ഒരു പുഴയിൽ ആഴമുള്ള ഒരു കയം ഉണ്ടായിരുന്നു. ആ കയത്തിൽ മൂന്ന മത്സ്യങ്ങൾ കിടന്നിരുന്നു. അവയിൽ ഒന്ന ബുദ്ധിമാനാകയാൽ അപ്പപ്പൊൾ ഉള്ള കാലനീതി നൊക്കി മെലിൽ ആ കയത്തിൽ വെള്ളം വറ്റിപ്പൊകുന്നതറിഞ്ഞ മറ്റെ രണ്ട മീനുകളെയും വിളിച്ച ഇനി വെനൽ കാലം ംരം കയത്തിൽ വെള്ളം വറ്റിപ്പൊകും അപ്പൊൾ മുക്കുവര വലയിട്ട നമ്മളെപ്പിടിച്ച കൊന്നുകളയും. നാം ഇപ്പൊൾ ംരം ഒഴുക്കൊട കൂടി സമുദ്രത്തിൽ എങ്കിലും വെറെ ഒരു വലിയ കയത്തിൽ എങ്കിലും പതുക്കെപ്പോയി ചെർന്നാൽ നമ്മുടെ ജീവന്ന അപായം കൂടാതെയിരിക്കും അല്ലാതെ ഇവിടെത്തന്നെ നിന്നാൽ നമ്മുടെ ജീവന്ന അപായം കൂടാതെയിരിക്കും അല്ലാതെ ഇവിടെത്തന്നെ ഇരുന്നാൽ നമുക്ക അധികം തരക്കെടായി തീരും എന്ന പറഞ്ഞാറെ ആ വർത്തമാനം കെട്ട മറ്റെ രണ്ട മീനുകളും ഹാസ്യം ചെയ്തു. ആ മീൻ താൻ ആ കയം വിട്ട ഒഴുക്കൊട കൂടി മറ്റൊരെടത്ത പൊയി ചെർന്നു.പിന്നെ കുറെ ദിവസം കഴിഞ്ഞാറെ വെനൽക്കാലം വരികയാൽ കയത്തിലെ വെള്ളം വറ്റിപ്പൊയി.