അപ്പൊൾ ഒരു മുക്കുവൻ അവിടെക്ക വന്ന വയയിട്ട ആ രണ്ട മത്സ്യങ്ങളെയും പിടിച്ച കരക്കിട്ടു. അതിൽ ഒന്നിന്ന അല്പം ബുദ്ധിയുണ്ടാകകൊണ്ട ചത്തുപൊയപൊലെ അനക്കംകൂടാതെ കിടന്നു. മറ്റൊന്ന സ്വസ്ഥമായിരിക്കാതെ തുള്ളിവീഴുകയാൽ അതിനെ ആ മുക്കുവൻ നിലത്ത ചാടി കാൽകൊണ്ട ചവിട്ടി നിന്നു. മറ്റെ മീന പിന്നെ അവൻ അങ്ങെ ഭാഗത്തെക്ക പൊയത കണ്ട പതുക്കെ വെള്ളത്തിന്റെ അരികെ പൊയി.
നിഷധദെശത്തിൽ ശിബിചക്രവർത്തി എന്ന പറയപ്പെട്ട ഒരു രാജാവ ഉണ്ടായിരുനന്നു. അവൻ ബഹു ധർമ്മിഷ്ടനും പ്രജകളുടെ സൌഖ്യത്തെക്കുറിച്ച ഇഛിക്കുന്നവനും വാഗ്ദത്തത്തെ അഴിക്കാത്തവനും തന്നിൽ അഭയം പ്രാപിക്കുന്നവരെ രക്ഷിപ്പാൻ വെണ്ടി തന്റെ പ്രാണനെപ്പൊലും കൊടുക്കുന്നവനും ആയിരുന്നു. ഇപ്രകാരം അവൻ രാജ്യം വാണുകൊണ്ടിരിക്കുമ്പൊൾ ഒരുനാൾ ദെവലൊകത്തിൽ ഗന്ധർവ്വന്മാര അവന്റെ ഗുണങ്ങളെ സ്തൊത്രം ചെയ്യുന്നത ദെവെന്ദ്രൻ കെട്ട ംരം രാജാവിന്റെ ഗുണങ്ങളെ പരീക്ഷിക്കണമെന്ന വിചാരിച്ച താൻ രാജാളി പക്ഷിയുടെ വെഷം ധരിച്ച തന്റെ സ്നെഹിതനായ അഗ്നിയെ ഒരു മാടപ്രാവ എന്ന പറഞ്ഞ താൻ ആ പ്രാവിനെ ഓട്ടിക്കൊണ്ട ഭൂമിയിൽ ഇറങ്ങിയപ്പോൾ ആ പ്രാവ ശിബി ചക്രവർത്തിയുടെ അടുക്കൽ വന്ന ഹെ മഹാരാജാവെ ംരം രാജാളി പക്ഷി എന്നെ കൊൽവാൻ വരുന്നുണ്ട നിങ്ങളെന്നെ രക്ഷിക്കണമെന്ന അവനിൽ ശരണം പ്രാപിച്ചു. അപ്പൊൾ രാജാളി പക്ഷിയായ ദെവെന്ദ്രൻ അവന്റെ അടുക്കൽ എത്തി ഹെ തിരുമെനി ഇനിക്കു ആഹാരമായിരിക്കുന്ന പ്രാവിനെ രക്ഷിക്കെണമെന്ന നിങ്ങൾ വിചാരിച്ചാൽ ഞാൻ മരിച്ചുപൊകും അതുകൊണ്ട എന്റെ പ്രാ