താൾ:Malayalathile Pazhaya pattukal 1917.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

ഇടമലവലമല തുള്ളിയതു്

ആകാശത്തുമൊ അങ്ങു നോക്കിയപ്പഴ്

പള്ളിവാളും വന്നു താഴുന്നല്ലൊ

ഒന്നതല്ലൊ മാതാവു്

വാളിളക്കം കണ്ടപ്പോൾ

ഓരായിരം ദാരികപടയുടെ തലയറ്റു

പൊട്ടിച്ചിതറിയതു്

രണ്ടതല്ലൊ വാളിളക്കം

ഭദ്രകാളിയിളകിയപ്പോൾ

രണ്ടായിരം ദാരികപടയുടെ തലയറ്റു

പൊട്ടിച്ചിതറിയതു്

മൂന്നതല്ലൊ വാളിളക്കം

മാതാവുചെയ്യുമപ്പോൾ

മൂവായിരം ദാരിക പടയുടെ തലയറ്റു

പൊട്ടിച്ചിതറിയതു്

... ... ...

പന്ത്രണ്ടല്ലൊ മാതാവു്

വാളിളക്കം കണ്ടപ്പോൾ

പന്തീരായിരം ദാരികപടയുടെ തലയറ്റു

പൊട്ടിച്ചിതറിയതു്

... ... ...

കൊല്ലരുതെ അമ്മേ കൊല്ലരുതെ

അരൻ തിരുമകളെ കൊല്ലരുതെ

ആടുവെട്ടി നേർച്ചയും തരുവേനമ്മാ

എന്നെയൊവെട്ടി നിങ്ങൾ കൊല്ലരുതെ

കോഴിവെട്ടി നേർച്ചയും തരുവതൊണ്ടു

അങ്കലം പൂജയുമിന്നു തരുവതൊണ്ടു

വട്ടിവിത്തുനേർച്ച തരുവതൊണ്ടു

നടവരവുനേർച്ച തരുവതൊണ്ടു

ഐവരുകളിനേർച്ച തരുവതൊണ്ടു

തോറ്റമ്പാട്ടുനേർച്ച തരുവതൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/87&oldid=164345" എന്ന താളിൽനിന്ന് ശേഖരിച്ചത്