പൊയ രാജ്യം മടങ്ങിവരികയില്ലെന്ന എന്താകുന്നു നിശ്ചയം കറുത്തവാവ കറുത്ത വാവ വെളുത്തവാവ കല വെളുത്തപക്ഷം എന്നതുപൊലെ സ്വസ്ഥചിത്തൻ സ്വീകരിക്കുന്നു പട്ടാഭിഷെകം നിവൃത്തിക്കുന്നു
കൃഷ്ണതീരത്തിങ്കൽ ഒരു പൂള വൃക്ഷത്തിന്മെൽ ഒരു കൊറ്റി വാസം ചെയ്തുകൊണ്ടിരിക്കുമ്പൊൾ ആ വഴിയെ ഒരു ഹംസം പൊകുന്നതിനെ ആ കൊറ്റി കണ്ട ആ ഹംസത്തെ വിളിച്ച നിന്റെ ശരീരമത്രയും എന്റെ ശരീരത്തെപ്പൊലെ വെളുത്തിരിക്കുന്നു കാൽകളും മൂക്കും മാത്രം ചുവന്നിരിക്കുന്നു ഞാൻ ഇതുവരെയും നിന്നെപ്പൊലെയുള്ള പക്ഷിയെ എവിടെയും കണ്ടിട്ടില്ല നീ ആര എവിടെനിന്ന വരുന്നു എന്ന ചൊദിച്ചപ്പൊൾ ഞാൻ ഹംസമാകുന്നു ബ്രഹ്മാവിന്റെ മാനസപൊയ്കയിൽ പാർക്കുന്നു ഞാനവിടെ നിന്ന വരുന്നൂ എന്ന ഹംസം പറഞ്ഞു. അതിന്റെ ശെഷം അവിടെ എന്തെല്ലാം വസ്തുക്കൾ ഉണ്ട അതിൽ എന്തെല്ലാമാകുന്നു നിനക്ക ആഹാരമെന്ന ആ കൊറ്റി ചോദിച്ചാറെ ഹംസം പറഞ്ഞത എന്തെന്നാൽ അവിടെയുള്ള വസ്തുക്കളെല്ലാം ദെയ്‌വനിർമ്മിതമാകകൊണ്ട അവിടുത്തെ വിശെഷങ്ങളെ വർണ്ണിപ്പാൻ കഴികയില്ല എങ്കിലും അവിടെയുള്ള മുഖ്യവസ്തുക്കളെ പറയുന്നു കെൾക്ക ആ പ്രദെശത്ത എവിടെ നോക്കിയാലും സ്വർണ്ണമയമായ ഭൂമികളും അമൃതിന്ന സമമായ വെള്ളവും സ്വർണ്ണതാമര പൂക്കളും മുത്തുകളുടെ മണൽകൂമ്പൽകളും ആഗ്രഹിച്ചതിനെ സാധിപ്പിച്ച കൊടുക്കുന്ന കല്പകവൃക്ഷങ്ങളും ഇപ്രകാരം ഉള്ള വിചിത്രവസ്തുക്കൾ അനെകം ഉണ്ട അവകളിൽ ഞങ്ങൾ സ്വർണ്ണതാമരക്കിഴങ്ങുകൾ തിന്നുന്നവരാണെന്ന പറഞ്ഞപ്പൊൾ അവിടെ നത്ത കൂടുകൾ ഉണ്ടൊ എന്ന രണ്ടാമതും കൊറ്റി ചോദിച്ചാറെ ഇല്ലെന്ന ഹംസം പറഞ്ഞു. എന്നാറെ ആ കൊറ്റി