94 ക്കുന്നു എന്നും മറ്റും കുട്ടികൾ അവരവർ കണ്ടതിനെ പറഞ്ഞു. അവിടെനിന്നു് ആറ് കടന്ന് മറുകരയ്ക്ക് പോകാം എന്നു് അധ്യാപകൻ നിയോഗിച്ചു. ഏതിലേ കൂടി ഇറങ്ങേണ്ട എന്നു് ഒരു കുട്ടി ചോദിച്ചു. വേറൊരു കുട്ടി അവർ നില്ക്കുന്ന സ്ഥലത്തിനു് അല്പം മുകളിലായിട്ട് ആളുകൾ ഇറങ്ങിക്കട ക്കുന്ന സ്ഥലമുണ്ടെന്നും, അത് തനിക്ക് അറിയാമെന്നും, അതിലേ കൂടി ആറ് കടക്കാമെന്നും പറഞ്ഞു. എല്ലാവരും അവിടേയ്ക്ക് പോയി. ആറ്റിൽ ഇറങ്ങേണ്ടുന്ന വഴി ഇടു ങ്ങിയതും ചളിയുള്ളതും ആണെന്നു് കണ്ടു. അതിലേ കൂടി നടന്ന് അവർ ആറ്റിൻ കരയിൽ വന്നുനോക്കി. ആറിലുള്ള വെള്ളം നന്നായി തെളിഞ്ഞിരുന്നു. വെള്ള ത്തിനടിയിലുള്ള മണൽ നല്ലവണ്ണം കാണാമായിരുന്നു. ക്ലാസിലുള്ള കുട്ടികളിൽ കിളരം കൂടിയ കുട്ടി ഇറങ്ങി വെള്ള ത്തിൽ കൂടി നടന്ന് ഒരു ദിക്കിലും മുട്ടിനു മീതേ വെള്ളമി ല്ലെന്ന് കാണിച്ചു. ഉടനേ മറ്റുള്ള കുട്ടികളും അധ്യാപ കനും ഇറങ്ങി, നടന്നു് മണലിൽ കയറി. ആ മണൽ. പ്പുറം പരന്നു കിടക്കുന്നു എന്നും, അത് ആറ്റിന്റെ മറുകര വരെ ഉണ്ടെന്നും, അവർ നോക്കിപ്പറഞ്ഞു. ആറിൽ കൂടി വന്നതാണെന്നും, വീടുപണിക്ക് ഉപയോഗ മുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. മണൽത്തിട്ട് കടന്നു അവരെല്ലാവരും അക്കര കേറി. ആ മണൽ മാത്രം കുറെ വെള്ള മുണ്ടായിരിക്കാനും മറ്റു ഭാഗങ്ങളിൽ മണൽ നിറഞ്ഞു പോകാനും കാരണമെന്തെന്ന് അധ്യാ പകൻ ചോദിച്ചപ്പോൾ വേനലാകകൊണ്ട് വെള്ളം കുറ വാണെന്നു് ഒരു കുട്ടി പറഞ്ഞു. അവർ മറുകരയിൽ കയറി ആറ്റിൻ കരയുടെ സമീ പത്ത് ഇടത്തോട്ട് പോകുന്ന ഒരു റോട്ടിൽ കൂടി നടന്നു.
താൾ:Malayalam Randam Padapusthakam 1926.pdf/94
ദൃശ്യരൂപം