Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
102


ണാദി ശാസ്ത്രങ്ങൾ പഠിച്ചിട്ടുള്ളവനെന്ന വരികിലും അവന്ന ലൌകികം നന്നായി അറിഞ്ഞുകൂടാ. മറ്റുള്ള വിദ്വാന്മാര ഒക്കയും ശാസ്ത്രങ്ങൾ നന്നായി പഠിച്ചിട്ടില്ലെന്ന വരികിലും ലൌകികം നന്നായി ഗ്രഹിച്ചിരിക്കുന്നവരാകകൊണ്ട ശാസ്ത്രങ്ങൾ പഠിച്ചവരെപ്പോലെ സദാനെരവും രാജാവിനൊട സംസാരിച്ചുകൊണ്ടിരിക്കും. ഭർജ്ജുനനെന്നവൻ ബഹു സാത്വികനാകകൊണ്ട രാജാവ ചൊദിച്ചതിന്ന ഉത്തരം പറകയല്ലാതെ വൃഥാവാക്കുകൾ പറകയില്ല. രാജാവ എല്ലാ ശാസ്ത്രങ്ങളും വായിച്ചിരിക്കുന്നവനാകകൊണ്ട ഭർജ്ജുനനെന്നവൻ എല്ലവരിലും ശ്രെഷ്ടനെന്നറിഞ്ഞ അവനെ പ്രിയമായി നടത്തി വന്നിരുന്നു. അത കണ്ട ശെഷം ഉള്ള വിദ്വാന്മാര അസൂയപ്പെട്ട രാജാവിനൊട ഭർജ്ജുനന്റെ മെൽ ദൂറ പറഞ്ഞുതുടങ്ങി. രാജാവ വിവെകിയാകകൊണ്ട അവര എത്ര തന്നെ ദൂറ പറഞ്ഞാലും കെൾക്കാതെ ഭർജ്ജുനനെ ബഹു ഗണ്യമായി നടത്തി വന്നു. അതിന്റെ ശെഷം ആ വിദ്വാന്മാര എല്ലാവരും കൂടി ആലൊചിച്ച രാജാവിന്റെ കൊവിലകത്ത പടിവാതുക്കൽ ഉള്ള ദ്വാരപാലകന്മാർക്കു കൊഴ കൊടുത്ത ഭർജ്ജുനന്ന കൊവിലകത്തിന്റെ ഉള്ളിലെക്ക പൊകുന്നതിന്ന പാടില്ലാതെയാക്കി. ഇപ്രകാരം നാലഞ്ച ദിവസം കഴിഞ്ഞാറെ രാജാവ വിദ്വാന്മാരെ നൊക്കി ഭർജ്ജുനൻ നാലഞ്ച ദിവസമായിട്ട എന്തുകൊണ്ട വരുന്നില്ലാ എന്ന ചൊദിച്ചതിന്ന ആ സംഗതി ഞങ്ങൾക്കും അറിഞ്ഞുകൂടാ നാളെ അറിഞ്ഞ വന്ന ഉണർത്തിക്കാമെന്ന പറഞ്ഞ പിറ്റെ ദിവസം രാജാവിനെ നൊക്കി തിരുമെനി ഭർജ്ജുനന്ന ശരീര സൌഖ്യമില്ല. പനി വന്നിരിക്കുന്നു എന്ന പറഞ്ഞപ്പൊൾ രാജാവ തന്റെ അടുക്കലുള്ള വൈദ്യരെ വിളിച്ച ഭർജ്ജുനന്ന പനി വന്നിരിക്കുന്നുപൊൽ നിങ്ങൾ പൊയി നൊക്കി ഔഷധം കൊടുത്ത വരികാ എന്ന കല്പിച്ചയച്ചു. ആ വിദ്വാന്മാര ആ വൈദ്യർക്കും കയ്ക്കൂലി കൊടുടത്ത തങ്ങടെ കൂട്ടത്തിൽ ചെർത്തു. അതിന്റെ ശെഷം ആ വൈദ്യന്മാര ദിവസം പ്രതി രാജാവിന്റെ അടുക്കൽ വന്ന ഭർജ്ജുനന്ന ഒരു ദിവസം ദീനം ഭെദം ഉണ്ടെന്നും മറ്റൊരു ദിവസം ഭെദമില്ലെന്നും പിന്നെയൊരു ദിവസം ദീനം കടുപ്പമായിരിക്കുന്നു എന്നും പറഞ്ഞുകൊണ്ടു വന്നു. ഇപ്രകാരം ഏറിയ ദിവസം കഴിഞ്ഞശെഷം ഒരുനാൾ രാജാവ ഭർജ്ജുനനെക്കണ്ട വരെണമെന്ന വെച്ച പല്ലക്കിൽ കെറി പുറപ്പെടുമ്പൊൾ ആ വിദ്വാന്മാരിൽ ചിലർ വളരെ വിഷമത്തൊടെ രാജാവിന്റെ അടുക്കൽ വന്ന തിരുമെനി ഭ