കൂടി തന്നെ പിരിയാതെ ഒരുമിച്ച വന്നുകൊണ്ടിരിക്കുന്ന മന്ത്രിയെ നൊക്കി കണ്ണുനീരുകൾ ഒലിപ്പിച്ചും കൊണ്ട പറഞ്ഞത എന്തെന്നാൽ ഹെ മന്ത്രി നമ്മുടെ രാജ്യം പൊയി കുതിരകൾ ആനകൾ ഇവയില്ല രഥങ്ങൾ പൊയി പല്ലക്കുകൾ പൊയി ഇത്ര കഷ്ടങ്ങൾ സംഭവിച്ചതിനാൽ ഇനി ജീവിച്ചിരിക്കുന്നതിനെക്കാൾ വെള്ളത്തിൽ വീണൊ മലയുടെ മുകളിൽനിന്ന താഴത്തെക്ക ചാടിയൊ മരിക്കുന്നത നല്ലത എന്ന വിചാരിക്കുന്നു എന്ന വ്യസനപ്പെടുമ്പൊൾ അത കെട്ട ആ മന്ത്രി രാജാവിനെ നൊക്കി അങ്ങുന്നെ രാജ്യം പൊയി എന്ന വെച്ച നാം പ്രാണനാശം ചെയ്യുന്നത കൊണ്ട സാധിക്കുന്നത ഒന്നും ഇല്ല നമുക്ക ശത്രുക്കളായ രാജാക്കന്മാർക്കു വിരൊധികൾ ഉണ്ട അവരൊട നാം സ്നെഹിച്ച സൈന്യം ചെർത്ത വന്ന ഇനിയും യുദ്ധം ചെയ്ത ശത്രുക്കളെ അമർത്ത നമ്മുടെ രാജ്യം വാങ്ങിക്കൊള്ളാം പൊയ രാജ്യം മടങ്ങിവരികയില്ലെന്ന എന്താകുന്നു നിശ്ചയം കറുത്തവാവിൻ ദിവസം കലകൾ അത്രയും പൊയി ചന്ദ്രൻ ക്ഷയിക്കുന്നുവല്ലൊ പിന്നെ വെളുത്തപക്ഷത്തിൽ ആ ചന്ദ്രൻ വൃദ്ധിയാകുന്നില്ലെ എന്നതുപൊലെ നമുക്ക നല്ല കാലം വരുമ്പൊൾ ദെയ്‌വസഹായത്താൽ എല്ലാ കാർയ്യങ്ങളും നന്നായി വരുമെന്ന പറഞ്ഞ ംരം വക വാക്കുകളാൽ രാജാവിന്റെ വ്യസം കളഞ്ഞതിനാൽ അദ്ദെഹം സ്വസ്ഥചിത്തനായി ചെയ്‌വാനുള്ള പ്രയത്നങ്ങൾ ചെയ്ത അധികമായി സൈന്യങ്ങളെ ചെർത്ത രണ്ടാമതും ശത്രുക്കളൊട യുദ്ധം ചെയ്ത മന്ത്രിയൊട കൂടെ സുഖമായിട്ട രാജ്യം വാണുകൊണ്ട വന്നു. അതുകൊണ്ട രാജാക്കന്മാരുടെ അടുക്കൽ ബുദ്ധിമാന്മാരായ മന്ത്രികൾ ഉണ്ടായിരുന്നാൽ രാജാക്കന്മാർക്ക എത്ര ആപത്തുകൾ സംഭവിച്ചാലും അതിന്ന തക്കതായ ഉപായങ്ങൾ വിചാരിച്ച ആ വക ആപത്തുകളെ നിവൃത്തിക്കും.
വിശാലപുരം വളയുന്നു മുള്ള വിശപ്പ വലയുന്നു വ്യസനാക്രാന്തനായി പിരിയുന്നു ഒലിപ്പിക്കുന്നു രഥം പല്ലക്ക മുകൾ മലയുടെ മുകൾ അമർക്കുന്നു