79 ളിലും മാറിമാറി വരുന്നത് കാണാം. ഓരോപ്രാവശ്യവും അടയാളം മുകളിൽ വരുമ്പോൾ പന്തു് ഒരുവട്ടം തിരിഞ്ഞു എന്ന് നിശ്ചയിക്കാം. അപ്പോൾ നൂറു പ്രാവശ്യം അടയാളം മുകളിൽ കണ്ടാൽ നൂറ് പ്രാവശ്യം തിരിഞ്ഞു എന്നമായി. അതിനാൽ ദേവാലയത്തെ ചുറ്റി ഉരു ളുന്ന ആളിന്റെ മുഖം നൂറു പ്രാവശ്യം മുകളിൽ കണ്ടാൽ നൂറു പ്രാവശ്യം അവൻ ഉരുണ്ടതായി വിചാരിക്കാം. മനുഷ്യൻ ഇങ്ങനെ നൂറു പ്രാവശ്യം ഉരുളുമ്പോൾ ദേവാലയം ത്തിന്റെ കിഴക്ക് വശത്ത് നിന്ന് തെക്കു വശത്തും അവിടെ നിന്ന് പടിഞ്ഞാറ് വശത്തും മുന് വടക്കു വശത്തും ഒടു വിൽ പുറപ്പെട്ട ദിക്കായ കിഴക്കു വശത്തും വന്നു ചേരുന്നു. ഈ ഭൂമിയുടെ ചലനത്തിനു് ഉരുളുന്ന മനുഷ്യന്റേയും പന്തി ൻറയും ചലനം പോലെ രണ്ടു വിധം ചലനമുണ്ട്. ഒന്നാ മത്, അതു് തന്നെത്താനെ ചുറ്റുന്നു. രണ്ടാമതു്, തന്നെ ത്താനെ ചുറ്റുമ്പോൾ സ്ഥലം വിട്ട് മാറിമാറിപ്പോകയാൽ ആ പോക്കോടുകൂടി സൂക്ഷ്മനെ പ്രദക്ഷിണം ചെയ്യുന്നു. ഭൂമി തന്നെത്താനെ ചുറ്റുമ്പോൾ ആകുന്നു നമുക്ക് പകൽ എന്നും രാത്രി എന്നും ഉള്ള ഭേദം അറിയാറാകുന്നതു്. ഇതിനു് ഇനിയും ഒരു ഉദാഹരണം പറയാം :- ദേവാല യത്തെ മുമ്പ് സയനോട് ഉപമിച്ചുവല്ലോ; ആ ദേവാല യത്തിനു ചുറ്റും ഒരുത്തൻ, കിടന്നുരുളുന്നതിനു് പകരം നിന്നുംകൊണ്ടു ചുറ്റിവരുന്നതായി വിചാരിക്കാം. അങ്ങനെ ചെയ്യുന്നവൻ മുഖവും നെഞ്ചും മുൻഭാഗവും സമയം ദേവാലയത്തിന്നെതിരിലും, പിന്നെ ഒരു സമയം, അവൻ പിൻഭാഗം ദേവാലയത്തിന്നെതിരിലും കാണുന്നു. അവൻറെ മുൻഭാഗം ദേവാലയത്തിന്റെ എതിരായി നിന്നു. മ്പോൾ അവിടെയുള്ള വിളക്കുകളുടെ വെളിച്ചം അവൻറ മുഖത്ത് തട്ടി മുഖം പ്രകാശിക്കുന്നു. പിൻവശത്തു്
താൾ:Malayalam Randam Padapusthakam 1926.pdf/81
ദൃശ്യരൂപം