താൾ:Malayalathile Pazhaya pattukal 1917.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧


തേർനടത്തിയവന്റെ പടനടത്തി

പടക്കുന്നത്തുമോചെന്നു നിന്നുംകൊണ്ടു

പോരിൽതോറ്റോടിപ്പോയ കളളിയോടീ

ഇന്നുനീപോരിനായി വിളിക്കുന്നാതു്

പോരിൽതോറ്റകളളി വന്നാതോ

ഇന്നുനീപോരിനായി വന്നെടാകളളാ

പോരുചെയ്തവിടെയങ്ങു നില്ക്കുമ്പഴ്

വിഷ്ണുവുംപോന്നുവന്നു വനമുറയാളെ

പടിക്കതകിനൊതട്ടി വിളിക്കുന്നാതു്

കേൾക്കയല്ലൊഎന്റെ വനമുറയാളെ

ദാരികൻതന്നതോരു മണിമന്ത്രങ്ങളു്

എന്റെചെവിയിൽ ചൊല്ലിത്തരണമിന്നു്

അല്ലെങ്കിൽദാരികനും പട്ടുപോകും

നേരെന്നവളന്നു നിരൂപിച്ചിട്ടു

മണിമന്ത്രശക്തി ചെല്ലിക്കൊടുത്തയച്ചു

പടിക്കവെളിയിൽ ഇറങ്ങിയപ്പഴ്

വിഷ്ണുവും വിളിച്ചു കേൾക്കയല്ലൊ

എന്റെ വനമുറയാളെ ദൂതനല്ലാ

ദൂതനല്ലാ ഇതു വിഷ്ണുവാണെ

അന്നുകൊടുത്തോരു മണിമന്ത്രങ്ങളു്

ഒളിമാറ്റം പറഞ്ഞുഞാൻ കൊണ്ടുപോണേ

അലയ്ക്കുന്നുണ്ടവളപ്പോൾ വിളിക്കുന്നൊണ്ടു്

അണിയുത്തപോരു ചൊല്ലി കരയുന്നൊണ്ടു്

മണിമന്ത്രശക്തി വിഷ്ണു കൊണ്ടുപോയി

മാതാവിന്റെ തൃച്ചെവിക്കങ്ങൂട്ടിയതു്

ശ്രീകൈലാസത്തു പോയങ്ങവിടെ വിഷ്ണു

മണിമന്ത്രശക്തികൊണ്ടങ്ങൂട്ടിയപ്പഴ്

മേലുമോരാകാശം നോക്കിയതു്

കീഴുമോ പൂമിയേ നോക്കിയതു്

ഇടംകണ്ണുമോ ഒന്നു ചുമപ്പിച്ചല്ലൊ

വലംകണ്ണുമോ ഒന്നു ചുമപ്പിച്ചല്ലൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/86&oldid=164344" എന്ന താളിൽനിന്ന് ശേഖരിച്ചത്