രപ്പെടുന്നു ഞാനൊരുപായമുണ്ടാക്കി ംരംയാനകളെ ഇവിടെ നിന്ന ഓടിച്ച നിങ്ങളുടെ ഭയത്തിന്ന ഒഴിച്ചിലുണ്ടാക്കാമെന്ന പറഞ്ഞ ഒരു രാത്രി നിലാവ കായുമ്പൊൾ ആ തടാകത്തിന്റെ സമീപത്തുള്ള ഒരു മലമെൽ കെറിയിരുന്ന ആനകളെ നൊക്കി എടൊ ആനകളെ ംരം തടാകത്തിന്ന അധിപതിയായ ചന്ദ്രൻ നിങ്ങളൊട ഒരു കാർയ്യം പറഞ്ഞ വരുവാനായിട്ട എന്നെ അയച്ചിരിക്കുന്നൂ. ആയ്ത എന്തെന്നാൽ പൂർവ്വകാലത്തിൽ അദ്ദെഹം ചിറ തൊണ്ടിച്ച ഇത തനിക്കുള്ളത എന്ന എല്ലാവരും അറിഞ്ഞിരിപ്പാനായിട്ട ഇതിന്ന ചന്ദ്ര പുഷ്കരണി എന്ന പെരിട്ട ദിവസെന രാത്രി കാലത്ത ദെവസ്ത്രീകളൊട കൂടെ ഇവിടെ വന്ന നീരാടി വിനൊദിച്ച വരുന്നുണ്ട ഇപ്രകാരമിരിക്കുമ്പൊൾ കുറയ ദിവസമായിട്ട നിങ്ങളെല്ലാവരും ംരം തടാകത്തിൽ വന്ന വെള്ളമൊക്കെയും കലക്കി വളെ അസഹ്യം ചെയ്ത വരിക കൊണ്ട അദ്ദെഹം ഇവിടെ വരുന്നതിന്ന വിരോധമായിരിക്കുന്നു ആകയാൽ അദ്ദെഹം നിങ്ങടെ നെരെനന്നെ മുഷിച്ചിലായിരിക്കകൊണ്ട ംരം ക്ഷണം നിങ്ങളൊക്കെയും ഇവിടംവിട്ട മറ്റ എവിടെ എങ്കിലും പൊയില്ലെങ്കിൽ നിങ്ങളെ ംരം രാത്രി തന്നെ വധം ചെയ്യുമെന്ന നിങ്ങളെ അറിയിപ്പാൻ കല്പിച്ചിരിക്കുന്നു. അദ്ദെഹത്തിന്ന മുഷിച്ചിൽ ഉണ്ടായിരിക്കുന്ന സംഗതി നിങ്ങൾക്ക അറിയെണമെന്നുണ്ടെങ്കിൽ ംരം പുഷ്കരിണിയിൽ നൊക്കുവിൻ നിങ്ങൾക്കു തന്നെ പ്രത്യക്ഷമായി കാണാമെന്ന പറഞ്ഞു. അപ്പൊൾ ആയാനകളെല്ലാം എത്രയും ആശ്ചര്യപ്പെട്ട തടാകത്തിൽ നൊക്കിയപ്പൊൾ ആ വെള്ളത്തിൽ പ്രതിഫലിക്കുന്ന ചന്ദ്രബിംബം കാറ്റിൽ ഇളകുന്നത കണ്ട ചന്ദ്രൻ തങ്ങളൊട കൊപിച്ചിരിക്കുന്നത സൂക്ഷ്മം തന്നെ എന്ന ഗ്രഹിച്ച ആനകളൊക്കെയും ചന്ദ്രന്ന നമഃസ്ക്കാരം ചെയ്ത ംരം ചിറ തങ്ങളുടെതെന്നറിയാതെ ഞങ്ങൾ ഇവിടെ വന്ന ചെയ്ത കുറ്റത്തെ ക്ഷമിച്ച രെക്ഷിക്കെണം ഞങ്ങൾ ഇനിയിവിടെ നിൽക്കയില്ലെന്ന എത്രയൊ പ്രാർത്ഥിച്ച ംരം സംഗതി ചന്ദ്രനെ ബൊധിപ്പിച്ച ഞങ്ങളൊട അദ്ദെഹത്തിന്ന കൊപമില്ലാതെ ആക്കി തീർക്കെണമെന്ന ആ മുയലിനെ അപെക്ഷിച്ചു. പിന്നെ അവിടെനിന്ന പുറപ്പെട്ട മറ്റൊരെടത്ത പൊകയും ചെയ്തു. അതിന്റെ ശെഷം മുയലുകൾ അവിടെ വസിക്കയും ചെയ്തു. അതുകൊണ്ട കൌശലം ഉണ്ടെങ്കിൽ ഏതവെലയും സാധിക്കാവുന്നതാകുന്നു.
താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/102
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
90