CODD. 91 സാധാരണ ജോലി ചെയ്ത് നിത്യവൃത്തി കഴിച്ചു പോ രുന്ന ജനങ്ങൾ താമസിക്കുന്ന വീടിനു് രണ്ടോ മൂന്നോ മുറി കളും ഒരു വരാന്തയും മുറികൾക്ക് വാതിൽ, ജന്നൽ (കിളി വാതിൽ) മുതലായവയും കാണും. വരും മണ്ണ് കുഴച്ചു വെച്ചും, വെട്ടുകല്ല്, ഇഷ്ടിക മുതലായതുകൊണ്ട് കെട്ടിയും ഉണ്ടാക്കാറുണ്ടു്. ചില വീടുകളിൽ ചുവരു കുമ്മായം തേച്ചു മിനുക്കിക്കാണും. മറ്റ് ചിലതിൽ കുമ്മായത്തിനു് പകരം ചുവന്ന പശിമയുള്ള മൺ കുഴച്ച് തേച്ചു മേനി വരുത്തി. യിരിക്കും. വീടിനു് വലുപ്പത്തിനു് ചേർന്ന വാതിലുകളും ജനലുകളും ഉണ്ടായിരിക്കണം. ശുദ്ധവായുവിനു് അകത്ത് കടന്ന് സഞ്ച രിക്കുന്നതിനു് തടവു കൂടാതെ വേണം വാതിലും ജനലും ഉണ്ടാക്കുന്നതു്. വാതിലിൽ കൂടി നാം അകത്ത് കയറുകയും വെളിയിൽ ഇറങ്ങുകയും ചെയ്യുന്നു. കിളിവാതിലുകൾ വാ യുവിനും വെളിച്ചത്തിനും സഞ്ചരിക്കാനാകുന്നു. വീടുകൾക്ക് ധാരാളം വാതിലും ജന്നലും ഇല്ലാതിരുന്നാൽ എല്ലാ ഇടവും ഇരുട്ടടഞ്ഞു പോകും. ദുവായ കൾ അധികപ്പെട്ട് വീട്ടുകാ രോഗങ്ങളും ഉണ്ടാകും. വീട്ടിന്റെ തറ പൊടിയിളകാതെ അടിച്ചും ഒതുക്കി മിനു സപ്പെടുത്തിയിരിക്കണം. മഴ നനയാതേയും വെയിൽ കൊള്ളാതെയും ഇരിക്കുന്ന തിനു് മേൽകൂര ആവശ്യമുണ്ടു്. അതു് മുളകൊണ്ടും തടി. കൊണ്ടും പണിയാം. മുളകൊണ്ടു പണിതാൽ അധികം നിലയില്ല. മരംകൊണ്ടുണ്ടാക്കിയാൽ വളരെക്കാലം നിൽക്കും. പാവപ്പെട്ടവർ ഓലകൊണ്ടും വർത്തകന്മാർ ഓടു് കൊണ്ടും വീടു് മേയുന്നു. കാലയായാൽ ആണ്ട് തോറും മാറി മേയണം. ഓടിനു് അതു് വേണ്ട. കാലം ഒരു വീടുണ്ടാക്കിയാൽ പിന്നെ വേണ്ടതു് അതു് വൃത്തി
താൾ:Malayalam Randam Padapusthakam 1926.pdf/93
ദൃശ്യരൂപം