത്താൻ നടത്തേണ്ടതായിവന്നിരിക്കുന്നുവെന്നും അതിനാൽ അവർക്ക് അന്ന് ഇന്നത്തേക്കാൾ സുഖമായിരുന്നുവെന്നും പുലയന്മാരുടെയിടയിലുള്ള ചില വൃദ്ധന്മാർ ഇപ്പോഴും പറഞ്ഞുവരുന്നുണ്ട്. അടിമത്തം നിർത്തൽ ചെയ്തിട്ടു വളരെക്കാലമായെങ്കിലും അടിമ എന്നർത്ഥമായ 'വല്ലിയാൾ'(വല്ലി വാങ്ങുന്ന ആൾ)എന്നു ഇപ്പോഴും അവരെ വിളിച്ചുവരുന്നതാണ്.
          (തുടരും)

കെ.പരമേശ്വരക്കുറുപ്പ്


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/111&oldid=164623" എന്ന താളിൽനിന്ന് ശേഖരിച്ചത്