കെട്ട ആ ബ്രാഹ്മണൻ സന്തൊഷിച്ച മുമ്പെ ഒരു കിളി കൊല്ലുവാൻ നിലവിളിച്ചു നീയിങ്ങനെ നിലവിളിക്കുന്നത എന്തുകൊണ്ടെന്ന ചൊദിച്ചപ്പൊൾ ആക്കിളിയും ഞാനും ജ്യെഷ്ടാനുജന്മാരാകുന്നു. എന്നാൽ ഞാൻ ബ്രാഹ്മണന്റെ ഗ്രഹത്തിൽ വളർന്നു അവിടെ നിത്യവും അതിഥിപൂജകൾ ചെയ്യുന്നത കണ്ടിരിക്കുന്നവനാണ അതുകൊണ്ട എന്റെ ബുദ്ധിയിങ്ങനെ പ്രവെശിച്ചു. മറ്റെക്കിളി കശാപ്പുകാരന്റെ അടുക്കൽ വളർന്നു അവൻ ആടുകളെയും പശുക്കളെയും കൊല്ലുന്നവനാണ അത കണ്ട വന്നിരുന്നതിനാൽ അതിന്റെ ബുദ്ധി അങ്ങിനെ പ്രവെശിച്ചു എന്ന രാമക്കിളി പറഞ്ഞു. അതുകൊണ്ട ദുർമ്മാർഗ്ഗികളായവർക്കു ചെറുപ്പത്തിൽ ഉണ്ടായ ദുർബ്ബുദ്ധി തന്നെ എന്നെന്നെക്കും നിൽകുന്നതല്ലാതെ അവര വലിയ്തായ ശെഷം ആ ദുർബുദ്ധി മാറി നല്ല ബുദ്ധി ഉണ്ടാകയില്ല.
വിന്ധ്യപർവ്വതം പെരാല വൃക്ഷം പെൺകിളി ആൺകിളി വെടൻ കശാപ്പുകാരൻ ഒന്നും തൊന്നാതെ തിരയുന്നു സ്ഥലം മുതൽക്കൊണ്ട തറ ഇറങ്ങത്തക്ക കിണറ തൊടി മാളിക കൌതുകമായ ചെർച്ച ഏകസ്ഥലത്തിൽ വാസം ചെയ്യുന്നതിന്ന ചെർച്ചയില്ലാതെ കാതം കൊത്തുന്നു പറിക്കുന്നു കഴുത്ത ഒടിക്കുന്നു ചുവട ഇളം കൊഴുന്ത തണുപ്പായി കുത്തിരിക്കുന്നു ജ്യെഷ്ടാനുജൻ ജ്യെഷ്ടൻ അനുജൻ അതിഥി പൂജ എന്നെന്നെക്കും
വീരമഹെന്ദ്രനെന്ന രാജാവിന്റെ അടുക്കൽ ഉണ്ടായിരുന്ന ഏറിയ വിദ്വാന്മാരിൽ ഭജ്ജുനനെന്നവൻ തർക്ക വ്യാകര