ബ്രഹ്മണൻ എപ്പൊഴത്തെപൊലെ ഭിക്ഷയെടുത്തുംകൊണ്ടിരുന്നു. അതുകൊണ്ട ഒരുത്തന്റെ സുഖത്തെ സഹിക്കാത്തവർ ഒരുനാളും വൃദ്ധിയാകയില്ല.
സുഭദ്രപുരം മുന്നൂറ ഭവനം അസലൊഷ്ടൻ യാമം ഭക്ഷണം കഴിക്കും കഴിക്കുന്നു പാർവ്വതി പരമെശ്വരൻ ഇരിക്കെ ഇരിക്കുമ്പൊൾ അരി പയറ ഉഴുന്ന തൊവര മുളക പുളി കുരുമുളക കടുക ചീരകം വെന്തയം കായ്കറികൾ കിഴി ഇവയെല്ലാം തുണിയുടെ തലക്കൽ ചെറിയ ചെറിയ കിഴിയായി കെട്ടി ചുമൽ പൊരിയുന്നു ചുടുന്നു വിയർക്കുന്നു ദീർഘശ്വാസംരത്നം അഭിഷ്ടം രണ്ടെരട്ടി അന്തർധാനമാകുന്നു പറ നെല്ല തലെ ദിവസം തീ എരിയുന്നു കുളിരുന്നു വൃദ്ധിയാകുന്നു.
പിശാലപുരമെന്ന പട്ടണത്തിൽ ഒരു രാജാവ നീതി തെറ്റാതെയും വാക്ക തെറ്റാതെയും രാജ്യഭാരം ചെയ്തുകൊണ്ട വരുമ്പൊൾ അവന്റെ ശത്രുക്കളായ രാജാക്കന്മാർ അവനൊട യുദ്ധത്തിന്ന വന്ന പട്ടണം വളഞ്ഞു. അവരെ പൊരുതു ജയിക്കുന്നതിന്ന ശക്തിയില്ലാതെ ആ രാജാവ മന്ത്രിയൊട കൂടെ പട്ടണം വിട്ട പുറപ്പെട്ട കാട്ടിൽ പൊയി ചെർന്നു. ശതുക്കളുടെ ഭയം കൊണ്ട ഒരെടത്തും നില്ക്കാതെയും മുള്ളുകളിലും കല്ലുകളിലും നടക്കുന്നതിന്ന വഹിയാതെയും വിശപ്പ ദാഹം ഇവകളാൽ വലഞ്ഞ ഏതുംതൊന്നാതെയും വ്യസനാക്രാന്തനായി ഒരു തടാകതീരത്തിങ്കൽ കുറയ നെരം ഇരുന്ന ഇത്ര കഷ്ടകാലത്തിങ്കൽ