താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
103


ർജ്ജുനൻ ഇപ്പൊൾത്തന്നെ മരിച്ചുപൊയി എന്ന പറഞ്ഞപ്പൊൾ രാജാവ നന്നെ വ്യസനാക്രാന്തനായി മരിച്ചുപൊയ ഭർജ്ജുനനെ എങ്കിലും നൊക്കി വരെണമെന്ന വെച്ച പുറപ്പെട്ടപ്പൊൾ തിരുമെനി രാജ്യപരിപാലനം ചെയ്യുന്ന തങ്ങൾ മരിച്ചുപൊയവരെക്കാണുന്നത യുക്തമല്ലെന്ന വിദ്വാന്മാർ പറഞ്ഞു. അവരുടെ വാക്കു തള്ളുന്നതിനു പാടില്ലാതെ രാജാവ തന്റെ കൊവിലകത്തെക്ക പൊയി ഭർജ്ജുനന്റെ മരണത്തെക്കുറിച്ച വളരെ ദുഃഖിച്ച വന്നു. ആ വിദ്വാന്മാർ ക്രമെണ രാജാവിന്റെ മനസ്സിലുള്ള വിഷാദത്തെ പൊക്കിയ ശെഷം ഭർജ്ജുനൻ വിദ്വാന്മാര എല്ലാവരും തന്നൊട ചെയ്തിരിക്കുന്ന കൃത്രിമങ്ങൾ അത്രയും അറിഞ്ഞ ഒരു ദിവസം രാജാവ പട്ടണത്തിന്ന പുറത്ത വന്ന സമയം നൊക്കി ആരും അറിയാതെ വഴിയിൽ ഒരു ഇത്തിമരത്തിന്മെൽ കുത്തിരുന്നു. അതിന്റെ ശെഷം ആ രാജാവ ആ മരത്തിന്റെ സമീപം വന്നാറെ ഹെ മഹാരാജാവെ ംരം വിദ്വാന്മാര എല്ലാവരും എന്നൊട ദ്വെഷം കൊണ്ട ഇനിക്ക തങ്ങടെ തിരുമുമ്പാകെ വരുന്നതിന്ന പാടില്ലാതെ ആക്കി ഞാൻ മരിച്ചു പൊയി എന്ന തങ്ങളൊട വ്യാജമായി ഉണർത്തിച്ചു എന്നെ രക്ഷിക്കണമെ എന്ന ഉറക്കെ നിലവിളിച്ചു. അപ്പൊൾ വിദ്വാന്മാർ അടുക്കൽ ഉണ്ടായിരിക്കകൊണ്ട അവന്റെ വാക്കുകൾ രാജാവ കെൾക്കാതെയിരിപ്പാനായി തങ്ങൾ എന്തൊ അവനെ ആശീർവ്വദിക്കുന്നവരെപ്പൊലെ ഉച്ചത്തിൽ മന്ത്രങ്ങൾ പറഞ്ഞുതുടങ്ങി. രാജാവ ആ വാക്കുകൾ കെട്ട ഇത ഭർജ്ജുവിന്റെ വാക്കുകൾ പൊലെയിരിക്കുന്നു എന്തെന്ന അന്വെഷിച്ചപ്പൊൾ പിന്നെയും ഭർജ്ജു രാജാവിനെ വിളിച്ച തന്റെ വർത്തമാനങ്ങൾ പറഞ്ഞു. അപ്പൊൾ ആ വിദ്വാന്മാര രാജാവിനെ നൊക്കി ഹെ മഹാരാജാവെ ഭർജ്ജുനൻ മരിച്ച പിശാചായി ംരം ഇത്തിമരത്തിന്മെൽ വന്നിരിക്കുന്നു അവന്റെ വാക്കുകൾ കെൾക്കെണ്ടാ എന്ന പറഞ്ഞ പിശാച സംഭാഷണപീഡാപരിഹാരാർത്ഥമായി അദ്ദെഹത്തിന്ന ഭസ്മം ജപിച്ച കൊടുത്തു. അതിന്റെ ശെഷം ഭർജ്ജുനന്ന രാജാവിനൊട സംസാരിക്കെണ്ടതിന്ന സമയം കിട്ടാതെ പൊയി. അതുകൊണ്ട രാജാക്കന്മാരുടെ അടുക്കൽ അല്പമായി വിദ്വാന്മാരുണ്ടായിരുന്നാൽ പ്രാപ്തിയുള്ള വിദ്വാന്മാരെ ചെരുവാൻ അയക്കയില്ല.

വീരമഹെന്ദ്രൻ and ഭർജ്ജുനൻ are proper names. തർക്കവ്യാകരണാദി ശാസ്ത്രങ്ങൾ Logic, grammar, and other sciences. തർക്കം logic,