താൾ:Mangalodhayam book-10 1916.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുലയന്മാർ

ഹുമാനപ്പെട്ട കമ്പനിഗവൺമെന്റിന്റെ ശ്രദ്ധയ്ക്ക് വിഷയീഭവിക്കുകയും 1792-ൽ ബ്രിട്ടീഷുരാജ്യഭരണം തുടങ്ങിയ കൊല്ലം അടിമവ്യാപാരത്തെ വിരോധിച്ച ഒരു വിളംബരം പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. അടിമയെ വിൽക്കുന്നവൻ കള്ളനായി ഗണിക്കപ്പെട്ടു. വിൽക്കുന്നവനെയും വാങ്ങുന്നവനെയും കഠിനമായി ശിക്ഷിക്കുകയും ചെയ്തു. അടിമകളെ കയറ്റിക്കൊണ്ടുപോയിരുന്ന മീൻപിടുത്തകാരെയും മാപ്പിളമാരേയും കഠിനമായി ദണ്ഡിക്കുകയും അവർക്ക് അടിമയോന്നിനു 10 തുക വീതം പിഴകൽപ്പിക്കുകയും അവരെ കയറ്റികൊണ്ടുപോകുന്ന ഉരുക്കൾ ഗവൺമെന്റിലേക്കു അടക്കുകയും ചെയ്തു. ഇതുകൂടാതെ തിയ്യന്മാർ മുതലായ ചില സാധുക്കളുടെ കുട്ടികളെ കള്ളന്മാർ പരന്ത്രീസുദ്വീപുകളിലേക്കു ബലമായി കയറ്റികൊണ്ടുപോകുന്ന സമ്പ്രദായവും അന്നു നടപ്പുണ്ടായിരുന്നു. ഇതു പരന്ത്രീസുപ്രദേശമായ മാഹിയിൽ നിന്നും ലന്തപ്രദേശമായ കൊച്ചിയിൽ നിന്നും കച്ചവടത്തിന്റെ ആവശ്യത്തിനു വരുന്ന കപ്പല്കാർവഴിക്കു ധാരാളമായി നിലനിത്തിയും വന്നിരുന്നു. അതിനാൽ മുൻപറഞ്ഞ വിളംബരം ഇതിലേയ്ക്കും ബാധകമാക്കിത്തീർത്തു. 1819-ൽ അന്നത്തെ പ്രധാന കളക്ടർ ചെറുമക്കളുടെ സ്ഥിതിയെപ്പറ്റി റിപ്പോർട്ട്ചെയ്ത് നികുതിബാക്കിക്ക് അടിമകളെ വിൽക്കുന്ന സമ്പ്രദായം ഇല്ലായ്മചെയ്യുന്നതിലേക്കു കൽപ്പനവരുത്തി. 1836-ൽ അടിമകളുടെ പക്കൽനിന്നും ഗവൺമെന്റിലേക്കു തീരുവാൻ മലബാറിൽ ബാക്കി കണ്ട 927 തുക 13 ണ നികുതി കുറവുചെയ്യുന്നതിലേക്കു ഗവൺമെന്റു അനുവാദം നൽകി. ചില താലൂക്കുകളിൽ അടിമകളെ പെരുപ്പിക്കുന്നതിലേക്കു പെണ്ണുങ്ങളെ അധികവിലയ്ക്കു വിറ്റുവരുന്നുവെന്നും, പത്തുവയസ്സിൽ താഴെയുള്ള ആണിനു ശരാശരി 3ക 8 ണ വിലയാണെന്നും, പെണ്ണിന് അതിൽ അല്പം കുറയുമെന്നും, പത്തുമാസത്തിനു താഴെയുള്ള ഒരു കുട്ടിയെ തന്റെ കോർട്ടിൽ 1 ക 10 ണ 6 പൈ ക്കു ലേലം ചെയ്യുകയുണ്ടായെന്നും അടുത്തു ഫയലായ ഒരു അന്യായത്തിന്റെ സംഗതി 20അടിമകളുടെ മേൽ ഒരാൾക്കുള്ള അവകാശം സ്ഥാപിച്ചുകിട്ടുവാനായിരുന്നെന്നും, അതിൽ അതിന്റെതെളിവനുസരിച്ച് വിധി കൽപ്പിച്ചുവെന്നും മറ്റും കോഴിക്കോട്ട് ജഡ്ജിയായിരുന്ന മിസ്റ്റർ ഇ.ബി തോമസ്സ് 1843-ൽ സാദർ അദാലത്തിലേക്കു എഴുതിയ ഒരാ കത്തിൽ പ്രസ്താവിച്ചിരുന്നു. പിന്നീടെഴുതിയ ഒന്നിൽ അടിമകൾ എണ്ണം കൊണ്ടു വളരെ വർദ്ധിച്ചിരുന്നുവെന്നും പ്രസ്താവിച്ചിരുന്നു. അതിനാൽ അധികം താമസിക്കാതെ ‌‌‌‌‌‌`ഏതെങ്കിലുമൊരാവൻ ഒരടിമയെ ജന്മമൊ കാണമൊ പണമൊ ആയി അവകാശപ്പെടുന്നതായാൽ ആ വക അവകാശങ്ങൾ യാതൊന്നും ഗവൺമെന്റ് ആപ്പീസ്സുകളിലും കോടതികളിലും സ്വീകരിച്ചുപോകരുത് എന്നുള്ള 1843-ലെ അഞ്ചാം ആക്ട് ഗവൺമെന്റിൽ നിന്നും പാസ്സാക്കുകയും അതിലെ സംഗതികൾ മലബാർ ഒട്ടാകെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 1852-ലും അവിടുന്നു 1855-ലും അടിമവ്യാപാരം പിന്നെയും നിലന്നിന്നുവരുന്നുണ്ടെന്ന സംഗതി ഗവൺമെന്റിന്റെ ദൃഷ്ടിയിൽ പെടുത്തി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/110&oldid=164622" എന്ന താളിൽനിന്ന് ശേഖരിച്ചത്