താൾ:Malayalathile Pazhaya pattukal 1917.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

കൂത്തുനേർച്ച വേണ്ടോളം തരുവതൊണ്ടു്

കമ്പവെടിനേർച്ച തരുവതൊണ്ടു

കൈവെടി തീവെട്ടിനേർച്ച തരുവതൊണ്ടു

പൊന്നാരത്തുക്കംനേർച്ച തരുവതൊണ്ടു്

പൊൻചൂരലോട്ടംനേർച്ച തരുവതൊണ്ടു്

നേർച്ചയും വഴിപാടും പറ്റിയെടാ

അന്നേരമൊ കള്ളദാരികനു്

കാലുതെറ്റിവീണവനോടുന്നതൊ

തെക്കവശത്തുള്ള ഗോപുരത്തിലു്

ദാരികനുംകേറി ഇരുന്നതൊ

മാതാവും തന്റെ നല്ല കാളികളും

തട്ടിത്തകർത്തമ്മാ തീകെടുത്തു്

വെന്തുടനെപൊട്ടിച്ചിതറുമ്പോഴ്

വടക്കവശത്തുള്ള ഗോപുരത്തിലു്

ഒളികവർന്നവനിരുന്നതൊ

തട്ടിതകർത്തമ്മാ തീകെടുത്തു്

വെന്തുടനേപൊട്ടിച്ചിതറുമ്പോഴ്

അവിടെനിന്നോ അവനോടിയതു്

കിഴക്കില്ലത്തു മുത്തുമാളികയോ

തട്ടിത്തകർത്തമ്മാ തീകെടുത്തു്

അവിടെനിന്നുടനവനോടിയതോ

പാലാഴിയിലോ ചെന്നു ചാടിയതോ

പാലാഴിയോഒക്കെ കലക്കിയുംകൊണ്ടു്

പാഴകരയ്ക്കുമോ ചെന്നു കേറിയതോ

അവിടെനിന്നു അവനോടിയതോ

അരയാലിലവൻചെന്നു കേറിയതോ

കേൾക്കയല്ലോമുടി ദാരികനെ

കൈലാസത്തുമോഞാൻ പിറന്നിട്ടുമേ

അരുമരം കേറിഞാൻ പടിച്ചില്ലതോ

നീയിങ്ങോട്ടൊന്നിറങ്ങിവരുമോടായെൻ

പള്ളിവാളങ്ങോട്ടൊന്നയയ്ക്കുട്ടോടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/88&oldid=164346" എന്ന താളിൽനിന്ന് ശേഖരിച്ചത്